"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ജാതി സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്., സി.പി.എം., ബി.ജെ.പി. കോണ്‍ഗ്രസ് കൂട്ടുകെട്ട് പി.എ. കുട്ടപ്പന്‍

സംവരണീയരായ പട്ടികജാതി പട്ടികവര്‍ഗ്ഗ, ഈഴവ, വിശ്വകര്‍മ്മജര്‍ തുടങ്ങിയ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സമുദായ സംഘടനകളുടെ ശക്തിയും ഐക്യവും തകര്‍ ക്കുന്നതിനു വേണ്ടി സവര്‍ണ്ണ സമ്പന്നജാതിക്കാര്‍ നേതൃ ത്വം കൊടുക്കുന്ന ആര്‍.എസ്.എസ്., സി.പി.എം.(എം.), ബി.ജെ.പി. കോണ്‍ഗ്രസ് എന്നീ പ്രസ്ഥാനങ്ങള്‍ ഒരു കുട ക്കീഴില്‍ നിന്നു കൊണ്ട് ജാതി സംവരണമുള്‍പ്പെടെ യുള്ള ഭരണഘടനാവകാശങ്ങള്‍ക്കെതിരായി വ്യാപക മായി പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരി ക്കുകയാണ്. ഇപ്പോള്‍ സുപ്രീം കോടതിയുടെ സംവരണത്തെ ക്കുറിച്ചുളള ജാതിയടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സംവരണാ വകാശ ത്തിന്റെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ് പട്ടികജാതിക്കാര്‍ക്കും, മറ്റനേകം കീഴാള ജനവിഭാഗങ്ങള്‍ക്കും അധികാര ത്തില്‍ പങ്കാളി ത്തവും, ഉദ്യോഗങ്ങളില്‍ നിയമനങ്ങളും മറ്റു പലവിധത്തി ലുളള ആനുകൂല്യങ്ങളും ലഭ്യമായിട്ടുളളതെന്ന് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ സംവരണ വിരുദ്ധ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായും അടിമകളുമായി വട്ടം ചുറ്റിക്കൊണ്ടിരിക്കുന്ന ദുസ്ഥിതി കേരളത്തില്‍ പോലുമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വരുടെ പേരു പറഞ്ഞ് ജനസംഖ്യയില്‍ 85% വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണം നിര്‍ത്തലാക്കണമെന്നാണ് ഇവര്‍ പറയുന്നത്. ചാതുര്‍വര്‍ണ്യത്തിനും, ജാതിവ്യവസ്ഥ ക്കുമെതിരായി പൊരുതി നേടിയെടുത്ത പ്രതിനിധാനാവകാ ശമായ സംവരണത്തി നെതിരെയുളള പടയൊരുക്കം ആര്‍.എസ്.എസ്. അതിന്റെ രൂപീകരണ കാലഘട്ടത്തില്‍ തന്നെ തുടങ്ങിയതാണ്. കേരളത്തില്‍ അതിന്റെ നേര്‍പ്പതിപ്പ് സാമ്പത്തിക സംവരണവാദികളായ ഇ.എം.എസ്. നമ്പൂതിരിപ്പാടും, മന്നത്തു പത്മനാഭനും സാമ്പത്തിക സംവരണത്തിന്റെ അടിയുറച്ച വക്താക്കളായിരുന്നു. സാമ്പത്തിക സംവരണവാദം പഞ്ചസാരയില്‍ പൊതിഞ്ഞ ബ്രാഹ്മണിസമാണ്. നായന്മാര്‍ തൊട്ട് മേലോട്ടുളള ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാര്‍ ജാതി വ്യവസ്ഥയുടെ കാരണങ്ങള്‍ കൊണ്ട് ഒരു വിധത്തിലുമുളള പീഡനങ്ങളോ, അയിത്തം പോലുളള ക്രൂരമായ അനാചാരങ്ങള്‍ക്കോ സാമൂഹ്യമായ അസമത്വ ങ്ങള്‍ക്കോ വിധേയമാക്കപ്പെട്ട വരുമല്ല. ഭൂമിയും പദവികളും അധികാര ങ്ങളും ഇപ്പോഴും അവരുടെ കയ്യിലാണ്. എന്നാല്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങള്‍ ബ്രാഹ്മണര്‍ സൃഷ്ടിച്ച ചാതുര്‍ണ്ണ്യ ത്തിന്റെയും ജാതി വ്യവസ്ഥിതിയുടെയും ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചവരാണ്. ഇന്നും അതു തുടര്‍ന്നുകൊണ്ടിരിക്കയാണ്. അതിന്റെ തുടര്‍ച്ചയാണ് സംവരണ വിരുദ്ധരുടെ പടയോട്ടം. കേരളംപോലെ അപൂര്‍വ്വം സംസ്ഥാനങ്ങളൊഴിച്ച് രാജ്യത്തിന്റെ നിയന്ത്ര ണാധികാര ത്തിലേക്ക് സംഘപരിവാര്‍ ശക്തികള്‍ എത്തി ച്ചേരുകയും വികസനമെന്ന പുകമറയ്ക്കുളളില്‍ അവരുടെ ഹിന്ദുത്വ അജണ്ടകള്‍ ഒന്നൊന്നായി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പട്ടേല്‍ രാജാക്കന്മാര്‍ നടത്തിയ സംവരണ പ്രക്ഷോഭം സൃഷ്ടിച്ച പ്രതിസന്ധിയില്‍ സംവരണനയം പുനഃപരി ശോധിക്കണമെന്നും ജാതി സംവരണം നിര്‍ത്തലാക്കണ മെന്നും സംഘപരിവാര്‍ നേതൃത്വം ഏകകണ്ഠമായി ഇപ്പോള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേറ്റു പാടാന്‍ ഇംഎം. ശങ്കരന്‍നമ്പൂതിരി പ്പാടിന്റെ ശിഷ്യന്മാര്‍ അമിതാവേശം കാണിച്ചുകൊണ്ട് മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് 10% സാമ്പത്തിക സംവരണം കൊടുക്കു വാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കോടിയേരിയെ പ്പോലുളള തമ്പ്രാക്കന്മാര്‍ ആവശ്യപ്പെട്ടു കൊണ്ടിരി ക്കുന്നത്. എങ്ങിനെയാണ് സി.പി.ഐ.(എം.) പോലുളള പ്രസ്ഥാനത്തിന്റെ യും, ആര്‍.എസ്.എസ്. പോലുളള ഹിന്ദുത്വ ഭീകരവാദസംഘടനയുടെയും സംവരണനയം ഒന്നായി തീരുന്നത്? ആര്‍.എസ്.എസ്. സൈദ്ധാന്തികനായ എം.ജി. വൈദ്യയെ പോലുളളവര്‍ പ്രചരിപ്പിക്കുന്നതു പോലെ സംവരണം ആരുടെയെ ങ്കിലും സൗജന്യമല്ല. ജാതി വ്യവസ്ഥക്കെതിരായി അയിത്ത ജാതിക്കാര്‍ പൊരുതി നേടിയ പ്രതിനിധാനവകാശമാണ് സംവരണം. അത് നിര്‍ത്തലാക്കുന്നതിലൂടെ സംവരണീയ വിഭാഗങ്ങളെ പ്രത്യേകിച്ചും പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ അവരുടെ പൂര്‍വ്വീകരുടെ കാലത്തേക്ക് തളളി വിടുകയാണ് ഇക്കൂട്ടര്‍ ചെയ്യാന്‍ പോകുന്നത്. അതിനുളള ശ്രമങ്ങളാണ് സംവരണ വിരുദ്ധരായ സംഘപരിവാര്‍ ശക്തികളും കൂട്ടരും ചെയ്തുകൊണ്ടി രിക്കുന്നത്. സംവരണ വിഷയത്തില്‍ മാത്രമല്ല നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ അയിത്ത ജാതിക്കാരെയും ന്യൂനപക്ഷങ്ങ ളെയും നിര്‍ദ്ദാക്ഷിണ്യം അടിച്ചമര്‍ത്തി ചുട്ടു കൊന്നുകൊ ണ്ടിരിക്കുന്നു. അതിന്റെ രൂക്ഷതയും വൈവിദ്ധ്യങ്ങളും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരി ക്കുന്നു. ഇതിനെതിരായി ശക്തമായ പോരാട്ടങ്ങളും ചെറു ത്തുനില്‍പ്പുകളും വ്യാപകമായി ഉയര്‍ത്തിക്കൊണ്ടു വരേ ണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ശ്വവല്‍ ക്കരിക്കപ്പെട്ട ജനവിഭാഗ ങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമി ക്കുകയും തങ്ങളില്‍ അന്തര്‍ലീനമായി കിടക്കുന്ന ശക്തി വിശേഷത്തെ തിരിച്ചറിയുവാന്‍ പ്രാപ്തി നേടിക്കൊ ണ്ടിരി ക്കുന്നത് വളര്‍ത്തിക്കൊണ്ടുവരുവാന്‍ അടിമത്ത മനോഭാവം കയ്യൊഴിയേണ്ടതുണ്ട്. സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ കുതന്ത്ര ങ്ങളെയും മറികടന്നുകൊണ്ട് അവരുടെ വോട്ട് ബാങ്കുകളായി സ്വയം അര്‍പ്പിക്കുവാന്‍ വിസമ്മതിച്ചു കൊണ്ട് ദലിത് പിന്നോക്ക ന്യൂനപക്ഷ സമ്മതിദായകര്‍ ഉത്തര്‍പ്രദേശില്‍ തെളിയിച്ചതും, ബീഹാറില്‍ ഒരിക്കല്‍ കൂടി തെളിയിക്കാന്‍ പോകുന്നതുമായ സ്വത്വരാഷ്ട്രീയം കേരള ത്തിലേക്കും പാകപ്പെടുത്തേണ്ടതുണ്ട്. പാര്‍ശ്വല്‍ക്കരി ക്കപ്പെട്ട സമൂഹങ്ങളുടെ പ്രധാനപ്പെട്ട വിഷയം അവരുടെ രാഷ്ട്രീയാധികാരമാണ്. വളരെ ഗൗരവമുളള ഈ വിഷയം അവരില്‍ നിന്നും അന്യവല്‍ക്കരിച്ചുകൊണ്ട് ഹിന്ദുമത ത്തിന്റെ ജനാധിപത്യ വിരുദ്ധമായ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തി ക്കൊണ്ട് പൗരോഹിത്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കുകയാണ് ആര്‍.എസ്.എസ്. ചെയ്യുന്നത്. 

സാമൂഹ്യനീതി നടപ്പില്‍ വരുത്തുവാന്‍ ഹിന്ദുത്വമെന്ന അജണ്ടയുടെ അടിസ്ഥാനത്തില്‍ സാദ്ധ്യമല്ലാത്തതും അസാദ്ധ്യവുമായ ഒന്നാണ് ജാതി അസമത്വങ്ങള്‍. ലോകത്താദ്യമായി മനുഷ്യരെ വിഘടിപ്പിച്ച് ഭരിക്കുക എന്ന അതിനീചമായ തന്ത്രം നടപ്പാക്കിയത് ഇന്ത്യയില്‍ ജാതി വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടായിരുന്നു. അയിത്തം അതിന്റെ നിയമമായിരുന്നു. ഹിന്ദുമതത്തിലല്ലാതെ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥ നിലനിര്‍ത്തുന്ന പൗരോ ഹിത്യ നിയമങ്ങള്‍ ഇല്ലായെന്ന് പറയാം. അടിക്കണക്കിന് അയിത്തം കല്‍പ്പിച്ച് രക്ത ബന്ധം പങ്കിടാന്‍ കഴിയാത്ത വിധം അകറ്റി നിര്‍ത്തിയി രിക്കുന്ന ജാതി വിഭജിത സമൂഹത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുളളവരുടെ ഹിന്ദുത്വ ഐക്യമെന്നത് നിലാ വെളിച്ചത്തില്‍ കോഴിയെ അഴിച്ചിട്ടതുപോലെയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മനസ്സി ലാക്കു ന്നതായിരിക്കും നല്ലത്. അധികാരം പങ്കുവെക്കുന്നിടത്ത് പാര്‍ശ്വ വല്‍കൃത സമുദായ സമൂഹങ്ങളുടെ പങ്ക് എവിടെയെന്ന് ചോദിച്ച് കണക്കു പറഞ്ഞ് നേടിയെടുക്കാന്‍ നാം തയ്യാറാകണം. സംവരണം ജനസംഖ്യാനുപാതികമായി എല്ലാ മേഖലയിലും നടപ്പാക്കണം. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകമായി ഒരു സാമ്പത്തിക പാക്കേജിന് രൂപം കൊടുത്തുകൊണ്ട് അവരുടെ പ്രശ്‌നം പരിഹരിക്കണം. മൂന്നോക്ക കോര്‍പ്പറേഷന്‍ അതിന് മുന്‍കൈ എടുക്കണം. അല്ലാതെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. സമത്വവും, സഹോദര്യവും സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹ്യ നീതിയും വിജയിക്കണമെങ്കില്‍ ആര്‍.എസ്.എസ്. ഉയര്‍ത്തിപ്പിടിക്കുന്ന ഭീകരവാദ ത്തിനെതിരായ പോരാട്ടം ശക്തമാക്കണം.

പി.എ. കുട്ടപ്പന്‍ 8593915983