"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ദൈവസഭ: നവീന ആത്മീയതയുടെ ആശയധാര - സി കെ തങ്കപ്പന്‍

ദൈവം തങ്ങള്‍ക്ക് വെളിപ്പെട്ടതായി നാല് തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന, ഇന്നത്തെ പട്ടികജാതിക്കാരുടെ പിന്മുറക്കാരില്‍ ചിലര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം അടിമയുടെ ശരീരം ഉടുപ്പായി ധരിച്ച് തനിക്ക് വെളിപ്പെട്ടതായി ഒരാള്‍ പറയു മ്പോള്‍ ദൈവം അടിമയുടെ തോല്‍ ധരിച്ചുകൊണ്ട് തന്റെ അടുത്തുവന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. അതേപോലെ, ദൈവം ഹീനവേഷം ധരിച്ച് തന്റെ അടുത്തുവന്നുവെന്ന് വേറൊരാള്‍ പറയുന്നു. കൂടാതെ ദൈവം തനിക്കു വെളി പ്പെട്ടിരുന്നതായി അനേകര്‍ അവരുടെ പ്രവര്‍ത്തികളിലൂടെ കാണിക്കുകയുണ്ടായി.

ഈ രാജ്യത്ത് അടിമ വ്യവസ്ഥിതിയും അടിമക്കച്ചവട വും നിലനിന്നിരുന്നതായി ഉന്നത വിദ്യാഭ്യാസമുളളവര്‍ക്ക് പോലും ഇന്നറിയില്ല. ഗ്രീസിലും റോമിലും അമേരിക്കയി ലും മറ്റും നിലനിന്നിരുന്ന അടിമ വ്യവസ്ഥിതിയെക്കുറിച്ച് സ്‌കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നവര്‍, ഇന്‍ഡ്യ എന്നു വിളിക്കുന്ന ഭൂപ്രദേശത്ത് നിലനിന്നിരുന്ന അടിമ വ്യവസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കാത്തത് ബോധ പൂര്‍വ്വമാണ്. ലോകത്തിലെ ഏറ്റവും നികൃഷ്ടവും ക്രൂരവും നിന്ദ്യവുമായ അടിമവ്യവസ്ഥിതി നിലനിന്നിരുന്നത് തിരുവിതാംകൂറിലായിരുന്നു; കേരളത്തിലായിരുന്നു. 

1843-ല്‍ എഡിന്‍ബറോ, ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന ഇന്‍ഡ്യന്‍ പ്രദേശങ്ങളിലെ അടിമക്കച്ചവടം നിയമം മൂലം നിരോധിച്ചു. എന്നാല്‍ ബ്രിട്ടീഷ്‌കാര്‍ക്ക് കപ്പം കൊടുത്തു കൊണ്ട് നാട് ഭരിച്ചിരുന്ന അഞ്ഞൂറി ലധികം ഉണ്ടായിരുന്ന ഇന്‍ഡ്യയിലെ നാട്ടുരാജ്യങ്ങളില്‍ മിക്ക വയിലും ഇന്‍ഡ്യന്‍ ഭരണഘടന നിലവില്‍ വരുന്നതുവരെ അടിമക്കച്ചവടം നിരോധിച്ചിരുന്നില്ല. ഡോ. ബി.ആര്‍. അംബേദ്കറാണ് ഇന്‍ഡ്യയില്‍ അടിമക്കച്ചവടം നിരോ ധിച്ചത്. മനുഷ്യരെ (Humanbeings) കച്ചവടം നടത്തുന്നത് (Trafffic in) നിരോധിക്കുകയും അത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഭരണഘടനയുടെ മൗലിക അവകാശങ്ങള്‍ അടങ്ങുന്ന മൂന്നാം അദ്ധ്യായത്തിലെ 23-ാം ഖണ്ഡികയില്‍ ചേര്‍ത്ത തിലൂടെ ഡോ. അംബേദ്കര്‍ ഇന്‍ഡ്യയില്‍ അടിമക്കച്ചവടം നിരോധിച്ചു.

പട്ടികജാതിരുടെയും മറ്റ് പല വിഭാഗങ്ങളുടെയും പൂര്‍വ്വീകര്‍, കന്നുകാലികളേക്കാള്‍ കഷ്ടമായി ചന്തകളില്‍ വിറ്റ് വില വാങ്ങപ്പെട്ട മനുഷ്യജീവികളായിരുന്നു; അടിമ കളായിരുന്നു. അടിമകളുടെ നിലവിളി കേട്ട ദൈവം അവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് അടിമയുടെ വേഷം ധരിച്ചുവന്നതെന്ന് ദൈവം നമ്മുടെ പൂര്‍വ്വീകരോട് പറഞ്ഞ തായി അവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അടിമസന്തതി കളുടെ കെട്ടി വിറ്റ് വില വാങ്ങപ്പെട്ട അപ്പനും അമ്മയുമായി വന്ന ദൈവം അടിമസന്തതികളെ ദൈവമക്കളാക്കുകയും രക്ഷ ദാനം ചെയ്യുകയും ചെയ്തു. ദൈവത്തില്‍ നിന്ന് കേട്ട കാര്യങ്ങളെ സത്യങ്ങള്‍ എന്ന് അവര്‍ വിശേഷി പ്പിക്കുന്നു.

സത്യം ഗ്രഹിച്ച അവര്‍, അത് ഈ നാടിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന അവരുടെ സഹോദരങ്ങളോട് പറഞ്ഞു. അത് വിശ്വസി ച്ചവര്‍ ഒരാത്മീയ കൂട്ടമായി മാറി. ദൈവത്തില്‍ നിന്നു കേട്ട സത്യം ഗ്രഹിച്ച ദൈവസന്തതികളുടെ കൂട്ടമാണ് ദൈവസഭ. ദൈവം ആ സഭയിലെ അംഗമാണ്.

അതുല്യന്‍, ഉന്നതന്‍, സര്‍വ്വശക്തന്‍, സര്‍വ്വത്തിന്റേയും ഉടയവന്‍, മാറ്റമില്ലാത്തവന്‍, വിശൈ്വകബന്ധു, സത്യ സ്വരൂപന്‍ തുടങ്ങിയ അനേകം വിശേഷങ്ങളില്‍ തങ്ങള്‍ക്കു വെളിപ്പെട്ട ദൈവത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നു. ദൈവത്തെ ഇത്രയും അടുത്തറിയുകയും അനുഭവിക്കു കയും ചെയ്ത മറ്റൊരു സമൂഹം ഉണ്ടായിട്ടില്ല.

ഒന്നുമില്ലാതെ മന്ദമായി കിടന്നവരോട് നാഥന്‍, താണിറങ്ങിവന്ന് സത്യങ്ങള്‍ സംസാരിച്ചു എന്ന നമ്മുടെ പൂര്‍വ്വീകരുടെ വാക്കുകളില്‍ ദൈവസഭയുടെ വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു. ഏതൊരു അടിമ സന്തതിക്കും ഗ്രഹിക്കുവാനും നടത്തുവാനും കഴിയുന്നത്ര ലളിതമാണ് ദൈവസഭയുടെ വിഷയങ്ങളെന്ന് ഒരു തലമുറക്കാലത്തെ ജീവിതത്തിലൂടെ (25 വര്‍ഷങ്ങള്‍) അവര്‍ നടത്തിക്കാണിച്ചു. കാളപൂട്ടു കാരും, കന്നുതീറ്റു കാരും കാട് പണിക്കാരും കയ്യാല പണിക്കാരും കണ്ടത്തില്‍ പണിക്കാരും, കല്ല് പണിക്കാരും മറ്റു മായിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ക്ക് ദൈവസഭാ വിഷയങ്ങള്‍ ഗ്രഹിക്കുവാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

അനേകം ജാതി ഉപജാതികളിലായി കഴിഞ്ഞിരുന്ന അവര്‍, സത്യം ഗ്രഹിച്ചശേഷം ജാതി, ഉപജാതി ചിന്ത മറന്നും നാനാദിക്കുകളിലേക്ക് വിറ്റുകൊണ്ട് പോയ തങ്ങളുടെ പൂര്‍വ്വീകരുടെ മക്കളാണ് വിവിധ ജാതികളില്‍ വിളിക്കപ്പെടുന്ന അടിമസന്തതികള്‍, 'മനുഷ്യജീവികള്‍' എന്ന ദൈവം പറഞ്ഞ സത്യം അവര്‍ പൂര്‍ണ്ണമായും ഗ്രഹിച്ചും സഭയുടെ യോഗങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, കണ്ണില്‍ നിന്നു മറയുന്നതുവരെ അവര്‍ പിന്തിരിഞ്ഞു നോക്കി കരയുമായിരുന്നു.

ശരീരവും വീടും പരിസരവും എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിച്ചിരുന്ന ദൈവസഭാ വിശ്വാസികളെ പ്പോലെ, ജീവിതത്തില്‍ വൃത്തിക്കു പ്രാധാന്യം കൊടു ത്തിരുന്ന ഒരു സമൂഹം ഉണ്ടായിട്ടില്ല. നഗ്നമായ കൈകൊണ്ട് അവര്‍ കടവിറങ്ങിയിരുന്നില്ല. 

അറിവ് സമ്പാദിക്കുന്നത് അവര്‍ക്ക് ദൈവവിഷയ മായിരുന്നു. കുട്ടികളുടെയും വരും തലമുറകളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ (അനുഭവിച്ച ആനന്ദം) വിവരിക്കാനാവില്ല. റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉള്‍പ്പെടെ അനേകം സ്‌കൂളു കള്‍ അവര്‍ സ്ഥാപിച്ചു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി കള്‍ വരെ, സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കേരളത്തില്‍ ആദ്യം തുടങ്ങിയത് ദൈവ സഭയാണ്.

ഒരു കാര്യത്തിനും ആരോടും യാചിക്കാതെ ജീവിച്ച അവര്‍ മാന്യമായ ജോലികള്‍ മാത്രമേ ചെയ്തിരുന്നുളളൂ. ഭിക്ഷക്കാരും അഗതികളും അനാഥരും ദൈവസഭയില്‍ ഉണ്ടായിരുന്നില്ല. അഗതികളെയും അനാഥരെയും സഭ തന്നെ നോക്കിയിരുന്നു. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന സഭാംഗങ്ങള്‍ക്കുവേണ്ടി, സഭ വിവിധ സ്ഥലങ്ങളിലായി നൂറ് ഏക്കറോളം ഭൂമി വാങ്ങിച്ച് വിതരണം ചെയ്തു. എല്ലാ സഭാംഗങ്ങളും അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സഭയ്ക്ക് നല്‍കിയിരുന്നു. സഭയ്ക്ക് സമ്പാദ്യമുണ്ടാക്കു ന്നതിനുവേണ്ടി, പണിയെടുത്തപ്പോള്‍ കടന്നുപോയവര്‍, (മരിച്ചവര്‍) അനേകരാണ്. വ്യവസായശാലകള്‍ സ്ഥാപിച്ച ഏക ആത്മീയ സഭ ദൈവസഭയാണ്. നേരം വെളുക്കുന്ന തിനു മുമ്പ് തുടങ്ങി ഇരുട്ടും വരെ പച്ചവെളളം മാത്രം കുടിച്ച് പണിയെടുക്കുന്നതിന് കിട്ടിയിരുന്ന കൂലിയായ മൂന്നു നാഴി നെല്ലിന്റെ അംശങ്ങള്‍ സ്വരൂപിച്ചതും അവരുടെ അദ്ധ്വാനവും മറ്റും കൊണ്ടു മാത്രമാണ് ദൈവസഭ വിവിധ സമ്പാദ്യങ്ങളുണ്ടാക്കിയത്.

എല്ലാറ്റിനും ഉപരി അവര്‍ ദൈവമക്കളായി ജീവിച്ചും, കല്ലും, മരങ്ങളും, മറ്റും ദൈവമാണെന്ന് വിശ്വസിച്ചിരുന്ന വരും, പിശാച് സേവ നടത്തിയി രുന്നവരും, മറ്റ് മതങ്ങളില്‍ അന്യരായി കഴിഞ്ഞിരുന്നവരും, സത്യമായ ദൈവത്തെ അറിഞ്ഞപ്പോള്‍, അവരുടെ മറ്റെല്ലാ ദൈവങ്ങളേയും എന്നെന്നേക്കുമായി ഉപേക്ഷിച്ചും അപ്പനും അമ്മയുമായി എപ്പോഴും കൂടെയുളള ദൈവത്തെ അവര്‍ ആരാധിച്ചിരു ന്നില്ല. ദൈവം അവര്‍ക്ക് ഭയപ്പെടേണ്ടതോ, സ്തുതിഗീത ങ്ങള്‍ പാടിയും നേര്‍ച്ച കാഴ്ചകള്‍ കൊടുത്തും മറ്റും പ്രീതി പ്പെടുത്തേണ്ടതോ ആയ ഒന്നായിരുന്നില്ല. ദൈവമക്കളാ ക്കിയ തങ്ങള്‍ക്ക് ദൈവം രക്ഷ ദാനമായി നല്‍കിയിരി ക്കുന്നു എന്ന സത്യം ഗ്രഹിച്ച അവര്‍ മരണാനന്തര രക്ഷയെ ക്കുറിച്ച് ചിന്തിച്ചില്ല. വിവിധ സ്ഥലങ്ങളില്‍ പളളിക്കുട ങ്ങളും വ്യവസായശാല കളും ഉണ്ടാക്കിയ അവര്‍ ഒരിടത്തും ദൈവാരാധനാലയം ഉണ്ടാക്കിയില്ല.

സി കെ തങ്കപ്പന്‍ 9995561604