"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ബ്രാഹ്മണിസത്തിന്റെ സ്ഥാനം: സജി വള്ളോത്യാമല

ചതുര്‍വര്‍ണ്ണ്യാധിഷ്ഠിതമായ വിവേചനത്തിലും ശ്രേഷ്ഠതയിലും പവിത്രതയിലുള്ള വ്യാജ പ്രചാരണ ങ്ങള്‍ നിരന്തര പ്രേരണ ചെലുത്തി ഭൂരിപക്ഷ മതത്തോടു ചേര്‍ത്തു നിര്‍ത്തിയത് ആര്യ ഹിന്ദു പണ്ഡിതന്‍മാരുടെ വികലമായ സാമൂഹിക മന ശാസ്ത്രം മാത്രമാവുന്നു.

'സ്വസ്തി പ്രജാഭ്യം
പരുപാലയന്തു
ന്യയെന്ന മാര്‍ഗ്ഗെണ
മഹിം മഹിശ:
ഗോ ബ്രാഹ്മാണാഭ്യ
സുഖസ്തുനിത്യം
ലോക സമസ്‌തോ
സുഖിനോഭവന്തു'

ഏതു രാജ്യത്താണോ ഗോക്കളെയും ബ്രാഹ്മണരെയും സുഖമായും നല്ല രീതിയിലും പരിപാലിക്കപ്പെടുന്നത് ആ രാജ്യത്തെ ജനങ്ങള്‍ സ്വസ്ഥമായും സമാധാനമായും കഴിയും എന്നുള്ളതാണ് ഇതിന്റെ അര്‍ത്ഥം. എന്തു കൊണ്ടാണ് ബ്രാഹ്മണന് മറ്റു ജനങ്ങള്‍ക്കില്ലാത്ത അപ്രമാദിത്വം കിട്ടുന്നതിന് കാരണം. അതിന്റെ ബൗദ്ധിക സത്യസന്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് വര്‍ണ്ണവ്യവസ്ഥയില്‍ ഒരാള്‍ ഇല്ലാതെ പോയി? താന്‍ വളര്‍ന്നു വന്ന കത്തോലിക്കാ സഭയുടെ അബദ്ധജഡിലമായ ആചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വോള്‍ട്ടയറെ സൃഷ്ടിക്കുവാന്‍ വര്‍ണ്ണ്യവ്യവസ്ഥയ്ക്കു എന്തുകൊണ്ടു കഴിയാതെ പോയി?

ദൈവാധീനം ജഗസര്‍വ്വ
മന്ത്രാധീനം ഹീദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമദൈവതം

ലോകം മുഴുവനും ദൈവത്തിന്റെ അദൃശ്യകരങ്ങളാല്‍ നിറയപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവപരിപാലനയുണ്ടാവുക എന്നുള്ളത് മന്ത്രത്താല്‍ സാദ്ധ്യമാവുന്നതാണ്. മന്ത്രമാകട്ടെ ബ്രാഹ്മണത്തില്‍നിന്നു വരുന്നു അതുകൊണ്ട് ബ്രാഹ്മണനാകുന്നു എന്റെ ദൈവം. മന്ത്രത്താല്‍ ഭൂമിയെയും അതിലെ ചരാചരങ്ങളെയും ദൈവിക സാന്നിദ്ധ്യത്താല്‍ നിലനിര്‍ത്ത പ്പെടുന്ന ഭൂമിയിലെ ദൈവമാണ് ബ്രാഹ്മണെന്നു പറഞ്ഞുകൊണ്ടാണ്. ഭയപ്പെടുത്തി ദൃഷ്ടിക്കു ഗോചരമല്ലാത്ത വസ്തുതകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അടിമത്ത്വത്തിന്റെ അന്ധവിശ്വാസത്തിന്റെ മുഖമുദ്രയായി മാറപ്പെട്ട ആശയങ്ങളെ വിദ്യനിഷേധിക്കപ്പെട്ട , അടിച്ചമര്‍ത്തപ്പെട്ട, വിഘടിതരാക്കപ്പെട്ട ജനതയുടെ മാനസികപരമായുള്ള , അടിമത്വത്തിനു കാരണമായി എന്നുള്ളതാണ് ഒരു വലിയ സത്യം.