"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

രമാഭായ്: രാഷ്ട്ര പിതാവിനെ ജനിപ്പിച്ച മാതാവ്

താന്‍ ജന്മം നല്‍കിയ നാല് മക്കളും ശൈശ വാവ സ്ഥയില്‍ മൃതിയടഞ്ഞിലുള്ള ദുഃഖം, വിമോ ചന കാംക്ഷികളായ ദേശിക ജനതക്ക് ഒരു രാഷ്ട്ര പിതാവിനെ സൃഷ്ടിച്ച് നല്കാന്‍ കഴിഞ്ഞതിലുള്ള വലിയ സന്തോഷത്തിലെത്തി മറികടന്ന്, അകാല ചരമ മടയുക യായിരുന്നു ഇന്ത്യയുടെ മാതാവ് രമാഭായ്! വിദ്യാഭ്യാസ ത്തില്‍ ഒട്ടേറെ ഉന്നത വിജയങ്ങള്‍ നേടി ഒരു ജനതയുടെ വിമോചകനായി ഉയര്‍ന്ന ആ രാഷ്ട്ര പിതാവിനെ നിരക്ഷരയായ ഈ മാതാ വാണ് 'പഠിപ്പി'ച്ചത് എന്ന വസ്തുത എക്കാല ത്തേയും തലമുറകളുടെ അതിശയ ങ്ങളില്‍ ഒന്നാണ്. രമാഭായ് എന്ന ഈ മാതാവിന്റെ സഹനങ്ങളുടെ ഫലമാണ് ഭരണഘടന തീര്‍ത്ത തിലൂടെ ഒരു ജനതയുടെ വിമോചന സമര നായകനായി ഉയര്‍ന്ന ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍. കുട്ടിയായിരിക്കുമ്പോള്‍ ത്തന്നെ ഈ മാതാവിന്റെ അച്ഛനും അമ്മയും മരിച്ചു. കുട്ടിയായിരിക്കെ (ഒന്നൊഴികെ) താന്‍ ജന്മമേകിയ മക്കളും മരിച്ചു! 37 ആം വയസില്‍ അന്തരിക്കുമ്പോള്‍ താന്‍ ജനകോടികളുടെ ലോകമാതാവായി മാറുമെന്ന് ആ മാതാവ് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല!

മധ്യ ഇന്ത്യയിലെ കൊങ്കണിനടുത്തുള്ള ദപ്പോളിയിലെ വലാങ് എന്ന നാട്ടിന്‍ പുറത്ത് 1898 ഫെബ്രുവരി 7 നാണ് രമ ജനിച്ചത്. ദപ്പോളിയിലെ ചുമട്ടു തൊഴിലാളിയായ ഭിക്കു വാലന്ദ്കറുടെ രണ്ടാമത്തെ മകളായി രുന്നു രമ. കടല്‍ക്കരയില്‍ നിന്നും മീന്‍കുട്ട തലയില്‍ ചുമന്ന് ചന്തയില്‍ കൊണ്ടു പോയി വില്ക്കുന്ന ജോലിയാണ് ബിക്കു ചെയ്തിരുന്നത്. ഇതില്‍ നിന്നുള്ള വരുമാനം കുടുംബം പോറ്റാന്‍ മതിയാകു മായിരുന്നില്ല. രമാഭായ്ക്ക് ഗോറാഭായ് എന്നും മീരാഭായ് എന്നും പേരായ രണ്ടു സഹോദരിമാരും ശങ്കര്‍ ധൂര്‍ത്തി എന്ന ഒരു സഹോദരനു മുണ്ടായിരുന്നു. ഇളയ കുട്ടിക്ക് ജന്മം നല്കിയ ഉടനെ രമാഭായിയുടെ അമ്മ മരിച്ചു. ഏറെ താമസിയാതെ അച്ഛനും വിട്ടു പോയി. ബോംബെയിലുള്ള അച്ഛന്റെ സഹോദരനാണ് പിന്നീട് രമാഭായിയേയും സഹോദരങ്ങളേയും സംരക്ഷിച്ചത്.

രമാഭായ്ക്ക് 9 വയസുള്ളപ്പോള്‍ ഭീംറാവു റാംജി ദാസ് അംബേഡ്കര്‍ എന്ന് പിന്നീട് അറിയപ്പെട്ട ഭീവയുമായി വിവാവം നടന്നു. ഭീവക്ക് അപ്പോള്‍ 16 വയസായിരുന്നു പ്രായം. ഭീവ അപ്പോള്‍ മെട്രിക്കുലേഷന്‍ പാസായിട്ടേ യുണ്ടായിരുന്നുള്ളൂ. ബോംബെയിലെ ബൈസുള്ള മീന്‍ചന്ത യിലെ ഒരു തുറന്ന ഷെഡ് ആയിരുന്നു ഇവരുടെ വിവാഹ പന്തല്‍! ചന്ത പിരിഞ്ഞ ശേഷമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ശേഷം വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ കിടന്നുറങ്ങിയത് ഷെഡ്ഡിന് ഇരുവശങ്ങളിലും തകരപ്പാട്ടകള്‍ കൊണ്ടു മറച്ച് ഒരുരുക്കിയ ഇടങ്ങളിലാ യിരുന്നു. മീന്‍ നിരത്തി വെക്കുന്ന കല്പാളികള്‍ ബെഞ്ചായി ഉപയോ ഗിച്ച്, അഴുക്കുവെള്ളം കാല്കീഴിലൂടെ ഒഴുകുന്ന ചന്തസ്ഥലത്തിരുന്ന് ബന്ധുക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. നാട്ടാചാര മനുസരിച്ചുള്ള ചടങ്ങുകളോടെ നടന്ന ഈ വിവാഘോഷം ഏറെ നേരം നീണ്ടു നിന്നില്ല. സൂര്യനുദിക്കുന്നതിനു മുമ്പേ ചന്തയുണരു മെന്നതിനാല്‍ പെട്ടെന്നു തന്നെ ഒഴിയേണ്ടതു ണ്ടായിരുന്നു. അങ്ങനെ തന്റെ 9 ആം വയസില്‍ ഇന്ത്യ യുടെ മാതാവ് രമാഭായ് അംബേഡ്കറായി.

വിദ്യാഭ്യാസമുള്ള ഒരാളുടെ ജീവിത പങ്കാളിയോ നിരക്ഷര! ധ്രൂവങ്ങളുടെ അന്തരമാണ് ഇവര്‍ക്കിടയില്‍. ഒരുമിച്ചു മുന്നോട്ടു പോവുക സാധ്യല്ലെന്ന് പലരും വിധിയെഴുതി. പക്ഷെ രമാഭായിയുടേയും അംബേഡ്കറുടേയും ഇടയില്‍ ശക്തമായി നിലനിന്നിരുന്ന വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥ തയുടേയും സ്‌നേഹത്തിന്റേയും പാരസ്പര്യം ആ വിധികല്പനകളെ പാടെ തുരത്തി. അംബേഡ്കര്‍ രമാഭായിയെ 'രമു' എന്നും തിരിച്ച് രമാഭായി 'സാബിഹ്' എന്നും സംബോധനചെയ്ത് പരസ്പരമുള്ള ബഹുമാനം പ്രകടിപ്പിച്ചിരുന്നു. സാബിഹ് എപ്പോഴും പഠനത്തിലും വായനയിലും മുഴുകിയിരിക്കും. അപ്പോഴൊന്നും രമാഭായി ഒരു കാര്യത്തിനും സാഹിബിനെ സമീപിക്കാറു ണ്ടായിരുന്നില്ല. വിശ്രമിക്കു മ്പോഴും ഉറങ്ങുമ്പോഴും രമാഭായി സാഹിബിന്റെ പാദങ്ങള്‍ തഴുകി ശുശ്രൂഷിച്ചു കൊണ്ടുമിരുന്നു. ഇതിനിടെ സാഹിബില്‍ നിന്ന് രമാഭായ് എഴുതുവാനും വായിക്കുവാനും പഠിച്ചു! 

അംബേഡ്കര്‍ അമേരിക്കയിലാ യിരുന്നപ്പോള്‍, 'ചാണകവരളി' ഉണ്ടാക്കി തലയില്‍ ചുമന്നു കൊണ്ടു നടന്നു വിറ്റാണ് രമാഭായി കുടുംബ ചെലവിനുള്ള വക കണ്ടെത്തി യിരുന്നത്. അയല്‍ പക്കത്തെ സ്ത്രീകള്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവരുടെ പരിഹാസം വക വെക്കാതെ ജോലി തുടര്‍ന്ന രമാഭായി മിച്ചം പിടിച്ച കാശ് അംബേഡ്ക റുടെ വിദ്യാഭ്യാസ ആവശ്യത്തിനായും വിനിയേഗിച്ചു. അംബേഡ്കര്‍ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നുമൊക്കെ ഡോക്ടറേറ്റ് നേടി വിദ്യാഭ്യാസത്തില്‍ അതിസമ്പന്നനായി. രണ്ടാമത് അമേരിക്കയിലേക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പുറപ്പെടുമ്പോള്‍, അംബേഡ്കറെ അതിന് അനുവദിക്കരുതെന്ന് പറഞ്ഞ് വീണ്ടും അയല്‍പക്കത്തെ ഗ്രാമീണ സ്ത്രീകള്‍ രാമാഭായിയെ വിലക്കി. പരിഷ്‌കാരിയും വിദ്യാസമ്പന്നനും ആയ അംബേഡ്കര്‍ രമയെ ഉപേക്ഷിച്ച് വിദേശ വനിതകളെ ആരെയെ ങ്കിലും വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിര താമസമാക്കിയാലോ എന്നതായിരുന്നു അവരുടെ വിലക്കുകളിലെ സൂചന. മറ്റാരേക്കാളും കൂടുതലായി അംബേഡ്കറെ മനസിലാക്കിയിരുന്ന രമാഭായി ആ മുന്നറിയിപ്പുകള്‍ അവഗണിച്ചു.

അക്ഷരാഭ്യാസം ഒട്ടുമില്ലാതിരു ന്നെങ്കിലും പ്രായോഗികമായ കാഴ്ചപ്പാ ടിന്റെ അടിസ്ഥാനത്തില്‍ മിതമായ വരുമാനം കൊണ്ട് കുടുംബ ചെലവുകള്‍ ഭംഗിയായി നിര്‍വഹിച്ച വീട്ടമ്മയായിരുന്നു രമാഭായി. അംബേഡ്കര്‍ വീട്ടാവശ്യത്തിനായി നല്കുന്ന തുക 30 ആയി വിഭജിച്ച് അതില്‍ ഒരു തകയാണ് ഒരു ദിവസത്തെ ചെലവിന് വിനിയോഗി ച്ചിരുന്നത്. അങ്ങനെ ചെയ്തതിനാല്‍ മാസാവസാനം ആകുമ്പോഴേക്കും കടം വാങ്ങേണ്ടതായ അവസ്ഥ കുടുംബത്തിന് വന്നു ചേര്‍ന്നിരുന്നില്ല. ബോംബെയിലെ രാജ്ഗൃഹയില്‍ താമസിക്കാ നെത്തിയപ്പോഴും സാമ്പ ത്തിക ഭദ്രതയില്‍ രമാഭായിക്കു ണ്ടായിരുന്ന ഈ കാഴ്ചപ്പാടണ് കുടുംബ ത്തെ മുന്നോട്ടു നയിച്ചത്.

രമാഭായ് - അംബേഡ്കര്‍മാര്‍ക്ക് പിറന്ന മൂന്ന് ആണ്‍മക്കളും ഒരു മകളും ശൈശവ ദശയില്‍ തന്നെ മൃതിയടഞ്ഞു. രമേശ്, ഗംഗാധര്‍, രാജ് രത്‌ന എന്നിങ്ങനെയായിരുന്നു ആണ്‍മക്കളുടെ പേരുകള്‍. ഏക മകളുടെ പേര് ഇന്ദു എന്നും ആയിരുന്നു. യശ്വന്ത് അംബേഡ്കര്‍ മാത്രം ജീവിച്ചു. (ഇദ്ദേഹത്തിന്റെ മകനാണ് പ്രകാശ് അംബേഡ്കര്‍). മക്കളെല്ലാം നഷ്ടമാ യതില്‍ അംബേഡ്കറിനുള്ള ദുഖം അണപൊട്ടി യൊഴുകുന്നത്, രാജ് രത്‌നയുടെ മരണശേഷം ആഗസ്റ്റ് 16 ന് ഒരു സുഹൃത്തിനയച്ച കത്തിലെ വിവരണങ്ങളില്‍ മനസിലാക്കാം. മക്കള്‍ നഷ്ടപ്പെട്ട ദുഖം താങ്ങാനാവി ല്ലെന്നും തനിക്കും വൈഫിനും അത് തരണം ചെയ്യാനാവില്ലെന്നും തങ്ങളു ടെ ജീവന്റെ ഉപ്പ് നഷ്ടപ്പെട്ടിരിക്കുക യാണെന്നും അംബേഡ്കര്‍ ആ കത്തില്‍ തുറന്നെഴുതിയിട്ടുണ്ട്.

മക്കള്‍ നഷ്ടമായ ദുഖം ഒരേ നിലയില്‍ നാളുകളോളം തുടര്‍ന്ന രമാഭായി യുടെ ശരീരിക ആരോഗ്യ നിലയും വഷളായി. അതോടൊപ്പം അംബേഡ്ക റുടെ ആരോഗ്യത്തെ സംരക്ഷിക്കാനായി ദൈവവിശ്വാസത്തെ ആശ്രയി ക്കാനും രമാഭായി തയാറായി. അതിനായി തന്റെ ആരോഗ്യ നില പരുങ്ങിലിലായ നാളുകളില്‍ പോലും അംബേഡ്കറുടെ ആയുസ് സംരക്ഷിച്ചു കിട്ടണമെന്ന പ്രാര്‍ത്ഥനയുമായി ശനിയാഴ്ചകളില്‍ വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുകകൂടി ചെയ്തു! 'അംബേഡ്കര്‍ നേടിയിട്ടുള്ള ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളെല്ലാം ഒരുജനതയുടെ വിമോചനത്തിനായി ഉപയോഗപ്പെടു ത്തേണ്ടതുണ്ട്. അതുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ആ വിദ്യാസമ്പന്ന നോടൊത്ത് നിരരക്ഷരയായ ഒരു വനിതക്ക് കുറച്ചുകാലം മാത്രമേ ജീവിക്കാനായുള്ളൂ എന്നത് ചെറിയ കാര്യമാണ്' എന്ന് രമാഭായി ചിന്തിക്കുന്നുവെന്ന് പില്ക്കാലത്ത് നിരീക്ഷിക്കപ്പെട്ടു.

രമാഭായിയുടെ മനോസുഖത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചക്കും അംബേഡ്കര്‍ തയാറായിരുന്നു. രമാഭായിയുടെ ആഗ്രഹപ്രകാരം ഇഷ്ട ആരാധനാ കേന്ദ്രമായ പാന്ഥര്‍പൂരില വേതാള്‍ ജി മഹാരാജ് ക്ഷേത്രത്തി ലേക്ക് തീര്‍ത്ഥാടന ത്തിനായി അംബേഡ്കര്‍ കൂടെ പോയി. അവിടെ ചെന്നപ്പോള്‍, അസ്പൃശ്യരായതിനാല്‍ അമ്പലത്തിന് അകത്തു കയറി ആരാധന നടത്തുന്നതിന് അനുമതി ലഭിച്ചില്ല. ക്ഷേത്രം നടത്തിപ്പുകാരുടെ നടപടിയില്‍ അംബേഡ്കര്‍ പ്രതിഷേധം രേഖപ്പെടു ത്തിയെങ്കിലും, ഒരുനാള്‍ നമ്മള്‍ നമ്മുടെ 'പാന്ഥര്‍പൂര്‍' തീര്‍ക്കുമെന്ന് ഉറപ്പുകൊടുത്തു കൊണ്ട് രമാഭായിയെ ആശ്വസിപ്പിച്ചു.

രമാഭായിയുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. എന്തെങ്കിലും മാറ്റം കിട്ടിയെങ്കിലോ എന്നു കരുതി ധര്‍വാളില്‍ വരെ കൊണ്ടു പോയി നോക്കിയെങ്കിലും ഒരു മരുന്നും ഫലിക്കാത്ത അവസ്ഥയിലേക്ക് രമാഭായി യുടെ ആരോഗ്യ നില വീണ്ടെടു ക്കാനാവാത്ത വിധം കൂപ്പു കുത്തി. ഒടുവില്‍ താങ്ങാന്‍ പറ്റാത്ത ഒരു ദുരന്തം കൂടി അംബേഡ്കര്‍ നേരിട്ടു. 1935 മെയ് 27 ന് രമാഭായ് അംബേഡ്കറെ വിട്ടു പിരിഞ്ഞു.


നാനാ തുറകളിലും പെട്ട 10,000 ബഹുജനങ്ങള്‍ രമാഭായിയുടെ മരണാന ന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തി. ബ്രാഹ്മണനായ ശംഭൂ മോറെ എന്ന ഒരു മഹാ പുരേഹിതനെ ക്കൊണ്ട് ഹിന്ദുമതാചാര പ്രകാരമാണ് മകന്‍ യശ്വന്ത് അംബേഡ്കര്‍ രമാഭായിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിച്ചത്.

ഇത്രയും കൂടുതല്‍ മറ്റൊരു സന്ദര്‍ഭത്തിലും അംബേഡ്കര്‍ കരഞ്ഞിട്ടില്ല. നാളുകളോളം ആ നിലയില്‍ തുടര്‍ന്നു.

മരിക്കുന്നതിനു മുമ്പ് ബുദ്ധമതം സ്വീകരിച്ചതിലൂടെ തന്റെ സ്വന്തം പാന്ഥര്‍പൂര്‍ തൂര്‍ത്തു കൊണ്ട് രമാഭായിക്കു കൊടുത്ത വാക്ക് അംബേ ഡ്കര്‍ പാലിച്ചു.

രമാഭായ് തന്റെ ജീവിതം കൊണ്ട് ചരിത്രത്തില്‍ അടയാള പ്പെടുത്തിയത് ഭര്‍തൃഭക്തിയെയല്ല, സഹനത്തിന്റെ, ശക്തിയുടെ, ദേശികതയുടെ പെണ്ണാള്‍ രൂപത്തെയാണ്. അതുകൊണ്ടാണ് ഈയിടെ, കര്‍ണാക സംസ്ഥാനത്തെ സിനിമാ നടിയും ബ്രാഹ്മണ സ്ത്രീയുമായ യാജ്ഞ ഷെട്ടി രമാഭായിയെ സിനിമയില്‍ അവതരിപ്പി ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

ഇന്ന് ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്തെങ്കിലും സ്വാതന്ത്ര്യം നുഭവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ നേടിയ വിദ്യാഭ്യാഭ്യാസമാണ്. ആ വിദ്യാഭ്യാസ യോഗ്യതകള്‍ രമാഭായി എന്ന ധീര ദേശിക വനിത ചാണകം ചുമക്കാനെ ടുത്ത അധ്വാന ശേഷിയോട് കടപ്പെട്ടിരിക്കുന്നു.