"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

മനീഷ് കുമാര്‍: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ വിവര സാങ്കേതിക ശാസ്തജ്ഞന്‍

IIT റൂര്‍ക്കിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌മോളജി ഡിപാര്‍ട്ട്‌ മെന്റില്‍ ഇന്‍ഗ്രേറ്റഡ് ഡുവല്‍ ഡിഗ്രി പ്രോഗ്രാമില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി യായിരുന്നു മനീഷ് കുമാര്‍. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ 5 ആം നിലയില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തത് 2011 ഫെബ്രുവരി 6 ന്. മരിക്കുമ്പോള്‍ 20 വയസ് പ്രായമുണ്ട്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് മനീഷ് കുമാറിന്റെ വീട്.

എയര്‍ഫോഴ്‌സില്‍ ജൂനിയര്‍ വാറന്റ് ഓഫീസറായ രാജേന്ദര്‍ കുമാറിന്റേ യും ഭാനുമതിയുടേയും ഏകമകനാണ് 'പമ്മി' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മനീഷ് കുമാര്‍! പഠിക്കാന്‍ സമര്‍ത്ഥനായ പമ്മി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അറിയണമെന്ന ആവശ്യപ്പെട്ടു കൊണ്ട് റൂര്‍ക്കി അധികൃതരും പൊലീസുമായി നിയമ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മാതാപിതാക്കള്‍. എപ്പോഴും എവിടെയും പറയാറുള്ളതു പോലെ ദുര്‍ബലനായ മനീഷ് കുമാറിന് പരീക്ഷയെ നേരിടുന്നതിനുള്ള സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ആവര്‍ത്തിക്ക പ്പെട്ടത്! മനീഷ് ഏതുവിധമാണ് ദുര്‍ബലന്‍? മുന്‍പരീക്ഷകള്‍ക്ക് ഉയന്‍ന്ന മാര്‍ക്ക് വാങ്ങിയ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി, മത്സരപ്പരീക്ഷകളെ മറികടക്കുന്നതിന് അപാര ജ്ഞാനശേഷിയുള്ള സമര്‍ത്ഥന്‍... ഒരു വര്‍ഷാ വസാന പരീക്ഷയെ നേരിടാന്‍ എന്നതിന് സമ്മര്‍ദ്ദം അനുഭവിക്കണം...???? മാതാപിതാക്കളുടെ ചോദ്യത്തിന് അധികൃതരുടെ കയ്യില്‍ ഉത്തരമില്ല!

എന്നാല്‍ അധികൃതരുടെ കയ്യില്‍ ഇതിനുള്ള ഉത്തരമുണ്ട്. അത് അവര്‍ മറച്ചു വെക്കുന്നതാണ്. മനീഷ് കുമാര്‍ എന്ന ദലിത് പയ്യന്‍ അവന്റെ സാമര്‍ത്ഥ്യം കൊണ്ട് തങ്ങളെ മറികടന്ന് മികച്ച വിജയം കരസ്ഥമാ ക്കുന്നത് ഉന്നത കുലജാതരായ കൂട്ടികള്‍ക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. അവര്‍ മനീഷിന്റെ മനോധൈര്യം കെടുത്തുന്നതിന് ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കാന്‍ തുടങ്ങി. തന്നെയുമല്ല അധിക്ഷേപങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഹോസ്റ്റലില്‍ മുഴുവന്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കുറ്റകൃത്യത്തിനെതിരേ പരാതികൊടുത്തപ്പോള്‍, ഹോസ്റ്റല്‍ വാര്‍ഡനും മറ്റ് അധികാരികളും കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം ഇതിനോരു പരിഹാരം എന്ന നിലയില്‍ മനീഷ് കുമാറിനോട് ഇന്‍സ്റ്റിട്ട്യൂട്ട് വിട്ടു പോകണമെന്നാണ് നിര്‍ദ്ദേശിച്ചത്. അര്‍ജുനനെ വില്ലാളി വീരനാ ക്കുന്നതിന് ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചു വാങ്ങിയതു പോലെ!

മനീഷ് റൂര്‍ക്കി ഇന്‍സ്റ്റിട്ട്യൂട്ട് ഹോസ്റ്റലില്‍ താമസമാക്കിയതിനു ശേഷം ഈ ഒരു പ്രശ്‌നം മാത്രമേ - സഹപാഠികളുടെ ജാതിപീഢനം - മാത്രമേ നേരിട്ടിരുന്നുള്ളൂ എന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഹോസ്റ്റലിലെ സഹപാഠികളായ സവര്‍ണ വിദ്യാര്‍ത്ഥികളാണ് ജാതിപേര് വിളിച്ച് ആക്ഷേപിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത്. 'ച..ച..ച.. ചമാര്‍' എന്ന് വിളിച്ച് കാണുന്നിടത്തൊക്കെ വെച്ച് മനീഷ് കുമാറിനെ അവര്‍ അധിക്ഷേപിച്ചു.

മനീഷ് കുമാറിന്റെ ശവശരീരം റൂര്‍ക്കിയിലെ മിലിട്ടറി ഹോസ്പിറ്റ ലിലും അവിടെ നിന്ന് മീററ്റിലെ ആശുപത്രിയില്‍ എത്തിച്ചതിനും ശേഷം വൈകുന്നേരം മാത്രമാണ് അച്ഛനെ വിവരമറിയിക്കുന്നത്. മകന്‍ വീണു മരിച്ച സ്ഥലം മാത്രമേ ആ പിതാവിനെ അധികൃതര്‍ കാണിച്ചു കൊടു ത്തുള്ളൂ. അതിനു ശേഷം ഡീന്‍ ആദ്യമായി ആവശ്യപ്പെട്ടത്, തനിക്ക് പരാതിയില്ല എന്ന് എഴുതി (എന്‍ഒസി) ഒപ്പിട്ടു തരാനാണ്..! പിന്നീടാണ് ആശുപത്രിയില്‍ മനീഷിന്റെ അച്ഛനെ എത്തിക്കുന്നത്. അവിടെ എത്തിയി ട്ടുണ്ടായിരുന്നു. മനീഷിന്റെ ശവശരീരം കണ്ടപ്പോള്‍, ശാന്തനായി ഉറങ്ങി ക്കിടക്കുന്നതു പോലെയാണ് അച്ഛന് തോന്നിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു തന്നെയാണോ മനീഷ് മരിച്ചത് എന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. താഴെ വീണതിന്റെ യാതൊരു പരിക്കുകളും ശരീരത്തില്‍ കാണാന്‍ കഴിഞ്ഞില്ലത്രെ!

ഒരിക്കല്‍ സഹപാഠികളുടെ ജാതിപീഢനം സഹിക്കവയ്യാതായപ്പോള്‍, അച്ഛനെ മനീഷ് വിവരമറിയിച്ചിരുന്നതാണ്. അതനുസരിച്ച് രാജേന്ദറും തന്റെ മൂത്ത സഹോദരനും ഇളയ സഹോദരനുമായി അവിടെ ചെന്നു. അധികൃതരുടേയും അച്ഛന്റേയും അച്ഛന്റെ സഹോദരന്മാരുടേയും മുമ്പില്‍ വെച്ച് തന്നെ നിരന്തരം ഉപദ്രവിക്കുന്ന സവര്‍ണജാതി കുട്ടികളുടെ പേരുവിവരം മനീഷ് പറഞ്ഞുകൊടുത്തു. ആ കുട്ടികളെുമായി സംസാ രിച്ച്, അവരിലുള്ള കുറ്റവാസനകളെ അകറ്റുന്നതിന് വേണ്ടി, അവരെ നേരിട്ടു കാണണമെന്ന് മനീഷിന്റെ അച്ഛനും സഹോദരങ്ങളും ആവശ്യ പ്പെട്ടെങ്കിലും അധികാരികള്‍ അതിന് അനുവദിച്ചില്ല.

ജാതിവെറി സമര്‍ത്ഥനായ ഒരു ഭാവിവാഗ്ദാനത്തെ കൂടി രാജ്യത്തിന് ഇല്ലാതാക്കി. ഈ ജാതിവെറി തലമുറകളിലേക്കു കൂടി പകരുന്നു എന്നു ള്ളതിന്റെ ദൃഷ്ടാന്തമാണ് മനീഷ് കുമാര്‍ നേരിട്ട ദുരന്തം. ചരിത്രത്തിലെ ക്കാലവും രാജ്യം നേരിടുന്ന ഈ വിപത്തിനെ സമൂഹത്തില്‍ നിന്നു തുടച്ചു നീക്കാത്തിടത്തോളം പുരോഗതി എന്നത് ഇന്ത്യയുടെ സ്വപ്‌നം മാത്രമായി തുടരും. കേഴുക, പ്രിയ നാടേ...!!