"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

ലോകുത്തര പുതിയ വളര്‍ച്ചയിലേക്ക്

ലോകുത്തര പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായി മാവേലിക്കര കല്ലുമലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലോകുത്തര ലീഡര്‍ഷിപ്പ് അക്കാഡമി. പേരു പോലെ തന്നെ ലീഡര്‍ഷിപ്പ് ക്വാളിറ്റി വളര്‍ത്തിക്കൊണ്ട് ഒരു നല്ല സമൂഹത്തെ പടുത്തുയര്‍ത്തുക എന്നതാണ് ലോകുത്തരയുടെ ലക്ഷ്യം. ഈ കാലഘട്ടത്തില്‍ നിലനില്‍ക്കുന്നതിനു ഒഴിച്ചുകൂടാന്‍ കഴിയാത്ത രണ്ടു കാര്യങ്ങള്‍ ആയ ഇംഗ്ലീഷ് ഭാഷയും കംപ്യൂട്ടര്‍ വിദ്യാഭ്യാസവും ആണ് ഇവിടുത്തെ പ്രധാനപാഠ്യ വിഷയങ്ങള്‍. അടിസ്ഥാനവിഭാഗത്തിലെ കുട്ടികള്‍ക്ക് ഒരു സഹായമെന്നവണ്ണം, 10 മാസം നീണ്ടു നില്‍ക്കുന്നതും സൗജന്യവുമായ ഒരു RESIDENTIAL COURSE ആണ് ഇവിടെ നല്‍കുന്നത്.

2015 നവംമ്പര്‍ 8 രാവിലെ 10 മണിക്ക് ബുദ്ധ പൂജയോടു കൂടി തറക്കല്ലീടില്‍ ചടങ്ങ് ആരംഭിക്കുകയും അക്കാഡമിയുടെ ഡയറക്ടര്‍ ശ്രീ. അരുണ്‍ ബൗദ്ധ് തറക്കല്ലീടുകയും ചെയ്തു. സമ്മേളനത്തില്‍ ധമ്മമിത്ര റജിമോന്‍ അധ്യക്ഷനായിരുന്നു. ശ്രീ. സഞ്ജീവ് കുമാര്‍ സ്വാഗതം അറിയിച്ചു. അക്കാഡമി ഡയറക്ടര്‍ ശ്രീ. അരുണ്‍ ബൗദ്ധ് മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ എസ്. സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനുവദിച്ച ലോണ്‍ ഉപയോഗിച്ച് അക്കാഡമിയുടെ അടുത്ത് ഒരു വസ്തു പാട്ടത്തിന് എടുത്ത് കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തുവാന്‍ പാകത്തിനു ഒരു ഹോസ്റ്റല്‍ പണിയുവാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. ഈ ലോണിന്റെ തിരിച്ചടവിനു ജനങ്ങളുടെ സപ്പോര്‍ട്ടും പങ്കാളിത്തവും ഉത്തരവാദിത്വവും ഉണ്ടാകണമെന്ന ആവശ്യപ്പെട്ടു.

ആദ്യ സംഭാവന ശ്രീ. പി റ്റി മോഹനന്‍ നല്‍കി ആശംസ അറിയിച്ചു. ശ്രീ. ശശി പന്തളം…(KDP)…ശ്രീ. സജി കെ ചേരമന്‍, സൈന്ധവമൊഴി മാഗസിന്റെ ചീഫ് എഡിറ്റര്‍ ശ്രീ. വി. സി. സുനില്‍, ദുബായ് AIMSനെ പ്രതിനിധീകരിച്ചു ശ്രീ. കിഷോര്‍ കുമാര്‍ സംസാരിച്ചു. അവസാനമായി ലോകുത്തരയിലെ മുന്‍ അധ്യാപകന്‍ ശ്രീ. പി എം റജീബ് സംസാരിച്ചു. ലോകുത്തരയുടെ ഓഫീസ് മാനേജര്‍ കുമാരി അഞ്ജു ഗോപിനാഥ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ക്കും പരിപാടി വിജയിപ്പിച്ച എല്ലാവര്‍ക്കും കൃതജ്ഞത അറിയിച്ചു.