"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ചാത്തന്‍കുഞ്ഞപ്പിയും ആമയാടി തേവനും വൈക്കം സത്യഗ്രഹത്തില്‍ ടി.കെ. മാധവനോടൊപ്പം ഉണ്ടായിരുന്നവര്‍ - ആപ്പാഞ്ചിറ പൊന്നപ്പന്‍

വൈക്കം സത്യാഗ്രഹത്തിന്റെ 90-ാം വാര്‍ ഷികം നടക്കുന്ന ഈ അവസരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം എവിട എത്തിയെന്ന് ചര്‍ച്ച ചെയ്യപ്പെ ടേണ്ടതാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത് 1924 മാര്‍ച്ച് 30-ന് ആയിരുന്നു. ഇതിനു മുമ്പുതന്നെ ടി.കെ. മാധവന്‍ കോണ്‍ ഗ്രസിന്റെ എ.ഐ.സി.സി. യോഗത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നോക്ക സമുദായങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ ഒന്നൊന്നായി അവതരിപ്പിച്ചു. വഴിനടക്കാന്‍ അവകാശമില്ലാത്തത്, മാറു മറയ്ക്കാന്‍ കഴിയാത്തത്, വിദ്യാഭ്യാസ ത്തിനുളള അവകാശ മില്ലായ്മ, ക്ഷേത്രത്തില്‍ പ്രവേശിക്കുവാനുളള സ്വാന്ത്ര്യമില്ലായ്മ എന്നിവയൊക്കെ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളു മായി പങ്കുവച്ചു. ഇതുകണ്ട ടി.കെ മാധവനും, കെ.പി. കേശവമേനോനും, കെ. കേളപ്പനും തുടങ്ങിയവര്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണ സ്വാമി അയ്യര്‍ തുടങ്ങി യവരുമായി കൂടിയാലോ ചിച്ച് സമരപരിപാടി കള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. ഇതിന് അന്നത്തെ കോണ്‍ ഗ്രസ് നേതൃത്വത്തിന്റെ അനുമതിയും ഈ നേതാക്കള്‍ നേടിയിരുന്നു. 1924 മാര്‍ച്ച് 30-ന് സത്യാഗ്രഹസമരം ആരംഭിക്കുമെന്ന് കെ.പി. കേശവ മേനോനും ടി.കെ. മാധവനടക്കമുളള നേതാക്കളും പ്രഖ്യാപിച്ചു.

ലൂടെ സഞ്ചരിക്കുവാന്‍ സവര്‍ണ്ണനായ ഗോവിന്ദപണിക്കരെ മാത്രം അനുവദിച്ചപ്പോള്‍ അതുപോര ബാഹുലേയനേയും ചാത്തന്‍ കുഞ്ഞാപ്പി യേയും കൂടി അനുവദിക്കണം എന്നാവശ്യപ്പെട്ടു. ഓരോരുത്തരോടും ജാതി ചോദി ച്ചറിഞ്ഞപ്പോള്‍ മറ്റുളളവരെ കടത്തി വിടാന്‍ കഴിയില്ലാ എന്ന് അറിയിച്ചു. എനിക്കു മാത്രമായി ഈ വഴിയെ പോകണ്ട എന്ന് ഗോവിന്ദപ്പണിക്കര്‍ പറഞ്ഞ് തുടര്‍ന്ന് ഇവരെ മൂന്നു പേരേയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി കോടതി ഇവരെ ശിക്ഷിച്ച് ജയിലില്‍ അടച്ചു.

എല്ലാ ദിവസവും ഈ രീതി യില്‍ സമരം നടന്നു കൊണ്ടിരുന്നു. സവര്‍ണ്ണരും, അവര്‍ണ്ണരും ഒത്തു ചേര്‍ന്നുളള ഒരു സമരമായി ഈ സമരം മാറിക്കഴിഞ്ഞിരുന്നു. 1999-ലെ വെളളപ്പൊക്കത്തിന് വൈക്കത്തമ്പലത്തിനു ചുറ്റും കഴുത്തറ്റം വെളളം പൊങ്ങിയി രുന്നു. ഈ സമയത്തും കഴുത്തറ്റം വെളളം നീന്തി ചെന്ന് സമരം നടത്തിയിരുന്നു. സമരത്തിന് ശ്രീനാരായണ ഗുരുദേവന്റെ എല്ലാ സഹായവും ലഭിച്ചിരുന്നു. സമര ഭടന്മാര്‍ക്കു താമസിക്കുവാനും മറ്റു മായി ശ്രീനാരായണ ഗുരുദേവന്‍ സ്വന്തം പേരില്‍ വാങ്ങിയ സ്ഥലം ആയതിനായി വിട്ടുകൊടുത്ത് അതുമാത്രമല്ല, ശ്രീനാരായണ ഗുരുദേവന്‍ സമരഭടന്മാരൊടൊത്ത് താമസിച്ച് നിര്‍ദ്ദേശ ങ്ങളും സഹായ ങ്ങളും ചെയ്തുകൊ ടുത്തു. സമരത്തെ പരാജയ പ്പെടുത്താന്‍ എല്ലാ വിധത്തിലും സവര്‍ണ്ണ വിഭാഗക്കാര്‍ ശ്രമിച്ചു കൊണ്ടിരുന്ന് ആയതിനു ക്രൂരമര്‍ദ്ദനമുറകളാണ് അവര്‍ നടത്തിയിരുന്നത്. സമരഭടന്മാരുടെ കണ്ണില്‍ ചുണ്ണാമ്പ് എഴുതി കണ്ണു പൊട്ടിച്ചു. ആമയാടി തേവരുടെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ സമരഭൂമിയില്‍ എത്തിക്കുവാന്‍ അശ്രാന്ത പരിശ്രമ മായിരുന്നു. തേവന്‍ ചെയ്തിരുന്നത്. ആയതിനു അദ്ദേഹം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

സമരം സവര്‍ണ്ണര്‍ അടിച്ചമര്‍ത്തുന്ന സ്ഥിതിയിലേക്കു വന്നപ്പോള്‍ മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സമര ഭൂമിയില്‍ നിന്നു കൊണ്ടു സമര ത്തിന് അനുകൂല പ്രവര്‍ ത്തനം നടത്തി. തുടര്‍ന്ന് മന്നത്തു പത്മനാഭന്റെ നേതൃത്വ ത്തില്‍ സമരത്തിന് പിന്തുണ തേടി വൈക്കത്തു നിന്നും തിരുവന ന്തപുരത്തേക്ക് സവര്‍ണ്ണജാഥ നടത്തി. ഈ ജാഥ യ്ക്ക് ഗംഭീരമായ സ്വീകര ണമാണ് ലഭിച്ചിരുന്നത്.

ഈ സമരം വിജയിപ്പിക്കുവാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേതാക്കള്‍ എത്തിയിരുന്നു. ഗാന്ധിജി, ഇ. വി. രാമസ്വാമി നായ്ക്കര്‍ പഞ്ചാബില്‍ നിന്നുളള സിക്കു നേതാക്കള്‍ തുടങ്ങി ഒട്ടനവധി നേതാക്കളും ഈസമരത്തില്‍ പങ്കെടുത്തു. സമരത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തി നേതാക്കള്‍ മഹാറാണിക്ക് നിവേദനം നല്‍കി.

സമരത്തില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടന്ന മുഴുവന്‍ സമര ഭടന്മാരെ യും ശ്രീമൂലം തീരുനാള്‍ മരണപ്പെട്ടതോടെ (തീപ്പെട്ടതുമൂലം) ജയില്‍ മോചിതരാക്കി. ഇരുപതു മാസം തുടര്‍ച്ചയായി നടത്തിയ ഈ സമരം 1925 നവംബര്‍ മാസം 20-ന് അവസാനിപ്പിച്ചു.

1936 ല്‍ ക്ഷേത്ര പ്രവേശന വിളംബരത്തോടെ എല്ലാ വഴികളും അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാരത്തിനായി തുറന്നു കിട്ടി. എന്നാല്‍ ഇന്നും അയിത്തജാതി ക്കാര്‍ക്ക് എന്തു നേട്ടം അതുകൊ ണ്ട് ഉണ്ടായി എന്നു പരിശോധിക്ക പ്പെടേണ്ടതാണ്.

ഈഴവന്, പുലയന്, സാംബ വന്, ധീവരന്, വിശ്വകര്‍മ്മജന്, പരവന്, വേലന് തുടങ്ങി അയിത്ത ജാതിക്കാര്‍ക്ക് എത്ര കോളേജ് കിട്ടി. ഇവര്‍ക്ക് എത്ര ഏക്കര്‍ ഭൂമിയുണ്ട്. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡ,് സഹകരണ ബാങ്ക്, സര്‍ക്കാര്‍ ജോലി അടക്കമുള്ള വയില്‍ എത്ര ശതമാനം ജോലി യുണ്ട്. മറ്റു സവര്‍ണ്ണ സമുദായങ്ങ ളുടെ ഇന്നത്തെ അവസ്ഥയും പരിശോധിക്കേണ്ടതാണ്. നാം ഒരു വലിയ മാറ്റത്തിനായി അധികാര രാഷ്ട്രീയത്തിലേക്ക് എത്താന്‍ അടിയന്തിരമായി പരിശ്രമിക്കണം. ആയതിന് തെരഞ്ഞെടുപ്പുകളിലും നിയമനങ്ങളിലും ജനംസഖ്യാ നുപാതിക പ്രാതിനിധ്യത്തിനായി അണിചേരാം.

ലേഖകന്‍ എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍, ശ്രീനാരായണ എംപ്ലോയീസ് വെല്‍ഫയര്‍ ഫോറം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.