"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

മത പരിവര്‍ത്തന ത്തിന്റെ രാഷ്ട്രീയം - അഡ്വ: പി. എം. ബേബി

ഘര്‍വാപസികള്‍ മാതൃധര്‍മ്മത്തിലേക്കുളള മടക്ക മായാണ് തങ്ങളുടെ പരിപാടിയെ വിശേഷിപ്പിക്കു ന്നത്. അതിനാല്‍ മാതൃ ധര്‍മ്മ ത്തെക്കുറിച്ചുളള ചര്‍ച്ചയാണ് ഉയര്‍ന്നു വരേണ്ടത് മാതൃധര്‍മ്മം തന്നെ യാണ് കുലധര്‍മ്മവും പിതൃധര്‍മ്മവും ദേശീയധര്‍മ്മവും ഹിന്ദുധര്‍മ്മവും സനാതന ധര്‍മ്മവും എന്ന് തുടങ്ങിയ പേരുകളില്‍ പരിപോഷിപ്പിക്ക പ്പെടുന്നത്. അതെല്ലാം വര്‍ണ്ണാശ്രമ ധര്‍മ്മം എന്നതിന്റെ പര്യായ ങ്ങളാണ്. പൊതു നിരത്തുകളില്‍ പോലും വര്‍ണ്ണഭേദമെന്യേ സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടുമ്പോള്‍ ഉടുവസ്ത്രമാ ണതിന് കാരണമെന്ന് കണ്ടെത്തുന്നവരുടെ മാനസി കാ വസ്ഥ യാണ് ബലപ്രയോഗത്തിലൂടെയും ചൂഷണത്തിലൂടെയുമുളള പരിവര്‍ത്തിതരെയാണ് തങ്ങള്‍ മടക്കിക്കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതെന്ന് വാദിക്കുന്നവരുടെതും. ദളിതര്‍ കൂട്ടംകൂട്ടമായി മറ്റുമതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തിയത് എന്തുകൊണ്ടായിരു ന്നുവെന്ന ചരിത്ര പശ്ചാത്തലത്തെ അത്തരത്തിലൊരു പ്രചാരണത്തിലൂടെ അവര്‍ മറച്ചുപിടിക്കു വാന്‍ ശ്രമിക്കുകയാണ്. പട്ടികജാതിക്കാര്‍ ഹിന്ദുക്കളേയല്ലെന്ന് പ്രഘോഷിക്കുന്നവരും ഇവിടെ മൗനം പാലിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. പട്ടികജാതിക്കാര്‍ ഹിന്ദുക്കളല്ലെന്ന്അംബേദ്ക്കര്‍ എവിടേയും പറഞ്ഞിട്ടില്ല. ഒരു ഹിന്ദുവായി ജനിച്ച താന്‍ ഒരു ഹിന്ദുവായി മരിക്കുക യില്ലെന്ന് പ്രഖ്യാ പിച്ചുകൊണ്ടാണ് അദ്ദേഹം ഗാന്ധിപരിവാറുകളോട് അങ്കം കുറിച്ചത്. തന്റെ ജനതയെ (ഹിന്ദുവായി ജനിച്ചവരെ) അദ്ദേlw oppressed Hindus എന്ന് അഭിസംബോധന ചെയ്യുന്നു മുണ്ട്. ഭരണഘടനാപരവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്കും പരിരക്ഷകള്‍ക്കും വേണ്ടി തന്റെ ജനതയെ വൈദീകവും ബ്രാഹ്മണിക വുമായ ഹൈന്ദവ സമൂഹ ങ്ങളില്‍ നിന്നും വേറിട്ട് ഇന്ത്യയിലെ തദ്ദേശീ യരും കറുത്തവര്‍ഗ്ഗക്കാരും എന്ന നിലയില്‍ വ്യതിരിക്ത ആസ്തിത്വ മുളള ഒരു സ്വതന്ത്രജനതയായി പ്രത്യേകം പരിഗണിക്കണ മെന്നായിരുന്നു (Having a separate entity for political and constitutional purpose) അദ്ദേഹം ആവശ്യപ്പെട്ടത്. അതിനര്‍ത്ഥം അവര്‍ ഹിന്ദുക്കള്‍ അല്ലെന്നല്ല. ഹിന്ദു ക്കളാണെന്നും അതിനര്‍ത്ഥമില്ല. വൈദീകത്രൈവര്‍ണ്ണിക പൂണൂല്‍ ബ്രാഹ്മണിക സാംസ്‌ക്കാരികാ ധിനിവേശത്തിലൂടെ അടിത്തട്ട് ജനതയായ ദളിതരെ ഹൈന്ദവസമൂഹത്തിലെ അവരോഹണ ക്രമത്തില്‍ അവസാന കണ്ണിയായി കൂട്ടിച്ചേര്‍ക്കുക യായിരുന്നു ഗോത്രസംസ്‌ക്കാരത്തെ ഗോ സംസ്‌ക്കാരം കീഴ്‌പ്പെടുത്തി എന്നു പറയാം. അധിനിവേശത്തിലൂടെ ആവാ ഹിക്കുവാന്‍ കഴിയുന്ന നിലയില്‍ ദുര്‍ബ്ബ ലമായിരുന്നു ദളിത് ആത്മീയ പരിസരവും അതിലെ അന്തര്‍ദ്ദാരകളും അത്തരത്തി ലൊരു അധിനിവേശ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇസ്ലാമിനെ ഭാരതവല്ക്കരിക്കണ മെന്നും ക്രിസ്ത്യന്‍ പളളികളെ സ്വദേശിവല്ക്കരിക്കണ മെന്നുമുളള സംഘപരിവാര്‍ ദു:ശാഠ്യം. 

ഭരണഘടനയില്‍ ഒരിടത്തും പട്ടികജാതിക്കാര്‍ ആരെന്ന് നിര്‍വ്വചിച്ചിട്ടില്ല. പട്ടിക ജാതിക്കാര്‍ ആരെന്ന് സമസ്യക്ക് മറുപടിയായാണ് 1950-ലെ പ്രസിഡന്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ഉണ്ടായിട്ടുളളത്. ഹിന്ദുയിസ ത്തില്‍ വിശ്വസിക്കാത്ത യാതൊരുവ നേയും പട്ടികജാതിക്കാരനായി പരിഗണിക്കു ന്നതല്ല. ( No person who professes a religion other than HInduism shall deemed to be a member of Scheduled Caste) എന്ന് പ്രസ്താവിക്കുന്ന പ്രസ്തുത ഉത്തരവിലൂടെയാണ് സവര്‍ണ്ണപക്ഷപാതികള്‍ അയിത്ത- അടിമജാതി അധ:സ്ഥിതര്‍ ഹിന്ദുക്കളാണെന്ന് പരോക്ഷ മായി സ്ഥാപിച്ചെടുത്തത്. HInduism എന്നതിനെ Hindu religion എന്ന് ഭേദഗതി ചെയ്തത് പിന്നീട് ഉണ്ടായ ഭേദഗതി ഉത്തരവിലൂടെയായിരുന്നു. ഹിന്ദുയിസ ത്തിലേക്കാണ് ഘര്‍വാപസിക്കാര്‍ ദളിതരെ മാടി വിളിക്കു ന്നത്. ഹിന്ദുയി സത്തില്‍ അകപ്പെട്ട ദളിതര്‍ മാത്രമാണ് പട്ടികജാതിക്കാര്‍ എന്നൊരു നില അങ്ങനെ വന്നുചേര്‍ന്നു. അതോടെ അംബേദ്ക്കറും പട്ടികജാതിക്കാരനല്ലാതായി മാറിയിരുന്നു. എന്നാല്‍ പിന്നീട് നവബു ദ്ധര്‍ക്കും നവസിക്കുകള്‍ക്കും അനുകൂലമായുണ്ടായ പട്ടികജാതി ഉത്തരവ് ഭേദഗതികള്‍ആ നില തിരുത്തിയിട്ടുണ്ട്. 

വിദേശാധിപത്യത്തില്‍ നിന്നുമുളള മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തോ ടൊപ്പം തന്നെ സവര്‍ണ്ണാധിപത്യത്തില്‍ നിന്നുളള തന്റെ ജനതയുടെ ആത്യന്തികമോചനവും എന്നതായിരുന്നു അംബേദ്ക്കര്‍ മുന്നോട്ട് വച്ച മുഖ്യമുദ്രാവാക്യം. അതിനെ പിന്‍പറ്റിയാണ് രാഷ്ട്രീയവും ഭരണഘടനാ പരവുമായ അവകാശങ്ങള്‍ക്കും പരിരക്ഷ കള്‍ക്കും വേണ്ടി ക്രൈസ്തവ പൊതുധാരയില്‍ നിന്നും വേറിട്ട ഒരു സവിശേഷ വംശീയവിഭാഗമായി ദളിത് ക്രിസ്ത്യാ നികളെ വ്യതിരിക്ത ആസ്തിത്വമുളള പട്ടികജാതി ക്കാര്‍ക്ക് തുല്യം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഭാരതീയര്‍ ഒരു കൂട്ടര്‍ മാത്രമായി എങ്ങനെ പട്ടികജാതിക്കാ രായി പരിണമിച്ചുവെന്നും പ്രത്യേക സംവരണത്തില്‍ നീന്തി തുടിച്ചിട്ടും പട്ടികജാതി പരിപ്രേഷ്യത്തെ മറികടക്കുവാന്‍ കഴിയാതെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ തന്നെ അടിഞ്ഞുകൂടുന്നതെന്തുകൊണ്ടെന്നും പരിശോധി ക്കപ്പെടണം. മാതൃധര്‍മ്മം തന്നെയാണ് മനുധര്‍മ്മമെന്നും ആ മാതൃസ്മൃതികളും ശ്രുതികളുമാണ് തദ്ദേശീയ ജനതയെ പട്ടികജാതിക്കാരായി വാര്‍ത്തെടുത്തതെന്നും തിരിച്ചറിയേണ്ടതുണ്ട്. വസ്തു നിഷ്ഠമായ ചരിത്രവും അതിലെ രാഷ്ട്രീയവുമാണ് വായിച്ചറിയേണ്ടത്. ചരിത്രസംബന്ധിയല്ലാത്ത രാഷ്ട്രീയം വേരുകളില്ലാത്തതാണെന്നും രാഷ്ട്രീയരഹിതമായ ചരിത്രാവബോധം ഫലദായകവുമല്ലെന്ന് (History without politics has no roots and politics without history has no fruits )തിരിച്ചറിയേണ്ടതുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഭരണഘടനാ പരിരക്ഷകള്‍ക്കാ യുളള പ്രത്യേക പട്ടികജാതി സംവരണം നിലവില്‍വരുന്നത് കമ്മ്യൂണല്‍ അവാര്‍ഡിനെ പിന്‍തുടര്‍ന്നെത്തുന്ന ആദ്യപട്ടികജാതി ഉത്തരവിലൂടെയാണ് (The Government of India Scheduled Caste Orders 1936) പൂനാകരാറിലൂടെ യാണ് സംവരണാവകാശം ലഭ്യമായതെന്ന് കരുതുന്നവരും ഏറെയുണ്ട്. പട്ടികജാതിക്കാര്‍ എന്ന അഭിസംബോധന തന്നെ ഉണ്ടായിട്ടുളളത് പ്രസ്തുത ഉത്തരവിലെ ആ പ്രത്യേക പരാമര്‍ശത്തില്‍ നിന്നുമാണ്. തങ്ങളെ ഹരിജന്‍ എന്ന് അഭിസംബോധന ചെയ്ത ഗാന്ധിയോടുളള വിരോധമാകാം പട്ടികജാതിക്കാര്‍ എന്ന പേര്‍ ഏറെ സ്വീകാര്യ മാക്കിത്തീര്‍ ത്തത്. ഭരണഘടന വകുപ്പുകളായി രൂപം കൊണ്ട ആ ഉത്തരവ് സ്വാതന്ത്ര്യാ നന്തരവും തുടര്‍ന്ന് പോരുക യാണ്.മറുനാടന്‍ ബ്രാഹ്മണവിരുദ്ധ മലയാളി മെമ്മോറിയല്‍ (1891 ജൂലൈ 3) അംഗീകരിക്കപ്പെട്ടതോടെ കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കുമായി പങ്കു വയ്ക്കപ്പെട്ടു. അതിന്റെ ഭാഗമായി അന്നത്തെ ഹരിജന ങ്ങളും സര്‍ക്കാര്‍ ഉദ്യോഗ ങ്ങള്‍ക്കായി പരിഗണിക്കപ്പെട്ടു തുടങ്ങി. ശ്രീ അയ്യങ്കാളിയുടെ പ്രജാസഭാ പ്രവേശന ത്തോടെ നിയമനിര്‍മ്മാണസഭകളിലെ ദളിത് പ്രാതിനിധ്യവും ഭരണപങ്കാളിത്തവും യാഥാര്‍ത്ഥ്യമായി. 'സാധുജനകൂട്ടായ്മ' എന്ന നിലവിട്ട് ഓരോരൊ ജാതിക്കും പ്രജാസഭാ പ്രാതിനിധ്യം വാഗ്ദാനം ചെയ്യപ്പെട്ട പ്പോള്‍ ഓരോ ജാതിയും സ്വന്തം വിലാസത്തില്‍ സംഘടനകള്‍ രൂപീകരി ക്കുവാന്‍ മുന്‍പോട്ടുവന്നു. സവര്‍ണ്ണഭരണകൂടം ഒരുക്കിയെടുത്ത ഒരു കെണിയായിരുന്നു അത്. ഓരോ കാലത്തും അത്തരം കെണികളും ചതിക്കുഴികളും രൂപംകൊളളും. അതില്‍ അകപ്പെടാതിരിക്കുന്നതിനാണ് സംഘടനാപ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെടുന്നത്. ആ വാഗ്ദാനത്തില്‍ നിന്നുമാണ് ഓരോ ജാതിയില്‍ നിന്നും ഒന്നിലധികം സംഘടനകളും ഒരു പിടി നേതാക്കളും എന്ന നിലയിലേക്ക് ഓരൊ ജാതിയും വളര്‍ന്നി ട്ടുളളത്. അതിന്റെ തുടര്‍ച്ചയായാണ് കൂട്ടുകച്ചവടം പോലെ ഒന്നിലധികം ജാതിക്കാര്‍ ചേര്‍ന്ന് ഒറ്റ സംഘടനയും രൂപം കൊളളുന്നത് അത് അപഹാസ്യം ആണെങ്കിലും ഒരു പൊതു പേര് കണ്ടെത്താന്‍ പോലും അക്കൂട്ടര്‍ക്ക് കഴിയുന്നില്ല. സവര്‍ണ്ണസമൂഹങ്ങള്‍ക്ക് മുന്‍പില്‍ താനാണ് തന്റെ കൂട്ടരില്‍ ഏറ്റവും കേമന്‍ എന്ന് ബോധിപ്പിക്കുവാനാണ് ഓരോ സംഘവും രൂപീകൃതമാകുന്നത്. അവര്‍ സ്വന്തം നിലയില്‍ ഓരോ ദര്‍ശനങ്ങളും അവതരിപ്പിക്കും. അതും പാര്‍ശ്വവല്‍കൃതര്‍ അഭിമുഖീകരി ക്കേണ്ടിവരുന്ന ഒരു പ്രതിസന്ധി തന്നെയാണ്. അംബേദ് ക്കര്‍ ദര്‍ശനങ്ങള്‍ കേരള ദളിതര്‍ക്ക് അന്യമായി തീര്‍ന്നത് ഇത്തരമൊരു ചരിത്ര പശ്ചാത്ത ലത്തിലാണ്. ഭാഷാപരമായി പരിമിതിയും കാരണമായി.

കേരള ദളിതര്‍ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനി കളായി മാറിക്കൊ ണ്ടിരുന്നത്. സംവരണമെന്നത് സങ്കല്പത്തില്‍ പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തി ലാണ്. പട്ടികജാതി സംവരണത്തിന്റെ പേരില്‍ വാരിക്കോ രി ചിലവിടുമ്പോഴും അതെല്ലാം നിരാകരിച്ചുകൊണ്ട് മറ്റു മതങ്ങളിലേ യ്ക്ക് അവര്‍ ചേക്കേറുന്നതെന്തുകൊണ്ടെന്ന് ആഴത്തില്‍ തന്നെ പരിശോധി ക്കേണ്ടതുണ്ട്. ആദ്യപുലയ കണ്‍വേര്‍ഷന്‍ 1856 സെപ്റ്റംബര്‍ 

8നെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തെയ്യത്താന്‍ എന്ന പുലയന്‍ ആബേലെന്ന് പുനര്‍ നാമകരണം ചെയ്യുകയും സ്‌നാനത്തിലൂടെ ക്രിസ്ത്യാനിയായി മാറുകയും ചെയ്തു. കുടുംബാംഗങ്ങളോടൊത്തായിരുന്നു തെയ്യത്താന്റെ പുതുമതപ്രവേശനം. അതിന്റെ സ്മരണയ്ക്കായി കേരളത്തില്‍ സെപ്റ്റം ബര്‍ 8 ആബേല്‍ ദിനമായി ആചരിച്ചുവരുന്ന ഒരു വിഭാഗം ദളിത് ക്രിസ്ത്യാനികളുമുണ്ട്. മുന്‍പെ നടന്നവന്‍ എന്ന നിലയില്‍ അനശ്വരനാ യിതീര്‍ന്ന തെയ്യത്താന്‍ കേരള നവോത്ഥാനത്തില്‍ വഹിച്ച പങ്കെന്തെന്ന് ദളിത് വിമോചന പ്രത്യശാസ്ത്രാന്വേ ക്ഷകര്‍ക്ക് ഒരു വിഷയമാകേണ്ട തായിരുന്നു. നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയ്‌ക്കെതിരായ പോരാട്ടമായിരുന്നു കേരള ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏടായി മാറിയ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ ഏറ്റവും വിപ്ലവകര മായ ആ പുതുമത പ്രവേശനവും തുടര്‍ന്നുണ്ടായ കൂട്ടമത പരിവര്‍ത്ത നങ്ങളും. അയ്യങ്കാളിജന്മദിനാ ഘോഷ യാത്രകളെ ഒഴിച്ചു്‌നിര്‍ത്തിയാല്‍ ദളിത് ക്രിസ്ത്യന്‍ മുന്‍കൈയ്യൊ പങ്കാളിത്തമൊ പ്രാതിനിത്യമൊ ഇല്ലാത്ത ഏതു പോരാട്ടമാണ് കേരള ദളിതര്‍ നടത്തിയിട്ടുളളത്. ക്രൈസ്തവ ദളിതരുടെ മുന്‍കൈയ്യാല്‍ ഉയര്‍ന്നുവന്ന ആദ്യ സംഘടനാരൂപമായ അയിത്തവിരുദ്ധ പ്രസ്ഥാനത്തിന്റെ ചുവട് പിടിച്ചു വളര്‍ന്നുവന്ന മതാതീത ദളിത് ഐക്യപോരാട്ട പ്രസ്ഥാന ങ്ങള്‍ ആ പാതയിലൂടെ തന്നെയാണ് കടന്നുവന്നത്.

അഡ്വ: പി. എം. ബേബി 9747994282