"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

ഇന്ത്യന്‍ ഭരണഘടന: പട്ടിക വിഭാഗങ്ങളെ സംബന്ധിച്ച് - വി ഐ ബോസ് വാകത്താനം

6. വകുപ്പ് 16 (1) അവസരസമത്വം (Equality of Oppertunity)

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രത്തിന്റെ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗത്തിലുള്ള നിയമനത്തെയോ സംബന്ധിച്ച വിഷയങ്ങളില്‍ അവസരസമത്വം ഉണ്ടായിരിക്കുന്നതാണ്.

There shall be equality of oppertunity for all citizens in matters relating to employment of appointment to any office under the state.

7. വകുപ്പ് 16 (4) തൊഴില്‍പരമായ സംരക്ഷണം (Job Oppertunity)

രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗത്തില്‍ പെട്ട പൗരന്മാര്‍ക്ക് നിയമനങ്ങളും തസ്തികകളും സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ല.

Nothingin this Article shall prevent the state from making any provision for the reservation of appointment or post infavour of the backward class of citizens which in the opinion of the state is not adequlaty represented in the services under the state.

8. വകുപ്പ് 16 (4-A) ഉദ്യോഗസ്ഥരുടെ പ്രൊമോഷനില്‍ സംവരണം (Reservation in the matter of promotion)

രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളിലെ പട്ടികജാതി പട്ടിക ഗോത്രവര്‍ഗങ്ങളില്‍ പെട്ട ജീവനക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാതെ വരുന്നതായാല്‍ പ്രസ്തുത വിഭാഗങ്ങള്‍ക്ക് പ്രൊമോഷനില്‍ സംവരണം നല്കുന്നതിന് ഏതെങ്കിലും വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും രാഷ്ട്രത്തെ തടയുന്നതല്ല.

nothing in hte article shall prevent the state from making any provision for rervation in the matter of promotion of any class of post in the services under the state infavour of Scheduled Castes and Scheduled Tribes which is the otion of the state are not adequality represented in the service under the state.

വകുപ്പ് 17. തൊട്ടുകൂടായ്മ നിര്‍ത്തലാക്കി (Abolition of Untouchability)

തൊട്ടുകൂടായ്മ നിര്‍ത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലുള്ള ആചരണവും വിലക്കുകയും ചെയ്തിരിക്കുന്നു. തൊട്ടുകൂടായ്മയില്‍ നിന്നും ഉളവാകുന്ന ഏതെങ്കിലും അവശത നിര്‍ബന്ധിച്ച് ഏല്പിക്കുന്നതിന് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതാണ്.

Untouchability is abolished and practice in any form is forbidden. The enforcement of any disability arising out of untouchability shall be an offence punnishable inaccordance with law.

10. വകുപ്പ് 330(1), 332, 334 രാഷ്ട്രീയ സംവരണം (Political reservation)

ലോകസഭയിലും അസം, നാഗലാന്റ്, മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പട്ടികജാതി പട്ടിക ഗോത്രവര്‍ഗങ്ങള്‍ക്കും സീറ്റുകള്‍ (സ്ഥാനങ്ങള്‍) സംവരണം ചെയ്യുന്നതാണ്.

Seat shall be reserved for the scheduled castes and scheduled tribes in the Legislative Assembly of every state and House of people except Assem, Nagaland And Meghalaya.