"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഫാഷിസം പടിവാതിലില്‍ എത്തിനില്‍ക്കുന്നു; അജിത് എം. പച്ചനാടന്‍

ജാതിസംഘടനയായി സ്വയം അവതരിപ്പിച്ചും അപേക്ഷകര്‍ക്കെല്ലാം വാതില്‍ തുറന്നുവെച്ചും അവ്യക്തവുമായ രാഷ്ട്രീയ ചിന്താപദ്ധതികള്‍കൊണ്ട് മിനുക്കിയ പ്രാകൃത വികാരങ്ങളുടേയും ആഗ്രഹ ങ്ങളു ടേയും വെറുപ്പിന്റേയും പ്രവാഹത്തെ നിയമപരിരക്ഷ വാഗ്ദാനം ചെയ്ത് മറുച്ചു വെക്കാന്‍ രൂപമില്ലാത്ത ആള്‍ക്കൂട്ടത്തെ ഫാഷിസം പ്രാപ്തമാക്കുന്നു. അങ്ങനെ ഫാഷിസം സാമൂഹികാ ചാരങ്ങളുടെ പ്രശ്‌നമാകുന്നു. സഹജീവനവും വിദ്യാഭ്യാസവും പുതിയ പാരമ്പര്യവും കൊണ്ട് ഇനിയും നവീകരിക്കപ്പെട്ടി ട്ടില്ലാത്ത ഒരു വിഭാഗം ഇറ്റാലിയന്‍ ജനത യുടെ സാമൂഹിക വിരുദ്ധ മനഃശാസ്ത്ര വുമായി അത് താദാത്മ്യം പ്രാപിക്കുന്നു. രാഷ്ട്രീയ സൈദ്ധാന്തികന്‍ അന്റോണിയോ ഗ്രാംഷിയുടെ ഈ നിരീക്ഷണം ശിവസേനയ്ക്കും അതിന്റെ നേതാവായിരുന്ന ബാലാ സാഹെബ് കേശവ് താക്കറെയ്ക്കും നന്നായി ഇണങ്ങുന്നതാണ്. വംശീയ വിദ്വേഷത്തിന്റെയും വെറുപ്പി ന്റെയും രാഷ്ട്രീയ മരണം വരെ പ്രചരി പ്പിക്കുകയും ഒരു മഹാനഗരത്തെ ഭീതിയുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു ബാല്‍താക്കറെ. സംഘപരി വാരത്തേക്കാള്‍, രാഷ്ട്രീയ സ്വയം സേവക് സംഘത്തേക്കാള്‍ ശിവസേനയെ വേറിട്ടതാക്കുന്നത്; അത് തനിമ യുളള ഇന്ത്യന്‍ ഫാഷിസത്തെ രൂപപ്പെടു ത്തിയതിനാ ലാണ്. 1967 ല്‍ നവകാല്‍ പത്രത്തിന് നല്‍കിയ അഭിമുഖ ത്തില്‍ ഇന്ത്യക്ക് ആവശ്യം ഹിറ്റ്‌ലറെയാണെന്ന് താക്കറെ പറഞ്ഞിരുന്നു.

1960 കളിലെയും, 1970കളിലെയും ബോംബെയുക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ അതൊരു സാംസ്‌കാരിക ഇടവുമാ ണെന്ന് പ്രാഥമികമായി നാം തിരിച്ചറി യുന്നു. വിപുലമായ നാനാത്വത്തിന്റെ പരിച്ഛേദം. തൊഴിലന്വേഷകരായ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിക. 1970 കളോടെ മൃതപ്രായമാകുന്ന വ്യാവസായിക സ്ഥാപനങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തികാതൃപ്തി ശിവസേനയുടെ പദ്ധതികള്‍ക്ക് ആക്കം കൂട്ടി. 1982 ല്‍ തൊഴിലാളി നേതാവ് ദത്താ സാമന്ത് തുണിമില്‍ സമരം നയിക്കുമ്പോള്‍ 24,000 തൊഴി ലാളികള്‍ ജോലി ചെയ്തിരുന്നു. ഒരു ദശകത്തിനു ളളില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ ചെറു പ്പക്കാ രുടെ നിരാശയ്ക്കും രോഷ ത്തിനും നാവ് നല്‍കിയും അക്രമമാണ് വമോചനത്തിന്റെ വഴിയെന്നും ബോദ്ധ്യ പ്പെടുത്തിയും ശിവസേന ഇന്ത്യയിലെ തനത് ഫാഷിസ്റ്റ് പ്രസ്ഥാനമായി. തങ്ങളുടെ രോഷത്തിന്റെ ഇരകള്‍ തെക്കേ ഇന്ത്യക്കാരും ഗുജറാത്തികളായ ചെറുകിട കച്ചവട ക്കാരും ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും വടക്കേ ഇന്ത്യന്‍ കുടിയേറ്റക്കാരും മുസ്ലീങ്ങളുമാണെന്ന് ശിവസേന അണികള്‍ അടയാളപ്പെടു ത്തിയിരുന്നു. സംസ്‌ക്കാരം, കുടുംബം, സാമ്പത്തിക നീതി തുടങ്ങി സകല രംഗങ്ങളിലുമുളള കാഴ്ചപ്പാടുകളില്‍ വിളളലുകളുണ്ടാക്കി ഇളം തലമുറ യുടെ രോഷം മുതലെടുക്കുന്നതില്‍ ശിവസേന വിജയിച്ചു. 1900നും 1914 നും ഇടയില്‍ ജനിച്ച കുട്ടികള്‍ ജര്‍മ്മനിയില്‍ നാസിസത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിച്ചുവെന്ന് തന്റെ പ്രബന്ധത്തില്‍ (1968) ഹെര്‍ബര്‍ട്ട് മുളളര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നാസി പാര്‍ട്ടിയുടെ ആദ്യകാല അംഗത്വത്തെ ക്കുറിച്ചു പഠിച്ച ചരിത്രകാരനായ പോള്‍ മാഡെണ്‍, ആ പാര്‍ട്ടി പേശീബലത്തില്‍ ഊറ്റം കൊളളുന്ന യുവാക്കളുടെ പ്രസ്ഥാനമായിരു ന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 1970 കളില്‍ ബോളിവുഡിലെ ക്ഷോഭിക്കുന്ന യുവാവായ അമിതാഭിന്റെ 'ബാഡ് ബച്ചന്‍' ഇമേജില്‍ കൈയൂക്കിന്റെ സാംസ്‌ക്കാരിക പരിപ്രേക്ഷ്യം കാണാനാവുമെന്നും അതിന്റെ കേന്ദ്രസ്ഥ ലിയും ഉറവിടവും ബോംബെയും ശിവശേനയുമാണെന്നതും യാദൃശ്ചി കമല്ല. തകര്‍ച്ചയുടെ നട്ടുച്ചയില്‍ പെട്ടുഴലുന്ന ബോംബെയിലെ വ്യാവസാ യിക അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് 1975 ല്‍ യാഷ് ചോപ്ര സംവിധാനം ചെയ്ത 'ദിവാര്‍' എന്ന ചിത്രത്തില്‍ ട്രേഡ് യൂണിയ ന്‍ രാഷ്ടരീയം നിരാകരിച്ച് കുറ്റവാളിയായിത്തീരുന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. ബോംബെയില്‍ മുളയ്ക്കുകയും പടരുകയും ചെയ്ത ദാവൂദ് ഇബ്രാഹിമിന്റെ മാഫിയ കമ്പനി ശിവസേന യെപ്പോലെ അരക്ഷിതരും അരാഷ്ട്രീയരുമായ യുവാക്കള്‍ക്കു വാഗ്ദാനം ചെയ്തത് രക്ഷാകര്‍ത്തൃത്വവും ലാഭവും അധികാരവും ആഡംബരവു മാണ്. 1978 ല്‍ ചന്ദ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഡോണ്‍' ചിത്രത്തിലെ ബച്ചന്റെ കഥാപാത്രങ്ങളെ ഓര്‍ക്കുക.

സനാതന ഹിന്ദു മധ്യവര്‍ഗ്ഗത്തിന്റെ സ്വീകരണമുറികളെ ഹിന്ദുത്വത്തിന്റെ ഗുരുകുല മാക്കിത്തീര്‍ക്കുകയായിരുന്നു രാമായണം, മഹാഭാരതം സീരിയ ലുകള്‍. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം പുറത്തിറങ്ങിയ മുഖ്യധാര യിലെ മലയാള-ഹിന്ദി ചിത്രങ്ങളില്‍ മുസ്ലീങ്ങളേയും ദലിതരേയും ന്യൂനപ ക്ഷങ്ങളേയും അപരങ്ങളായാണ് ആഖ്യാനത്തില്‍ ചിത്രപ്പെടുന്നതും അഭിസം ബോധന ചെയ്യുന്നതും. മാടമ്പികളേയും ബ്രാഹ്മണരേയും ചലച്ചിത്ര പാഠത്തിന്റെ കേന്ദ്രത്തിലേക്ക് സ്ഥാപിക്കുക വഴി സിനിമയും സീരയിലും; സാംസ്‌കാരിക മൂലധനവും സാസംസ്‌കാരികാധികാരവും അതുവഴി രാഷ്ട്രീയാധികാരവും സവര്‍ണത്വത്തിനു അവകാശപ്പെട്ടതാ ണെന്നു ആവര്‍ത്തിച്ചുറപ്പിച്ചു. 1997-ല്‍ രഞ്ജിത് എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ആറാം തമ്പുരാനി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കണിമംഗലത്തു ജഗന്നാഥന്‍ എന്ന ബ്രാഹ്മണ യുവാവ് ശിവസേനയുടെ ഫാഷിസ്റ്റ് മനസ്സിന്റെ ഉട്ടോപ്യ വെളിപ്പെടുത്തുന്നുണ്ട്. 'ധരാവിയിലെ ചേരികള്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച' വീരസ്യമാണയാള്‍ പറയുന്നത്. ഈ ചേരികളിലെ കൃമിസമാനമായ ജീവിതത്തെ ആനന്ദ് പട്‌വര്‍ദ്ധന്‍ ഹമാരാ ശഹര്‍ എന്ന ഡോക്യൂമെന്ററിയില്‍ ചിത്രമം ചെയ്തിട്ടുണ്ട്. ബോംബെയിലെ ജനസംഖ്യയുടെ അറുപതു ശതമാനവും നഗര്തിതന്റെ ആറു ശതമാനത്തിലൊതുങ്ങുന്ന ചേരികളില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും ഉപജീവനം തേടിയെത്തിയ വ്യത്യസ്ത ജാതിയിലും വര്‍ഗത്തിലും പെട്ടവര്‍, വിവിധ തൊഴിലിടങ്ങള്‍, പ്രണയം, കലഹം, ഭക്ഷണം, പല ഭാഷകള്‍, വിവാഹം, വ്യത്യസ്ത ആഘോഷങ്ങള്‍ തുടങ്ങി നിത്യജീവിതത്തിലെ കര്‍മ്മങ്ങളും അനുഷ്ഠാന ങ്ങളും ജൈവപ്രക്രിയയാക്കി ഒരുക്കിയെടുത്ത ജീവിതസന്ദര്‍ഭങ്ങളിലെ ഉടലുകളുടെ ചേര്‍ന്നിരിക്കല്‍ സാധ്യമാകുന്നുണ്ട് മുംബൈയിലെ ചേരിക ളില്‍. ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദ/ഹിന്ദുത്വവാദ/തനത് ഫാഷിസം മുന്നോട്ടു വച്ച സാംസ്‌കാരിക ദേശീയത ചേരികളിലെ 'കീഴാള ഉടലുകളുടെ' കൂട്ടായ്മയുമായി ഒത്തുപോകാതെ വന്നു. ഈ അസഹി ഷ്ണു തയുംവരേണ്യബോധവുമാണ് കേരളീയ നമ്പൂതി യുവാവായ ജഗന്നാഥനെ ധരാവിയിലെ ചേരിയൊഴിപ്പിക്കാന്‍ സന്നദ്ധനാക്കുന്നത്.

വിജയ് തെണ്ടുല്‍ക്കറുടെ 'സക്കാറാം ബൈന്ദര്‍' എന്ന നാടകത്തിന്റെ ആദ്യ അവതരണം നടന്നത് ബാല്‍ താക്കറെയുടെ വീട്ടിലാണ്. ഭീകരമായ സെന്‍സര്‍ഷിപ്പ്. ഭയമോ, ഏറ്റവും നിന്ദ്യമായ പാദസേവ ചെയ്യാന്‍ മടിക്കാത്തതോ ആയ മനോഭാവം പുലര്‍ത്തുന്നതി ലാവാണം ബാല്‍ താക്കറെയുടെ മരണശേഷം അമിതാഭ് ബച്ചന്‍ താക്കറെയുടെ ചങ്കൂറ്റത്തെ ക്കുറിച്ച് ഊറ്റം കൊണ്ടതും, ലതാമങ്കേഷ്‌കര്‍ അനാഥയായൊന്നും വിലപിച്ചതും. ഇത്തരമൊരു സാംസ്‌കാരികാന്തരീക്ഷം നിലനില്‍ക്കുന്ന മുംബൈയിലാണ് ഗുലാം അലിയുടെ ശാരീരം നിശബ്ദമാക്കുന്നതിനുളള തീട്ടൂരത്തില്‍ ശിവസേന തുല്യം ചാര്‍ത്തിയത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങളത്രയും ദേശീയത എന്ന പദത്തിലുളളടങ്ങിയ ഹൈവന്ദവമൂല്യ- ഭാവുകത്വ മണ്ഡലത്തെയാണ് നിയമവാഴ്ചയുടെ അധിഷ്ഠാനമാക്കിയത്. അത് അഹൈന്ദവമായ സ്വത്വങ്ങളെയോ, രാഷ്ടീയന്വേഷണങ്ങ ളെയോ, കലാപ്രവര്‍ത്തനങ്ങളെയോ നിരന്തരം സംശയിച്ചു. ഭരണഘടന, കോടതി, നിയമനിര്‍മ്മാണസഭകള്‍, ഉദ്യോഗസ്ഥ-സൈനിക-പോലീസ് സംവിധാനം തുടങ്ങി ഭരണകൂടത്തിന്റെ വിവിധ മുനകള്‍ ഹിന്ദുയിസത്തെ പരിപാലിക്കുന്ന മതഗ്രസ്ത ഘടനയാ യി നിലനിന്നുകൊണ്ട് പൗരന്മാരോട് നിയമവാഴ്ചയോടുളള നിരാപധിക മായ പ്രതിബദ്ധത ആവശ്യപ്പെടുന്നു.

ദേശം നഷ്ടപ്പെട്ട ഒരു വംശത്തിന്റെ സഹനവും അതിജീവനത്തിന്റെ സമരവും സൗന്ദര്യാത്മകവും രാഷ്ട്രീയ പ്രസക്തവുമാക്കി റെഗ്ഗെ എന്ന സാംസ്‌ക്കാരിക വിപ്ലവം സാധ്യമാക്കിയ ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലി സനാതന ഹൈന്ദവ പൊതുസമൂഹത്തിനു സൗന്ദര്യ ശാസ്ത്രപര മായി അലോസരമാകുന്നതും, ബോബ് മാര്‍ലിയുടെ ചിത്രങ്ങളും ഐത്യോപ്യന്‍ പതാകയെ (അതെ, 1935 ല്‍ മുസ്സോളിനി ആക്രമിച്ച അതേ ഐത്യോപ്യ) ഓര്‍മ്മപ്പെടുത്തുന്ന നിറങ്ങളും നിയമവിരുദ്ധമാകുന്നതും അവ കൈവശം സൂക്ഷിക്കു ന്നവരെയടക്കം കണ്ടു കെട്ടുന്നതും റൂഡ് ബോയ് സംസ്‌കാരത്തിന്റെ സ്വത്വരാഷ്ട്രീയത്തെ ഹൈന്ദവഭരണ കൂടം ഭയന്നിട്ടാണ്. കൊളോണിയലിസത്തോടുളള രാസ്താഫാരിയന്‍ പ്രതിഷേധ മാണ് ബോബ് മാര്‍ലിയുടെ പാട്ടുകള്‍. സിംബാബ്‌വേയിലെ സ്വാതന്ത്ര്യ സമരഭടന്മാര്‍ ബോബ് മാര്‍ലിയുടെ ഋ്‌ലൃ്യ ാമി ഴീേേമ ൃശഴവ േീേ റലരശറല വശ െീംി റലേെശിഴ എന്ന പാട്ട് തങ്ങളുടെ സമരത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാരണങ്ങള്‍ മുന്നോട്ടു വയ്ക്കാനായി ഉപയോഗിച്ചു. സ്വാതന്ത്ര്യാനന്തരം സിംബാബ്‌വേയില്‍ ആ രാജ്യത്തിന്റെ അനൗദ്യോഗിക ദേശീയഗാനമായി അതു സ്വീകരിക്കപ്പെടുകയും ചെയ്തു. ഹിന്ദുത്വ ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയാവട്ടെ കൊളോണിയല്‍ രാജവംശത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന സാംസ്‌കാരിക അടിമയുടെ മാനസപൂജയുടെ ഘടനയിലാണ് നിലനില്‍ക്കുന്നത്. ആത്മീവ വിചാരകന്‍ കൂടിയായിരുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ഇരട്ട മുഖവുമാണത്. ദേശീയ വാദികളായ സനാതന ഹിന്ദുക്കളുടെ ആന്തരിക പ്രശ്‌നവുമതാ യിരുന്നു. പളളിയോടും രാജാധികാരത്തോടും ആഴത്തിലുളള വിയോജിപ്പും ചിന്തയും ഉടച്ചുവാര്‍ക്കലും കൊണ്ട് യൂറോപ്പ് നേടിയ ശാസ്ത്ര-സാങ്കേ തിക പുരോഗതിയോടും ആധുനിക ജീവിത സമ്പ്രദായങ്ങളോടും അകലം പുലര്‍ത്തിക്കൊണ്ട് അവര്‍ നിലയുറപ്പിച്ചു. ഇന്ത്യ, അതിന്റെ സത്ത കണ്ടെത്തിയത് ആത്മീയതയിലായിരുന്നു. യൂറോപ്പിനല്ലാത്ത ആത്മീയത ഇന്ത്യയ്ക്കുണ്ടെന്നും ആത്മീയതയിലൂടെ ഇന്ത്യ യൂറോപ്പിനെ മറികടക്കു മെന്നും വിവേകാനന്ദന്‍ പറഞ്ഞു. സിദ്ധാന്തമെന്ന മട്ടിലാണ് വിവേകാന ന്ദന്‍ ഇത് അവതരിപ്പിക്കുന്നതെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് രാഷ്ട്രീയമോ ജ്ഞാനശാസ്ത്രപരമോ ആയിരുന്നില്ലെന്നു മാത്രമല്ല വികാരപരവുമാ യിരുന്നു.

അജിത് എം. പച്ചനാടന്‍ 9961624318