"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

അനിത ദുബെ: കലാസൃഷ്ടി സാമൂഹ്യ മാറ്റത്തിനുള്ള ഉപാധി എന്ന നിലയില്‍

1958 ല്‍ ഉത്തര്‍ പ്രദേശിലെ ലകനൗവിലാണ് പ്രസിദ്ധ ചിത്രകാരി അനിത ദുബെ ജനിച്ചത്. ഡെല്‍ഹി യൂണി വേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം ബറോഡ യിലെ സയോജിറാവു യൂണിവേഴ്‌ സിറ്റിയില്‍ നിന്നും ആര്‍ട്ട് ആന്റ് ക്രിട്ടിസിസ ത്തില്‍ ഫൈ നാര്‍ട്ട്‌സ് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിരവധിയായ പ്രദര്‍ശനങ്ങള്‍ ഇതിനോടകം സംഘടിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ഗാലറികള്‍ ഉള്‍പ്പെടെ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, യുഎസ്എ തുടങ്ങി വിദേശ ങ്ങളിലും അനിത ദുബെയുടെ കലാസൃഷ്ടികള്‍ പ്രദശിപ്പി ക്കപ്പെടുന്നു. സ്ഥിര താമസം ന്യൂ ഡെല്‍ഹിയിലാണ്.

ചിത്രകലാ - ചരിത്ര വിദ്യാര്‍ത്ഥി യായിരിക്കെ, ബറോഡയില്‍ പ്രവര്‍ത്തി ച്ചിരുന്ന ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ് ആന്റ് സ്‌കള്‍പ്‌റ്റേഴ്‌സ് അസോസിയേഷനുമായി സഹകരിക്കാനായത് അനിത ദുബെയുടെ ജീവിതത്തിലെ വഴിത്തിരിവായി. മലയാളി യായ കെ പി കൃഷ്ണകുമാ റാണ് ഈ സംഘടനയെ നയിച്ചിരുന്നത്. അല്പകാലം മാത്രമേ കെ പി കൃഷ്ണകുമാര്‍ ജീവിച്ചിരുന്നുള്ളൂ വെങ്കിലും അദ്ദേഹം ചിത്രകലല്‍ പുലര്‍ത്തിയിരുന്നു സാമൂഹികവും രാഷ്ട്രീയവും റാഡിക്കലുമായ സമീപനം അനിതയില്‍ സ്വാധീനം ചെലുത്തി. സാമൂഹ്യ രാഷ്ട്രീയത്തിലെ ഇടപെടലുകളായി കലാസൃഷ്ടികള്‍ ഉരുവം കൊണ്ട 1970 കളായിരുന്നു ആ കാലഘട്ടം. അനിത ദുബെക്ക് പുറമെ ഇതിന്റെ സൃഷ്ടാക്കളില്‍ ഭൂപന്‍ കക്കാര്‍, നളിനി മലാനി, വിവന്‍ സുന്ദരം, ജോഗന്‍ ചൗധരി, സുധീര്‍ പട്വര്‍ധന്‍, ഗുലാം മൊഹമ്മദ് ഷെയ്ഖ്, നിരൂപകയായ ഗീതാ കപൂര്‍ എന്നിവരു മുണ്ടായിരുന്നു. ഇവരുടെ സമ്പ്രദായത്തെ 'ബറോഡ സ്‌കൂള്‍' എന്നും ചിലപ്പോഴൊക്കെ 'നറേറ്റീവ് പെയിന്റേഴ്‌സ്' എന്നും അറിയ പ്പെട്ടു.

1987 ല്‍ കെ പി കൃഷ്ണകുമാര്‍ നായകനായ ഈ റാഡിക്കല്‍ ചിത്ര കാരന്മാരുടേയും ശില്പികളുടേയും സംഘടന, ബറോഡ യൂണിവേഴ്‌സി റ്റിയിലെ ഫൈന്‍ ആര്‍ട്ട്‌സ് ഫാക്കള്‍ട്ടിയില്‍ 'ചോദ്യങ്ങളും സംവാദങ്ങളും' എന്ന പേരില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. സംഘടനയുടെ നയരേഖ യും മുദ്രാവാക്യങ്ങളു മടങ്ങുന്ന പോസ്റ്ററുകള്‍ തയാറാക്കി പ്രചരിപ്പിച്ചത് അനിത ദുബെയായിരുന്നു. നറേറ്റീവ് പെയിന്റേഴ്‌സ് കലാസൃഷ്ടിയിലെ സമൂല പരിവര്‍ത്തനം മാത്രമല്ല, അതിലൂടെ സാമൂഹിക രാഷ്ട്രീയ മേഖല കളില്‍ ആത്മാര്‍ത്ഥവും ഫലപ്രദവുമായ ഇടപെടലു കളാണെന്നു നടത്തുന്ന തെന്നുമായിരുന്നു ആ പോസ്റ്ററുകളിലൂടെ നല്കിയിരുന്ന സന്ദേശം. 

രചനാരീതിയില്‍ കടന്നുകൂടി ഉറച്ചിരുന്ന മുഷിപ്പന്‍ സമ്പ്രദായങ്ങളെ ഉച്ചാടനം ചെയ്യുകയും പുതിയ ഏര്‍പ്പാടുകള്‍ പ്രതിസ്ഥാപിക്കു കയുമാണ് റാഡിക്കല്‍ ഗ്രൂപ്പ് ചെയ്തത്. കാഴ്ചയില്‍ പെടുന്ന ചെലവു കുറഞ്ഞതും കലാമാധ്യമ മല്ലാത്തതുമായ വസ്തുവകകള്‍ കൊണ്ട് ഇക്കൂട്ടര്‍ രചന നടത്തി. ഈ സൃഷ്ടികളുടെ സംവേദനവും അതിന്റെ അഭിസംബോധന കളും ഉന്നം വെച്ചിരുന്നത് അധ്വാനിക്കുന്ന ജനവിഭാഗമായ സാധാരണ ക്കാരെയായിരുന്നു. മള്‍ട്ടി മീഡിയ, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയിലൂടെ, തങ്ങള്‍ എടുത്തു പെരുമാറുന്ന തൊഴിലുപകരണ ങ്ങളും മറ്റും ഇത്തര മൊരു കലാസൃഷ്ടിയുടെ ഭാഗമായി മാറുമ്പോള്‍ അതിന്, തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാനുള്ള ശക്തി കൈവരുമെന്ന് സാധാരണക്കാരന്‍ മനസിലാക്കാന്‍ ഇടവന്നത് ഈ റാഡിക്കല്‍ ചിത്ര - ശില്പകാരന്മാര്‍ നടപ്പിലാക്കിയ പുത്തന്‍ രചനാ തന്ത്രത്തിന്റെ ഫലമായാ ണ്. 

റാഡിക്കല്‍ ചിത്ര - ശില്പകാരന്മാരുടെ ഈ സംഘം 1989 ഫെബ്രുവരി യില്‍ കോഴിക്കോട്ടെത്തി പ്രദര്‍ശന മേളകള്‍ സംഘടിപ്പിച്ചു. അക്കാലത്ത് ബോംബെയില്‍ നിന്നും സംഘടന ഒരു പത്രികയും പുറത്തിറക്കി. 'ടൈംസ് ഓഫ് ഇന്ത്യ' വന്‍ പിന്‍തുണയാണ് സംഘടനക്ക് നല്കിയത്. ചിത്ര - ശില്പ രചനയെ കുത്തക വ്യവസായികളില്‍ നിന്ന് മോചിപ്പിച്ച് അതിനെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള സമരായുധമായി മാറ്റിമറിച്ച സംഘ ടനയുടെ പ്രവര്‍ത്തനങ്ങള്‍ പരക്കെ അംഗീകരി ക്കപ്പെട്ടു.

1989 നു ശേഷം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഇടിവ് സംഭവിച്ചു. കെ പി കൃഷ്ണകുമാറിന്റെ പെട്ടെന്നുള്ള മരണം എല്ലാവ രെയും വല്ലാതെ ഉലച്ചു. 31 വയസ് മാത്രമുള്ളപ്പോള്‍ അദ്ദേഹം ആത്മഹ ത്യ ചെയ്യുകയായയിരുന്നു. ഇതോടെ എഴുത്തിലും നിരൂപണത്തിലും നിന്ന് പിന്‍വാങ്ങി അനിത ദുബെ കലാ രചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മള്‍ട്ടി മീഡിയയില്‍ രചന നിര്‍വഹിച്ച് സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്യുകയും പിന്‍തിരിപ്പന്‍ രാഷ്ട്രീയ ഏര്‍പ്പാടുകളെ വിമര്‍ശി ക്കുകയും ചെയ്തു.

അനിത ദുബെയുടെ അക്ഷരങ്ങള്‍ കൊണ്ടുള്ള ശില്പരചന സവിശേഷ പഠനമര്‍ഹി ക്കുന്നു. ഇത്തരം രചനകളുടെ സെറ്റുകള്‍ ചേര്‍ത്തുള്ള ഇന്‍സ്റ്റ ലേഷനിലും ഒരു മൗലികതയുണ്ട്. നിഴല്‍ വീഴുമ്പോഴുള്ള രൂപങ്ങള്‍, പകല്‍ വെളിച്ചത്തിലാണെങ്കില്‍ ഓരോ സമവവും വ്യത്യാസപ്പെട്ടിരിക്കും. മുറിക്ക് അകത്താണെങ്കില്‍ സ്ഥിരമായി നിഴല്‍ വീഴുന്ന രീതിയില്‍ വെളിച്ചം ക്രമീകരിച്ചു വെക്കാം. 2001 ല്‍ ഇത്തരത്തില്‍ തീര്‍ത്ത ഒരു രചന ഫിന്‍ലന്റിലെ ഹെല്‍സിങ്കിയിലുള്ള കണ്ടംപററി മ്യൂസിയത്തിലാണ് പ്രദര്‍ശി പ്പിച്ചിട്ടുള്ളത്.

ഇപ്പോള്‍ (4-5-1016) ന്യൂ ഡെല്‍ഹിയില്‍ നടന്നു വരുന്ന ഇന്ത്യാ ആര്‍ട്ട് ഫെയറില്‍ ഇന്റ്‌ലേഷന്‍ ആര്‍ട്ടുമായി അനിത ദുബെ പങ്കെടുക്കുന്നുണ്ട്. ലോകം കണ്ട ഏറ്റവും മഹാനായ സാമൂഹിക - സാമ്പത്തിക ശാസ്ത്രജ്ഞ നായ ഡോ. ബി ആര്‍ അംബേഡ്കറുടെ ആശയങ്ങളാണ് അനിത ദുബെ ആവിഷ്‌കരിച്ചി രിക്കുന്നത്. കലാസൃഷ്ടിയുടെ ഒരു ഭാഗത്ത് അംബേഡ്ക റുടെ പ്രസിദ്ധമായ ഗ്രന്ഥം 'ജാതി ഉന്മൂലനം' ചേര്‍ത്തു വെച്ചിട്ടുണ്ട്. അംബേഡ്കര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിട്ടു മുണ്ട്. അനിത ദുബെയുടെ രണ്ട് സ്റ്റുഡിയോ അസിസ്റ്റന്റുമാരും ദലിത രാണ്. അവരില്‍ ഒരാളായ ഉത്തര്‍ പ്രദേശുകാരന്‍ ചന്ദ്രപ്രകാശ് ജാതി വെറിയുടെ ഇരയാണ്. ഇയാളുടെ കുടുംബത്തിന്റെ വകയായ ഭൂമി അന്യായ മാര്‍ഗത്തിലൂടെ ഉന്നത ജാതിക്കാര്‍ തട്ടിയടുത്തിരിക്കുന്നു!

സാമൂഹ്യ ജീവിയായ കലാകാരി എന്ന നിലയില്‍ സമകാലിക രാഷ്ട്രീയ ദുഷിപ്പുകളില്‍ കേവലം ഉത്കണ്ഠ രേഖപ്പെടു ത്തുകയല്ല, പ്രതിഷേധിക്കു ന്നവരോടൊപ്പം അണിചേരു കയാണ് താനെന്ന് തന്റെ സൃഷ്ടികളിലൂടെ അനിത ദുബെ പ്രഖ്യാപിക്കുന്നു. ഗോവധം പാടില്ലെന്നും വേണമെങ്കില്‍ അസ്പൃശ്യരെന്ന് മുദ്ര കുത്തി മനുഷ്യരെ വധിക്കാം എന്നും മറ്റുമുള്ള രാഷ്ട്രതന്ത്ര ഹീനതകള്‍ ഉന്മൂലനം ചെയ്യപ്പെടാതെ പുരോഗതി പ്രാപിക്കാ നാവില്ലെന്ന സന്ദേശവും ആ പ്രഖ്യാപനത്തില്‍ ഉള്ളടങ്ങന്നു.