"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ഗാഡ്‌ഗെ ബാബ: ജാതി ഉന്മൂലനത്തിന് സന്നദ്ധ സേവനം മാര്‍ഗമാക്കിയ ഭിക്ഷാംദേഹി!

സാമൂഹ്യ സേവനത്തിലൂടെ ജാതി ഉന്മൂലനത്തി നായി പ്രവര്‍ത്തിച്ച ഭിക്ഷാംദേഹിയായിരുന്നു 19 ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മഹാരാ ഷ്ടയില്‍ ജീവിച്ചിരുന്ന ഗാഡ്‌ഗെ ബാബ. മണ്ണില്‍ പണിയെടുത്തു കിട്ടുന്ന കാശു മുടക്കി, ദലിതരും പിന്നോക്കക്കാരു മടങ്ങുന്ന അടിയാളര്‍ക്കു വേണ്ടി പള്ളിക്കൂടങ്ങളും ആശുപത്രികളും സത്രങ്ങളും അനാഥമന്ദിരങ്ങളും സ്ത്രീകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വേണ്ടിയുള്ള വീടുകളും ധര്‍മ്മശാലകളും മഹാരഷ്ട്രയിലുടനീളം സ്ഥാപിച്ചു കൊടുത്ത ഗാഡ്‌ഗെ ബാബ പക്ഷെ, തനിക്ക് സ്വന്തമായി ഒരു വീട് നിര്‍മിക്കുക യുണ്ടായില്ല. 

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ അന്‍ജന്‍ഗോണ്‍ സുര്‍ജി താലൂക്കില്‍ പെട്ട ഷെഡ്ഗാവോണ്‍ ഗ്രാമത്തില്‍ 1876 ഫെബ്രുവരി 23 ന് അലക്കുകാരുടെ സമുദായത്തില്‍ പെട്ട സാധാരണ കുടുംബത്തിലാണ് സന്ത് ഗാഡ്‌ഗെ മഹാരാജ് എന്നും ഗാഡ്‌ഗെ ബാബ എന്നും അറിയപ്പെടുന്ന ദേബൂജി സിന്‍ഗ്രാജി ജാനോര്‍ക്കര്‍ ജനിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഗാഡ്‌ഗെയുടെ ബാല്യകാലം മുഴുവന്‍ മത്തച്ഛന്റെ അടുത്തായിരുന്നു. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനായി കാലം തിരിച്ചറിഞ്ഞ ഗാഡ്‌ഗെയാകട്ടെ ഔപചാരിക വിദ്യാഭ്യാസം തീരെ ലഭിച്ചിട്ടി ല്ലാത്ത ആളുമായിരുന്നു!

തൊട്ടു കൂടായ്മക്കെതിരായ സന്ധിയില്ലാ സമരത്തില്‍ ഗഡ്‌ഗെ ബാബ ഡോ. ബി ആര്‍ അംബേഡ്കറുമായി കൈകള്‍ കോര്‍ത്തു. ജാതിവിവേചന ത്തേയും, സന്യാസിമാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ താണുവണ ങ്ങുന്ന അനാവശ്യമായ കീഴ് വഴക്കങ്ങളേയും ഗാഡ്‌ഗെ ബാബ ഒരേ പോലെ എതിര്‍ത്തു. നിരക്ഷരതയുടെ ഇരയായ ഗാഡ്‌ഗെ സമൂഹത്തിലെ സാക്ഷരതാപ്രവര്‍ത്തന ങ്ങള്‍ക്കായി ശക്തമായ നടപടികള്‍ കൈക്കൊണ്ടു. കീഴ്ജാതിക്കാരുടെ നിയമസഭാ പ്രവേശനത്തെ ബാലഗംഗാധര തിലകന്‍ എതിര്‍ത്തപ്പോള്‍ ന്യായയുക്തമായ വാദങ്ങള്‍ നിരത്തി ഗാഡ്‌ഗെ ബാബ അതിനെ എതിരിട്ടു.

ഭിക്ഷാപാത്രം (ഗാഡ്‌ഗെ) തലയില്‍ കമിഴ്ത്തി, കയ്യില്‍ ഒരു ചൂലുമായാണ് ഗാഡ്‌ഗെ സന്നദ്ധ സേവനത്തിനായി ഗ്രാമത്തിലെത്തുന്നത്. ആരുടേയും അനുവാദത്തിനു കാത്തു നില്ക്കാതെ നിരത്തും പരിസരവും വൃത്തിയാ ക്കാന്‍ തുടങ്ങും. നാട്ടിന്‍ പുറത്തുകാര്‍ക്ക് ഗാഡ്‌ഗെയ വലിയ ഇഷ്ടവുമാ യിരുന്നു. ഭിക്ഷാപാത്ര (ഗാഡ്‌ഗെ) വുമായി എത്തുന്നതിനാല്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ച പേരാണ് ഗാഡ്‌ഗെ എന്നത്. ഭക്ഷണവും വൈകുന്നേരങ്ങളില്‍ കാശും കൊടുത്തു. ഈ തുക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ, ദലിതര്‍ക്കും മറ്റ് അടിയാളര്‍ക്കും വേണ്ടി വീടുകളും പള്ളിക്കൂടങ്ങളും നിര്‍മ്മിച്ചു കൊടുത്തു. വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടിതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ ബോധമുള വാക്കി. സ്വകാര്യ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതില്‍ മധ്യസ്ഥനുമായി.

നാട്ടിന്‍പുറ ത്തുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. 'കീര്‍ത്തന്‍' ആലപന യോഗങ്ങളായിരുന്നു ഇത്തരം പരിപാടികളില്‍ പ്രധാനം. അന്ധവിശ്വാസ ങ്ങളേയും അനാചാര ങ്ങളേയും അകറ്റുന്നതിനും മൂല്യവത്തായ ഒരു സാമൂഹ്യ ജീവിതം കെട്ടിപ്പടുക്കുന്നതിനും ഉതകുന്ന കീര്‍ത്തനങ്ങളാണ് യോഗങ്ങളില്‍ വ്യവഹ രിക്ക പ്പെട്ടിരുന്നത്. ഇതിനായി സെയ്‌ന്റെ കബീറിന്റെ രണ്ട് കീര്‍ത്തന ങ്ങള്‍ പതിവായി ആവര്‍ത്തിക്കപ്പെട്ടു. മതപരമായ ചടങ്ങുകള്‍ക്കുള്ള മൃഗബലി നിരോധിക്കാനും സാധാരണക്കാരുടെ ഇടയില്‍ നിന്ന് മദ്യപാന ശീലം അകറ്റുവാനും ബാബയുടെ ഇടപെടല്‍ അങ്ങേയറ്റം ഉപകരിച്ചു. കഠിനമായി അധ്വാനിക്കുക, സമൂഹത്തിലെ അടിയാള ജനങ്ങളുടെ വിമോചന ത്തിനായി നിസ്വാര്‍ത്ഥ സേവനം ചെയ്യുക എന്ന രീതിയില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിച്ച അസാധാരണ വ്യക്തിത്വത്തിനു ഉടമയായിരുന്നു ഗാഡ്‌ഗെ ബാബ.

ഗാഡ്‌ഗെ ബാബ തന്റെ ആത്മീയ ഗുരുവായി മെഹര്‍ ബാബയെ സ്വീകരി ച്ചിരുന്നു. നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 1954 നവംബര്‍ 6 ന് മെഹര്‍ ബാബയെ പാന്ഥര്‍പൂരിലേക്ക് വിളിച്ചു വരുത്തി, ആയിരങ്ങള്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ വെച്ച് സമൂഹ പുരോഗതിക്ക് തങ്ങളുടെ കാഴ്ചപ്പാടെന്തെന്ന് ഗാഡ്‌ഗെ ബാബ വിശദീകരിക്കുക യുണ്ടായി.

1956 ഡിസംബര്‍ 20 ന് അമരാവതിയില്‍ വെച്ച് ഗാഡ്‌ഗെ ബാബ അന്തരി ച്ചു. സന്നദ്ധ സേവനം സാമൂഹ്യ വിപ്ലവത്തിനുള്ള മാര്‍ഗമായി സ്വീകരി ച്ചതിലൂടെ ചരിത്രപുരുഷനായി മാറിയ ഗാഡ്‌ഗെ ബാബയെ പറ്റി പക്ഷെ, ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് യാതൊരു അറിവും ലഭ്യമല്ല എന്നത് കൊടിയ അനീതിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപനങ്ങളുടെ പേരുമാറ്റുകയും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത നടപടി ശ്രദ്ധിക്കുക: 2000-01 വര്‍ഷം മുതല്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് ഗ്രാമം വൃത്തിയാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന വര്‍ക്കായി 'സന്ത് ഗാഡ്‌ഗേബാബാ സ്വച്ഛതാ അഭിയാന്‍' അവാര്‍ഡ് ഇതിനായി ഏര്‍പ്പെടുത്തി. കേന്ദ്ര ഗവണ്‍മെന്റ് 'സാനിട്ടേഷന്‍ ആന്റ് വാട്ടര്‍' അവാര്‍ഡും ഏര്‍പ്പെടുത്തി. സന്നദ്ധ സേവകനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ വെറും അഴുക്കു നീക്കുന്ന ജോലി ചെയ്ത ചെറു മനായി കരുതുന്നത് അതിലും വലിയ അപരാധമാണ്.

അമരാവതി യൂണിവേഴ്‌സിറ്റിയുടെ പേര് 'സന്ത് ഗാഡ്‌ഗെ ബാബ യൂണി വേഴ്‌സിറ്റി' എന്നാക്കി മാറ്റിയ നടപടി സ്വാഗതാര്‍ഹമാണ്. സന്നദ്ധ സേവനത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനം എന്നു പറയുമ്പോള്‍ ഗാഡ്‌ഗെ യെടെ സേവനം മുഴുവനായും സമൂഹത്തിന്റെ വിദ്യാഭ്യാസ ത്തിനു വേണ്ടിയാണ് വിനിയോഗിച്ചിരുന്നത് എന്ന വസ്തുതയാണ് പരിഗണിക്ക പ്പെടേണ്ടത്. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ ഗാഡ്‌ഗെ ബാബയുടെ പേര് ചരിത്രത്തില്‍ അടയാളപ്പെടുത്താനും ആദരവ് പുലര്‍ത്താനും ഈ നടപടിക്ക് ആയിട്ടുണ്ട്. തപാല്‍ വകുപ്പ് സ്മാരക സ്റ്റമ്പും പുറത്തിറക്കിയിട്ടുണ്ട്.