"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ആര്യാധിനിവേശം മൂലം സൃഷ്ടിക്കപ്പെട്ട ജനതകള്‍; 'ഹരിജന്‍' എന്ന പദം എങ്ങനെയുണ്ടായി? സജി വള്ളോത്യാമല

ഒരു ജനത തകര്‍ക്കുന്നതിന് കഴിഞ്ഞ കാല സ്മരണ ഉയര്‍ത്തുന്ന വസ്തുതകളെ, പൈതൃകങ്ങളെ തകര്‍ക്കപ്പെടുകയാണെങ്കില്‍ ആ വംശത്തിന്റെ തന്നെ അസ്തിത്വം നശിക്കപ്പെടുമെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. ഈ വസ്തുത അറിയാമായിരുന്നതു കൊണ്ടാണ് റഷ്യന്‍ വിപ്ലവനേതാവായിരുന്ന ലെനിന്‍ 'ചരിത്രമറിയാത്ത ജനതയ്ക്കു ഒരു ചരിത്രം സൃഷ്ടി ക്കുവാന്‍ സാധ്യമല്ല 'എന്നു പറഞ്ഞത്. ആരാധനാ സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം ഇവ അര്‍ഹതയുള്ള രീതിയില്‍ നല്‍കാതെ ഇവയുടെ ആവശ്യകതയെ വേണ്ട രീതിയില്‍ മനസ്സിലാക്കുവാന്‍ കഴിയാതെ അജ്ഞരും വൃത്തിഹീനരും, ധൈര്യം ചോര്‍ന്നുപോയവരുമായി വര്‍ണ്ണ വ്യവസ്ഥയുടെ ചട്ടക്കുടായിരിക്കുന്ന ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വ വേദങ്ങളടക്കമുള്ള വേദങ്ങളും തങ്ങളുടെ ബൗദ്ധിക മണ്ഡല ങ്ങള്‍ക്കപ്പുറമെന്നു കരുതി. ചന്ദ്രോപനിഷത്ത്, മണ്‌ഡോപനിഷത്ത്, അന്തോനിഷത്ത്, പ്രശ്‌നോപനിഷത്ത്, കഠോപനിഷത്ത്, ദര്‍ശനോപനിഷത്ത്, യോഗോഷികോപനിഷത്ത്, ആര്യോപനിഷത്ത്, ഭസ്മജപലോപനിഷത്ത്, വിത്രോപനിഷത്ത് അടക്കമുള്ള ഉപനിഷത്തുക്കളും ശതപതബ്രാഹ്മണം വിഷ്ണു മഹാപുരാണം, ഭവിഷ്യമഹാപുരാണമടക്കമുള്ള ഗ്രന്ഥങ്ങളുടെ മായികവലയത്തില്‍പ്പെട്ട മാനസിക അടിമത്വത്തിലായതാണ് ഈ അവസ്ഥയില്‍ എത്തുവാന്‍ കാരണം. പ്രാകൃതമായ ലിപി പോലും ഇല്ലാത്ത ഭാഷയെ ദേവഭാഷയെന്നു വിശേഷിപ്പിച്ചുകൊണ്ട് പ്രത്യേക താളക്രമത്തിലുള്ള മന്ത്രോച്ചാരണത്തെ ദേവന്മാരുമായുള്ള സംഭാഷണ മാണെന്നു തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ ദേവന്മാരുടെ പിന്‍തലമുറയില്‍ പ്പെട്ടവരാണെന്നു പറഞ്ഞപ്പോള്‍ , തങ്ങള്‍ക്കജ്ഞാതമായ ഭാഷയും കര്‍മ്മകാണ്ഡത്തെയും മുക്തിയെക്കുറിച്ചു മറ്റുള്ളവരുടെ വാദഗതികളെ മനസ്സിലാക്കാന്‍ കഴിയാതെയുള്ള അറിവില്ലായ്മയാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുവാന്‍ കാരണം.

ഈ അജ്ഞത മൂലം നമുക്കു നഷ്ടപ്പെട്ടതിന്റെ കണക്കെടുക്കുമ്പോള്‍ ആദ്യം നഷ്ടപ്പെട്ടതെന്ത്? ഈ ലോകവും അതിലെ വസ്തുവകകളും ഞങ്ങളു ടേയിരുന്നുവെന്നും നിങ്ങള്‍ അടിമകളായിരുന്നുവെന്നും ഞങ്ങളുടെ ദാനമാണ് ഈ സ്വാതന്ത്ര്യമെന്നും പറഞ്ഞു നമ്മെ അടക്കി ഭരിക്കുവാന്‍ വന്ന സവര്‍ണ്ണ മേധാവിത്വത്തെിനെതിരെ 'എന്റെ ജനതയുടെ ചരിത്രം ഒരിടത്തും കാണുന്നില്ല' എന്നു പറഞ്ഞ ശ്രീ. കുമാരഗുരുദേവന്‍ ചരിത്ര പഠനത്തിന്റെ ആധികാരികതയാണ് നമുക്കു കാണിച്ചുതരുന്നത്. ആദ്യം ചരിത്രം നഷ്ടപ്പെട്ടു, പടിപടിയായി മതം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഇപ്പോള്‍ അത് വിദ്യാഭ്യാസ മേഖലയില്‍ വരെ എത്തിനില്‍ക്കുന്നു.

'ഹരിജന്‍' എന്നു പേരിട്ടു ഗാന്ധി നമ്മെ ആര്യഹിന്ദുത്വത്തിന്റെ വാലാ ക്കി മാറ്റിയപ്പോള്‍ ഇവിടുത്തെ അടിസ്ഥാന ജനതയെ തെറ്റിദ്ധരിപ്പിക്കു വാന്‍ സവര്‍ണ്ണ ബുദ്ധികേന്ദ്രങ്ങളുടെ ഗൂഢശ്രമം ഒരു പരിധി വരെ വിജയിച്ചു.

ഗുജറാത്തിലെ ഹാസ്യകവിയായ നരസിംഹമേത്ത ഒരു കവിതയില്‍ ദേവദാസിക്കു വ്യഭിചാരത്തിലുടെ ഉണ്ടായ സന്തതിയുടെ അച്ഛനാര്? എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ക്ഷേത്ര പൂജാരിയാണോ? ക്ഷേത്ര ജീവനക്കാരനാ ണോ? അതോ മറ്റുവല്ലവരുമാണോ? എന്ന സന്ദേഹം മുറ്റിനില്‍ക്കുന്ന സമയത്ത് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ ബോധപൂര്‍വ്വം മറച്ചിട്ട് ഹരി (വിഷ്ണു) യുടെ പുത്രനെന്ന അര്‍ത്ഥത്തില്‍ ഹരിജന്‍ എന്നു ആക്ഷേപക രമായി അവതരിപ്പിക്കുന്നതോടുകൂടിയാണ് ആ പദത്തിന്റെ ഉത്ഭവം. ഒരു ദ്വയര്‍ത്ഥ പ്രയോഗമായി ഈ പദം ഇവിടുത്തെ അടിസ്ഥാന ജനത യ്ക്കു നേരെ പ്രയോഗിക്കുകയാണ് ഗാന്ധി ചെയ്തത്.

എന്നാല്‍ ഈ പദം സഭ്യമല്ല എന്ന് എല്ലാ കോണില്‍നിന്നുമുള്ള എതിര്‍പ്പി നെ തുടര്‍ന്ന് 1985 നവംബര്‍ 24-ാം തീയതി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്ഥാപനത്തിലും പത്രക്കുറിപ്പിലും അറിയിപ്പുകളിലും ഈ പദം നിരോധിക്കുകയുണ്ടായി.