"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: സാംസ്‌കാരിക ചരിത്രം - ദലിത്ബന്ധു എന്‍ കെ ജോസ്

ഈ രാജ്യത്തെ ജനങ്ങളില്‍ 25 ശതമാനം ദലിതരായും മറ്റൊരു 35 ശതമാനം പിന്നോക്കക്കാരായും മാറിയതിന്റെ കഥയാണ് ഈ നാടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വരേണ്ടത്. അവരാരും അടിമകളല്ലാതിരുന്ന കാലത്തെ അവരുടെ സംസ്‌ക്കാരവും പിന്നെ അടിമകളായി മാറിക്കഴിഞ്ഞപ്പോഴത്തെ അവരുടെ സംസ്‌ക്കാരവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. ആ വ്യത്യാസ ത്തിന്റെ ചരിത്രമാണ് സാംസ്‌ക്കാരിക ചരിത്രം. മാറ്റത്തിന്റെ കഥയാണല്ലോ ചരിത്രം. സാംസ്‌ക്കാരിക രംഗത്തുണ്ടായ മാറ്റത്തിന്റെ കഥ സാംസ്‌ക്കാരിക ചരിത്രം. കേരളത്തിലെ അറുപതു ശതമാനം ജനങ്ങളുടെ സാംസ്‌ക്കാരിക മാറ്റത്തിന്റെ കഥ കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം. അതാണ് യോഹന്നാന്‍ ഉപദേശി അന്വേഷിച്ച ചരിത്രം. അവരാരും അടിമകളല്ലാതിരുന്ന ഒരു കാലമുണ്ടായി രുന്നു. പിന്നെ ഇവിടെ അതിക്രമിച്ചു കയറിവന്ന് തമ്പുരാക്കന്‍മാര്‍ ചമഞ്ഞവര്‍ അവരെ അടിമകളാക്കിയതാണ്. വഞ്ചനയും ക്രൂരതയും ഉപയോഗിച്ച് അടിമകളാക്കി ചൂഷണം ചെയ്തു. അതിനവര്‍ ഒരു പരിധിവരെ ഉപയോഗിച്ചത് അഹിംസയാണ്. അഹിംസയെ വിദഗ്ദ്ധമായി കൈകാര്യം ചെയ്തു. ഹിംസയേക്കാളേറെ ക്രൂരത എതിരാളികളോടു കാട്ടുവാന്‍ ആര്യ ബ്രാഹ്മണിസ്റ്റുകളെപ്പോലെ സമര്‍ത്ഥര്‍ ലോകത്തില്‍ മറ്റൊരു വംശവുമില്ല. പരമസാത്വികനും അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാ വുമായ ആദിശങ്കരാചാര്യരെപ്പറ്റി മറ്റൊരു പരമസാത്വികനായ വിവേകാന്ദന്‍ പറഞ്ഞിരിക്കുന്നത് മാത്രം മതി അതിന് ഉദാഹരിക്കാന്‍. വിവേകാനന്ദന്‍ പറയുന്നു, 'ശങ്കരന്റെ ബുദ്ധിക്ക് വാള്‍ത്തലയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്റെ തര്‍ക്കവാഗീശ്വരത വാഴ്ത്തപ്പെടേ ണ്ടത് തന്നെ. എങ്കിലും അദ്ദേഹം ഹൃദയശൂന്യനായിരുന്നു. മന്ത്രവാദ ത്തില്‍ തോറ്റുപോയി എന്ന ഒറ്റക്കാരണത്താല്‍ എത്രയെത്ര ബുദ്ധഭിക്ഷു ക്കളെയാണ് ശങ്കരന്‍ ജീവനോടെ തീയിലിട്ടുകൊന്നത്.....' (Talk with Vivekananda, p.81-þ134). 

മധ്യ ശതകങ്ങളില്‍ കത്തോലിക്കാ മത മൗലികവാദികള്‍ യൂറോപ്പില്‍ നടത്തിയ ഇന്‍ക്വിസിഷനോട് തുലനം ചെയ്യാവുന്നവയാണത്. ഏ.ഡി. 7-ാം നൂറ്റാണ്ടില്‍ മധുരമീനാക്ഷിക്ഷേത്രം കേന്ദ്രീകരിച്ച് നടത്തിയ കൂട്ടക്കൊല പാതകം ഏത് ഹൃദയശൂന്യന്റെയും കരളലിയിക്കുന്നതാണ്. മതതര്‍ക്ക ത്തില്‍ കൃത്രിമമായി പരാജയപ്പെടുത്തി എണ്ണായിരം ജൈന ബുദ്ധ ഭിക്ഷുക്കളെയും ഭിക്ഷുണികളെയുമാണ് അന്ന് ഒരുദിവസം അവിടെ ശൂലം കൊണ്ട് കുത്തിക്കൊന്ന് ശൂലത്തില്‍ കുത്തി നാട്ടിയത്. ആ ക്രൂരസംഭവ ത്തിന്റെ അനുസ്മരണം ഇന്നും അവിടെ നടന്നുവരു ന്നുണ്ട്. 'കഴുവേറ്റി ത്തിരുവിഴാ' എന്ന ആഘാഷം അതിന്റെ ഓര്‍മ്മയെ നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് നടത്തുന്നത്. തിരുജ്ഞാന സംബന്ധമൂര്‍ത്തി എന്ന ഹൈന്ദവാ ചാര്യനാണ് അതിന് നേതൃത്വം കൊടുത്തത്. മധുരമീനാക്ഷിക്ഷേത്രം ഹൈന്ദവമായത് അങ്ങനെയാണ്.

ശ്രീശങ്കരന്റെ തനിനിറം കാട്ടിത്തരുന്ന ഈ വിവേകാനന്ദന്‍ ആരാണ്? അദ്ദേഹം കേരളത്തെപ്പറ്റി പറഞ്ഞ ഒരു വാചകം മതി അദ്ദേഹ ത്തിന്റെ തനിനിറം വ്യക്തമാക്കാന്‍. ശങ്കരാചാര്യരെ ചൂണ്ടിക്കാണിച്ചു മേനി നടിക്കുന്ന അദ്ദേഹം ദലിത് ചൂഷണത്തില്‍ നിന്നും മുക്തനല്ല. '...മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിന് മുമ്പ് ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കുന്ന തെരുവില്‍ കൂടി പാവപ്പെട്ട പറയന് നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ് നാമം അല്ലെങ്കില്‍ ഒരു മുഹമ്മദീയ നാമം സ്വീകരിച്ചാല്‍ മതി. എല്ലാം ഭദ്രമായി. ഈ മലബാറുകാര്‍ എല്ലാം ഭ്രാന്തന്‍മാരാണ് ഇവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും...'എന്ന് അദ്ദേഹം പ്രസംഗിച്ചതാ യിട്ടാണ് വിവേകാനന്ദ സര്‍വസ്വം മൂന്നാം ഭാഗം 186-187 പേജുകളില്‍ പറയുന്നത്.

വിവേകാനന്ദന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തന്നെ സഞ്ചരിച്ച സന്യാസിവര്യനാണ്. അവിടെയെല്ലാം സവര്‍ണ്ണര്‍ നടക്കുന്ന തെരുവില്‍ കൂടി പാവപ്പെട്ട പറയന് നടക്കാമായിരുന്നുവോ? 1902ലാണ് അദ്ദേഹം നിര്യാതനാകുന്നത്. അതിന് മുമ്പത്തെ കാര്യമാണ് അദ്ദേഹം പറയുന്നത്. 1891 ല്‍ ജനിച്ച ഡോ: അംബേദ്ക്കറുടെ ജീവചരിത്രം പരിശോധിച്ചാല്‍ കാണാം അദ്ദേഹത്തിന്റെ കാലത്തെ മഹാരാഷ്ട്രയിലെ അയിത്തത്തിന്റെ കഠോരത. അന്ന് അവിടെ അരയ്ക്ക് പുറകില്‍ ചൂല് വച്ച് കെട്ടിക്കൊ ണ്ടുവേണം ചണ്ഡാലര്‍ സഞ്ചരിക്കാന്‍. അവന്‍ നടന്നു പോകുന്ന വഴിയിലെ അവന്റെ കാല്‍പ്പാടുകള്‍ പുറകില്‍ കെട്ടിവച്ച ചൂലുകൊണ്ട് താനേ തൂത്ത് വൃത്തിയാക്കികൊള്ളുമല്ലോ. താടിക്കു താഴെ മണ്‍കലം കെട്ടിതൂക്കി കൊണ്ട് വേണം അവന്‍ അവിടെ സഞ്ചരിക്കേ ണ്ടത്. അവന്‍ സംസാരിക്കുമ്പോള്‍ തുപ്പല്‍ തെറിച്ചു തെരുവില്‍ വീഴാതിരിക്കാനും അത് അവന്റെ കലത്തില്‍ തന്നെ വീഴാനും വേണ്ടിയാണ് ആ മണ്‍കലം കെട്ടിത്തൂക്കുന്നത.് മഹാരാഷ്ട്രയില്‍ മാത്രമല്ല ബംഗാളിലെ നാമശൂദ്രരുടെ സ്ഥിതി എന്തായിരുന്നു? ഗുജറാത്തിലെയും ഒറീസ്സയിലെയും രാജസ്ഥാനി ലേയും പിന്നെ ഗംഗാ തടത്തിലെയും സ്ഥിതി അതിനേക്കാള്‍ എത്രയോ കഠിനമായിരുന്നു! ഇന്നുപോലും അവിടെ നടക്കുന്നത് എന്താണ്? സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷം പിന്നിട്ട ശേഷമാണ് സിന്ദൂര്‍ കൂട്ടക്കൊലപാതകവും മറ്റും നടന്നത്. തമിഴ്‌നാട്ടിലെ പറയര്‍ പോലും അക്കാര്യത്തില്‍ ഒട്ടും ഭേദമായിരുന്നില്ല. അവിടെ ഒരു ഗ്രാമത്തിന്റെ നടുവിലൂടെ മതില്‍കെട്ടി അയിത്തജാതിക്കാരെ വേര്‍തിരിച്ചത് ഇരുപത്തി യൊന്നാം നൂറ്റാണ്ടിലാണ്. ബംഗാള്‍ അദ്ദേഹത്തിന്റെ സ്വന്തം നാടാണല്ലോ യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത സംസ്‌ക്കാരങ്ങളുടെ നാടായ ഇന്ത്യയെ ഒരു സംസ്‌ക്കാരത്തിന്റെ പേരില്‍ കൂട്ടി ഇണക്കുന്നത് എല്ലാ സംസ്ഥാനങ്ങ ളിലും സംസ്‌ക്കാരങ്ങളുടെ ഭാഗമായി കാണുന്ന അയിത്തവും ജാതിവ്യവ സ്ഥയും ഉച്ചനീചത്വവുമാണല്ലോ. മറ്റൊന്നും തന്നെ ഇന്ത്യയ്ക്ക് പൊതുവാ യിട്ടില്ല. രാമായണവും മഹാഭാരതവുമൊന്നും ഇന്ത്യയെ കൂട്ടിയിണക്കുന്ന ഘടകങ്ങളല്ല. അത് ഹൈന്ദവരിലെ സവര്‍ണ്ണരില്‍ മാത്രം പ്രചരിക്കുന്നു. സവര്‍ണ്ണരിലും അവര്‍ണ്ണരിലും ദലിതരിലും ഒരുപോലെ പ്രചരിച്ചിരുന്നത് ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ക്രിസ്ത്യാനികളിലും പ്രചരിച്ചിരുന്നത് ജാതി വ്യവസ്ഥയും ഉച്ചനീചത്വവും അയിത്തവും അതിന്റെ ബാക്കിയായ അനാചാരങ്ങളുമാണ്. ഇന്ത്യ എന്നാല്‍ ജാതിവ്യവസ്ഥയുടെ നാട് എന്ന നിര്‍വചനത്തേക്കാള്‍ യുക്തിപൂര്‍ണ്ണവും സത്യസന്ധവുമായ മറ്റൊരു നിര്‍വചനമില്ല. അതെല്ലാം കണ്ടതിനു ശേഷമാണ് അദ്ദേഹം കേരളത്തില്‍ വന്നിട്ട് ഭ്രാന്താലയം കേരളമാണ് എന്നു പറഞ്ഞത്. എന്തുകൊണ്ട് അദ്ദേഹത്തിന് ഇന്ത്യ മൊത്തം ഒരു ഭ്രാന്താലയമായി തോന്നിയില്ല? ഇന്ത്യ ആര്‍ഷഭാരതസംസ്‌ക്കാരത്തിന്റെ ആസ്ഥാനമല്ലേ? അത് എങ്ങനെ ഭ്രാന്താലയമാകും. ആര്‍ഷ ഭാരത സംസ്‌ക്കാരം ഭ്രാന്താണോ? താരതമ്യേന ആര്‍ഷസംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം കുറഞ്ഞ നാടാണ് കേരളം. ഇത്രയധികം വിദേശ സംസ്‌ക്കാരങ്ങളുടെ സമ്പര്‍ക്കം ഇന്ത്യയിലെ മറ്റൊരു സംസ്‌ക്കാരത്തിനും ലഭിച്ചിട്ടില്ല. ക്രൈസ്തവ ഇസ്ലാം സംസ്‌ക്കാരങ്ങളുടെ സ്വാധീനത ഇതുപോലെ ഉത്തരേന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലെ കേരളംപോലും അക്കാര്യത്തില്‍ ഏറെ പുരോഗതി നേടിയ നാടായിരുന്നു. ഉത്തരേന്ത്യയിലെ മുസ്ലീം സാന്നിധ്യം അധികവും

ചെയ്താല്‍ പുനര്‍ജന്‍മം ലഭിക്കും. അവന് വഴിയില്‍ കൂടി നടക്കുക മാത്രമല്ല, അക്ഷരം പഠിക്കാം, യഥേഷ്ടം വസ്ത്രം ധരിക്കാം ഏത് ഓഫീസ്സിലും കയറിചെല്ലാം. ഒരു സവര്‍ണ്ണനെപ്പോലെ എന്തും ചെയ്യാം. അതൊന്നും അനുഭവത്തിലില്ലെങ്കിലും ആദര്‍ശത്തില്‍ ഉണ്ട്. ആ കേരളീയ രുടെ വിശ്വാസം ഭ്രാന്ത് അല്ലെങ്കില്‍ പിന്നെ എന്താണ് എന്ന ചോദ്യമാണ് വിവേകാനന്ദന്‍ ഉന്നയിക്കുന്നത്. ആ വിവേകാനന്ദനാണ് സ്വയം ശങ്കരാചാര്യരേക്കാള്‍ നല്ലവനാണ് എന്ന് അവകാശപ്പെടുന്നത്. മേനി നടിക്കുന്നത്.

ചരിത്രം എന്ന പദം

മനുഷ്യന്‍ ഇക്കാലമത്രയും ചരിച്ചതിന്റെ കഥയാണ് ചരിത്രം. അങ്ങനെ ഒരു പദം പോലും സംസ്‌കൃതത്തിലോ നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലോ ഇല്ല. അവരെല്ലാം പകരം ഉപയോഗിക്കു ന്നത് ഇതിഹാസം എന്ന പദമാണ്. ഭാരതീയ ഇതിഹാസ സമിതി. (Indian History Congress) ഭാരതീയ ഇതിഹാസസമിതിയുടെ ഒരു അംഗമാണ് ഞാന്‍. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ബ്രാഹ്മണ സംഘടനയാണത്. അതിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ പോകുന്ന അംഗങ്ങള്‍ക്ക് റയില്‍വേ സൗജന്യങ്ങളും മറ്റുമുണ്ട്.

പക്ഷേ എന്താണ് ഇതിഹാസം എന്ന വാക്കിന്റെ അര്‍ത്ഥം? ഇത് ഇപ്രകാരം സംഭവിച്ചു എന്ന് ജനസമ്മതി നേടിയിരിക്കുന്നു അഥവാ ജനം വിശ്വസിക്കുന്നു. ഗുരുനിത്യചൈതന്യയതി 'നേതിനേതി' എന്ന ഗ്രന്ഥത്തി ന്റെ അവതാരികയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് അങ്ങനെയാണ്. അപ്രകാരം സംഭവിച്ചു എന്ന് തീര്‍ച്ചയില്ല. അങ്ങനെ സംഭവിച്ചു എന്നും ജനം വിശ്വസിക്കുന്നു എന്നു മാത്രം. അതിന് തെളിവുകള്‍ ഒന്നും ആവശ്യമില്ലല്ലോ. ഋഷിമാരും മറ്റും എഴുതിയിട്ടുണ്ട് എന്ന് പ്രചരിപ്പി ച്ചാല്‍ മതിയല്ലോ. അവിടെയാണ് പുരാണങ്ങളുടെയും ഇതിഹാസങ്ങളു ടെയും പ്രസക്തി.

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ കൊടുത്തിരി ക്കുന്നത് പുരാതന ചരിത്രം, ഐതിഹ്യം, പുരാവൃത്തം (ഇതിഹ. ഇതില്‍ അടങ്ങിയതിനാല്‍) 'ധര്‍മ്മാര്‍ത്ഥ കാമമിക്ഷാണമുപദേശ സമന്വിതം പൂര്‍വ്വവൃത്തം കഥായുക്തമിതിഹാസം പ്രചക്ഷതേ''ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂര്‍വ്വ ചരിത്രമാണ് ഇതിഹാസം. 'പാപഹരം പഴയോരിതിഹാസം.' രാമന്‍ അയോധ്യയില്‍ ജനിച്ചു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ നിഷേധിക്കുന്നത് ചരിത്രത്തെയാണ്. വാല്‍മീകി അങ്ങനെ എഴുതിയിട്ടുണ്ട്. എം.ബി.ബി.എസ് പാസായ ഡോക്ടര്‍ പറഞ്ഞു രോഗി മരിച്ചു എന്ന്. പിന്നെ രോഗിക്ക് ശ്വാസമുണ്ടെങ്കിലും ഫലമില്ല. അതാണ് ബ്രാഹ്മണിസത്തിന്റെ തത്വശാസ്ത്രവും ചരിത്രവും. അതിനെ യാണ് യോഹന്നാന്‍ ഉപദേശി ചോദ്യം ചെയ്തത്. കല്‍ എന്ന ഹിന്ദി പദത്തിന്റെ അര്‍ത്ഥം ഇന്നലെ എന്നും നാളെ എന്നുമാണ്. അവര്‍ക്ക് ഭൂതവും ഭാവിയും ഒന്നാണ്. ഇന്നും ഇന്നലെയും നാളെയും അവര്‍ക്ക് വേര്‍തിരിക്കാനില്ല. ദലിതരുടെ ഉത്ഭവത്തെപ്പറ്റി ഒട്ടേറെ കെട്ടുകഥകളും ഐതീഹ്യങ്ങളുമെല്ലാം അന്നു നിലവിലുണ്ടായിരുന്നു. അതില്‍ പലതും പരശുരാമ ഐതീഹ്യത്തിന്റെ അനുബന്ധങ്ങളുമായി. അതെല്ലാം കണ്ടശേഷമാണ് അദ്ദേഹം വിലപിച്ചത് കാണുന്നില്ലൊരക്ഷ രവുമെന്റെ ജനത്തെപ്പറ്റി.'ഇന്നത്തെ തമ്പുരാക്കന്‍മാര്‍ അഥവാ അന്ന് തമ്പുരാക്കന്‍മാര്‍ ചമഞ്ഞവരുടെ പിന്‍ഗാമികള്‍, ഇന്ന് അത് എഴുതിയാല്‍ സത്യസന്ധ മായിരിക്കുകയില്ല എന്ന് വ്യക്തമാണ്. അവര്‍ ഇന്നുവരെ എഴുതിയ എല്ലാ ചരിത്ര ഗ്രന്ഥങ്ങളും പരതിയതിന് ശേഷമാണ് ഇത് പറയുന്നത്. അതിലൊന്നിലും ചരിത്രത്തിന്റെ അംശം പോലുമില്ല. അവര്‍ക്കാവശ്യമായ ഐതിഹ്യങ്ങളും കെട്ടുകഥകളും അന്ധവിശ്വാസ ങ്ങളും മാത്രമാണുള്ളത്. ഇന്നും കേരളത്തിന്റെ ഉത്ഭവം പരശുരാമനില്‍ കൊണ്ടുചെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണവര്‍. ശങ്കുണ്ണിമേ നോനും, പത്മനാഭ മേനോനും മാത്രമല്ല ചേലനാട്ട് അച്യുതമേ നോനും, മഹാദേവ ശാസ്ത്രിയും, ശൂരനാട്ടു കുഞ്ഞന്‍ പിള്ളയും എസ്.കെ.നാ യരും ഉള്ളൂര്‍ എസ്. പരമേശ്വര അയ്യരും ആരും അതില്‍ നിന്നും ഭിന്നരല്ല. ഇളംകുളം കുഞ്ഞന്‍ പിള്ളപോലും അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത് അവിടെത്ത ന്നെയാണ്. അവരുടെ പിന്‍ഗാമികളായ ഇന്നത്തെ ഗോവിന്ദ പിള്ളമാരും രാഘവവാര്യര്‍മാരും രാജന്‍ ഗുരുക്കള്‍മാരും കെ.കെ.എന്‍. കുറുപ്പുമാരും എല്ലാം ആ തോട്ടില്‍ക്കൂടിത്തന്നെ വന്നവരാണ്. അവരാരും യോഹന്നാനെ കുറിച്ച് അറിഞ്ഞിട്ടില്ല. അവരെല്ലാം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ചരിത്ര സൗധത്തിന്റെ അടിത്തറമാന്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇടപ്പള്ളിയില്‍ ചരിത്രമ്യൂസിയം സ്ഥാപിച്ച് അതിന്റെ മുന്നില്‍ കേരളം സൃഷ്ടിക്കാന്‍ മഴു ഓങ്ങി നില്‍ക്കുന്ന പരശുരാമനെ പ്രതിഷ്ഠിച്ച് അത് കൊട്ടിഘോഷി ക്കുകയും അവിടേക്ക് ചരിത്രവിദ്യാര്‍ത്ഥികളെ നയിക്കുകയും ചെയ്യുന്ന വരില്‍ നിന്നും എന്തു ചരിത്രം പ്രതീക്ഷിക്കാ നാണ്? അടിമവംശത്തിന്റെ സഹിഷ്ണുത കൊണ്ടുമാത്രമാണ് ഇന്നും അതവിടെ നില്‍ക്കുന്നത്.

ആര്‍ഷ ഭാരത ഋഷിമാര്‍ ഒരു കാലത്ത് മാംസഭുക്കുകളായിരുന്നു എന്ന ചരിത്രസത്യം പാഠപുസ്തകങ്ങളില്‍ എഴുതിയതിന് രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചവരാണ് ഇന്നത്തെ സാംസ്‌ക്കാരിക നായകന്‍മാര്‍. ഇന്നലെ ബ്രാഹ്മണര്‍ ഇറച്ചി തിന്നിരുന്നു എന്ന് ഇന്നത്തെ കുട്ടികള്‍ അറിഞ്ഞത് കൊണ്ട് എന്ത് മെച്ചം എന്നാണ് അവര്‍ ചോദിക്കുന്നത്. നമ്മുടെ അപ്പനപ്പൂന്‍മാര്‍ ഇന്നലെ പട്ടിണി കിടന്നും ദുരിതമനുഭവിച്ചും, മര്‍ദ്ദനമേറ്റും ജീവിച്ചിരുന്നു എന്ന് ഇന്ന് നമ്മള്‍ അറിയുന്നത് കൊണ്ട് എന്ത് നേട്ടം എന്നായിരിക്കും അവരുടെ അടുത്ത ചോദ്യം. അതുകൊ ണ്ടാണ് അവര്‍ ചരിത്രത്തിന് പുറം തിരിഞ്ഞു നില്‍ക്കാന്‍ ഇക്കാലമത്രയും ശ്രമിച്ചത്. ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മാംസം ഭക്ഷിച്ചി രുന്നവര്‍ ഇന്ന് എന്തുകൊണ്ട് അതുപേക്ഷിച്ചു? അത് ആരെ വഞ്ചിക്കാ നാണ്? അതാണ് അറിയേണ്ടത്. അത് അറിയേണ്ട എന്നാണ് അവര്‍ വാശിപിടിക്കുന്നത്? ആ വഞ്ചനയിലൂടെ നമുക്ക് നഷ്ടപ്പെട്ടത് എന്താണ് ? ഇന്നലെ പശുവിനെകൊന്ന് യാഗമനുഷ്ഠിച്ചവര്‍ ഇന്ന് ഗോഹത്യ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണ്? പശുവിനെ ബ്രാഹ്മണനും എരുമയെ ദലിതനുമായി വീതം വച്ചത് എന്തിനാണ്?

പിതാക്കന്‍മാര്‍ നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങള്‍ അനുഭവിച്ച പീഡന ങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും കഥകളെ വിസ്മരിക്കുന്ന ചരിത്രം നമ്മുടെ സാംസ്‌കാരിക ചരിത്രമാകയില്ല. സ്വതന്ത്രവായു ശ്വസിക്കുന്ന തിനുവേണ്ടി അവര്‍ നടത്തിയ സമരങ്ങളുടെയും ആത്മാഹൂതികളുടെയും അതിലേക്ക് അവര്‍ കെട്ടിപ്പടുത്ത ആചാരങ്ങളുടെയും അനുഷ്ഠാനങ്ങ ളുടെയും ഗാനങ്ങളുടെയും നൃത്തങ്ങളുടെയും കഥകളില്ലാത്ത ചരിത്രം നമ്മുടെ സാംസ്‌കാരിക ചരിത്രമാകുകയില്ല. അതെല്ലാം അറിഞ്ഞ ശേഷം അതില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന തായിരിക്കണം ദലിതരുടെ സാംസ്‌ക്കാരിക വ്യക്തിത്വം. അത് ദുരിതങ്ങളിലൂടെയും സമരങ്ങളിലൂടെയും രൂപം കൊണ്ടതാണ് എന്ന ബോധം ഓരോ ദലിത് വിദ്യാര്‍ത്ഥിക്കും ഉണ്ടാകണം. അവന്‍ അത് അനുഭവിച്ചില്ലെങ്കില്‍ പിതാക്കന്‍മാര്‍ അത് അനുഭവിച്ചു എന്ന അറിവിലൂടെ വേണം അവന്‍ വളരേണ്ടത്. ആ വളര്‍ച്ച മാത്രമേ അവനില്‍ സ്വപ്നങ്ങള്‍ നെയ്യുകയുള്ളൂ.

ആര്യ ബ്രാഹ്മണ സംസ്‌ക്കാരം

ഹൈന്ദവ ക്രിസ്ത്യന്‍ സംസ്‌ക്കാരത്തോടും ആര്യ ബ്രാഹ്മണ സംസ്‌ക്കാര ത്തോടും ഒരേ സമയം പൊരുതേണ്ട അവസ്ഥയാണ് യോഹന്നാന്‍ ഉപദേശിക്കുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ക്രിസ്ത്യന്‍ സംസ്‌ക്കാരം എന്ന ഒന്നില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ പാശ്ചാത്യ യൂറോപ്യന്‍ ക്രിസ്ത്യന്‍ സംസ്‌ക്കാരത്തിന്റെ ചില അടിസ്ഥാന ധാരകളെ അംഗീകരി ക്കുന്നു എന്നല്ലാതെ ക്രിസ്തുവിന്റെആശയങ്ങളുമായോ ബൈബിളുമായോ അതിന് വലിയ ബന്ധമൊന്നുമില്ല. അടിസ്ഥാനപരമായി അത് ആര്യ ബ്രാഹ്മണസംസ്‌ക്കാ രത്തിന് അടിമപ്പെട്ടതാണ്. ജനനം മുതല്‍ മരണം വരെയും ജനനത്തിന് മുമ്പും മരണത്തിന് ശേഷവും കേരള ക്രൈസ്തവര്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളില്‍ ബഹു ഭൂരിഭാഗവും ആര്യ ബ്രാഹ്മണ ആചാരങ്ങളെ അനുകരിച്ചുള്ളതാണ്. ജനനം, വിവാഹം, മരണം എന്ന മൂന്ന് ജീവിത സന്ധികളിലെയും ആചാരങ്ങളും ചട്ടങ്ങളും ആ വിധത്തിലുള്ളതാണ്.

എന്നാല്‍ കേരള ക്രൈസ്തവര്‍ പുരോഗമനത്തിന്റെ ലക്ഷണമായി അഭിമാനപൂര്‍വ്വം ആര്യ ബ്രാഹ്മണരെ അനുകരിച്ച് അംഗീകരിച്ച ആചാരങ്ങളെല്ലാം തന്നെ ഒരു കാലത്ത് ഇവിടത്തെ ദലിതരുടെ സ്വന്തമായിട്ടുള്ളതായിരുന്നു എന്ന സത്യം അവര്‍ ഇപ്പോഴും അറിയുന്നില്ല. അവരെ ആക്രമിക്കുകയും പിടിച്ചെടുത്ത് അടിമകളാക്കുകയും ചെയ്ത ബ്രാഹ്മണര്‍ പ്രസ്തുത ആചാരങ്ങളെ ദലിതരില്‍ നിന്നും കവര്‍ന്നെടുത്ത് സ്വന്തമാക്കി. അതെല്ലാം കേരളീയാചാരങ്ങളായിരുന്നു. അതുകൊണ്ടാണ് കേരളത്തിനു പുറത്തുള്ള ആര്യബ്രാഹ്മണര്‍ക്ക് അവയില്‍ പലതും ഇല്ലാതെ പോയത്. അതിനെ ന്യായീകരിക്കാന്‍ വേണ്ടിയാണ് അതെല്ലാം ശങ്കരാചാര്യര്‍ ഏര്‍പ്പെടുത്തിയ 64 അനാചാരങ്ങളാണെന്ന മുദ്രയടിച്ചത്. അറിഞ്ഞുകൊണ്ട് അനാചാരങ്ങള്‍ അംഗീകരിക്കുന്നവരാണോ ആര്യ ബ്രാഹ്മണര്‍? എന്തിന് അവയ്ക്ക് അനാചാരങ്ങള്‍ എന്ന പേരുകൊടുത്തു? അവര്‍ അടിമകളാക്കിയവരുടെ ആചാരങ്ങള്‍ അനാചാരങ്ങളായി. എങ്കിലും സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു. പിന്നെ അവര്‍ അത് ദലിതര്‍ക്ക് ബലമായി നിഷേധിച്ചു. അതെല്ലാം ഉപേക്ഷിച്ച് ശേഷം ദലിതര്‍ ഏതെല്ലാം വിധത്തില്‍ ജീവിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന താണല്ലോ മനുസ്മൃതി. അതെല്ലാം കൂടുതല്‍ വിശദമായി ദലിത് സംസ്‌ക്കാര സ്രോതസ്സ് എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരാളുടെ സമുദായിക ചരിത്ര ഗ്രന്ഥങ്ങളെല്ലാം ഒരു പരിധിവരെ പരസ്പരം ബന്ധപ്പെട്ടതും ഒരു കാഴ്ചപ്പാടിന്റെ പല ഭാഗങ്ങളുമാണ്. അതിനാല്‍ ഒന്നു വായിക്കുമ്പോള്‍ മറ്റേത് കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എല്ലാംകൂടി ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുക വിഷമമാണ്.

ഇന്ന് കേരളത്തിന്റെ സംസ്‌ക്കാരമെന്നും ഭാരത്തിന്റെ സംസ്‌ക്കാ രമെന്നും ആര്‍ഷ ഭാരതസംസ്‌ക്കാരമെന്നുമെല്ലാം കൊട്ടിഘോഷി ക്കുകയും അവകാശപ്പെടുകയും ചെയ്യുന്നതിന്റെ ഭൂരിഭാഗവും ദലിതരുടേതാണ്. ദലിതരുടെ പിതാക്കന്‍മാരുടേതാണ്. വേദങ്ങളായാലും ഉപനിഷത്തു ക്കളായാലും മറ്റെന്തായാലും അതിന്റെ ഉടമസ്ഥര്‍ ദലിതരുടെ പൂര്‍വ്വിക ന്മാരാണ്. വേദസമുച്ചയത്തിലെ ആദ്യവേദം അഥര്‍വ്വവേദമാണ്. ഋക്‌യജുര്‍സാമവേദങ്ങള്‍ അതിന്റെ അനുകരണങ്ങള്‍ മാത്രമാണ്. ഇന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു ചരിത്ര വസ്തുതയാണ്. ഡോ. സര്‍വ്വേ പ്പള്ളി രാധാകൃഷ്ണനേപ്പോലുള്ള ഇന്ത്യന്‍ തത്വശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് പോലും അത് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമി ല്ലാത്ത പരിത സ്ഥിതി ഉത്ഭവിച്ചു കഴിഞ്ഞു എന്ന് അദ്ദേഹത്തിന്റെ Indian Philosphy എന്ന ഗ്രന്ഥം (മലയാള തര്‍ജ്ജമ ഭാരതീയ ദര്‍ശം പേജ് 96) സാക്ഷ്യം വഹിക്കുന്നു. അഥര്‍വ്വ വേദത്തിന്റെ പല ഭാഗങ്ങളും ഋക്‌വേദത്തേക്കാള്‍ പുരാതനമാണ്, ജനകീയമാണ് എന്നെല്ലാം അതില്‍ പറയുന്നതിന്റെ അര്‍ത്ഥം മറ്റെന്താണ്?

എന്നിട്ടാണ് പറയുന്നത് അഥര്‍വ്വവേദം വേദങ്ങളില്‍ നാലാമത്തേതാണ്, അത് ആര്‍ഷ ഭാരതമുനിമാര്‍ രചിച്ചതാണ് എന്നെല്ലാം. അവരുടെ എല്ലാ പ്രധാനപ്പെട്ട ക്രിയകളില്‍ നിന്നും യജ്ഞങ്ങളില്‍ നിന്നും യാഗങ്ങളില്‍ നിന്നും അവര്‍ അഥര്‍വ്വ വേദത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്താണ് അതിന്റെ കാരണം? അവര്‍ അവരുടേതെന്ന് അവകാശപ്പെടുന്ന ഈ അഥര്‍വ്വവേദത്തോട് അയിത്തം പുലര്‍ത്തുന്നത് എന്തുകൊണ്ട്? തീണ്ടാപ്പാട് അകലെ അതിനെ നിറുത്തിയിരിക്കുന്നതിന്റെ കാരണം എന്താണ്?

ആദ്യവേദമെന്ന് ആര്യ ബ്രാഹ്മണര്‍ അവകാശപ്പെടുന്ന ഋക്‌വേദത്തില്‍ അനേക സ്ഥലത്ത് പരാമര്‍ശിക്കുന്ന പൂര്‍വഋഷിമാര്‍ ആരാണ്? ഋക്‌വേദം രചിക്കുന്നതിന് മുമ്പും, രചിച്ചവര്‍ക്കു മുമ്പും ഇവിടെ ഋഷിമാരു ണ്ടായിരുന്നു എന്ന് ഋക്‌വേദത്തില്‍ തന്നെ പറയുന്നു. അതായിരുന്നു ദലിതരുടെ പൂര്‍വ്വികര്‍. ദലിതരുടെ പൂര്‍വ്വികരില്‍ ഋഷിമാരുണ്ടായിരുന്നു. ഋഷി പാരമ്പര്യം നമ്മുടേതാണ്. ആ പാരമ്പര്യത്തിലാണ് യോഹന്നാന്‍ ഉപദേശിയുടെ ഉത്ഭവം. ഋഷിരൂപമായ പദ്മാസനം ഉള്‍പ്പെടെയുള്ള യോഗവിദ്യ അനാര്യമാണ്, സൈന്ധവമാണ്. ശിവനാണ് അതിന്റെ പരദേവത. ഹീനജാതിക്കാരനായതുകൊണ്ട് വെള്ളം പോലും കൊടുക്കാതെ ഭൃഗു തുടങ്ങിയ മാമുനിമാരാല്‍ പീഢിപ്പി ക്കപ്പെട്ട കവഷന്‍ എന്ന ഋഷി ദേവപ്രസാദം കൊണ്ട് അവര്‍ക്ക് ആദരണീയനായിത്തീരുന്നുവെന്ന് വിവരിക്കുന്നതാണ് മറ്റൊരു കഥ'എന്നു തത്വമസിയുടെ 43-ാം പേജില്‍ ഡോ. സുകുമാര്‍ അഴിക്കോട് പറയുന്നു. ഹീനജാതിക്കാരനായ കവഷന്‍ ഋഷി ആയിരുന്നുവെന്നും ഹീനജാതിക്കാരെ മറ്റുള്ളവര്‍ പീഡിപ്പിച്ചിരു ന്നുവെന്നും എല്ലാം അത് വെളിവാക്കുന്നു. അത് ആര്യന്‍ ആക്രമണ ശേഷമുള്ള കഥ. അതുകൊണ്ടാണല്ലോ ഹീനജാതിക്കാരുണ്ടായത്.

ഡിസംബര്‍ ലക്കം ഭാഷാപോഷിണി മാസികയില്‍ (1998) ഭാരതീയ വിചാരകേന്ദ്രത്തിന്റെ സര്‍വ്വാധിപതിയായ പി. പരമേശ്വരന്‍ പറഞ്ഞത് (പേജ്17) നമ്മുടെ ഉപനിഷത്തുക്കളും ഇതിഹാസങ്ങളുമെല്ലാം ഒട്ടുമിക്ക വയും അവര്‍ണ്ണ രചനകളാണെന്നതും വിസ്മരിക്ക രുത്'എന്നാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് ഇപ്പോള്‍ അദ്ദേഹം അത് പറഞ്ഞതെങ്കിലും അത് സത്യത്തിലേക്കുള്ള നീണ്ട പാതയുടെ ആദ്യ പടിയാണ് എന്നതില്‍ സന്തോഷിക്കാം. അതില്‍ അദ്ദേഹം വേദങ്ങളെ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഉപനിഷത്തുക്കളെ ചേര്‍ത്തിട്ടുണ്ട്. വേദചിന്തയുടെ സാരത്തിന്റെ പുനഃപ്രകാശനമാണ് ഉപനിഷത്തുക്കള്‍ എന്ന് സുകുമാര്‍ അഴിക്കോട് പറയുമ്പോള്‍ (തത്വമസി പേജ് 77) പരമേശ്വരന്‍ വേദങ്ങളെ ചേര്‍ക്കാതി രുന്നതില്‍ അര്‍ത്ഥമില്ല.

എന്നാല്‍ വേദം ശ്രവിക്കുന്ന ശൂദ്രന്റെ കാതില്‍ ഈയം സാദരം ഉരുക്കി ഒഴിക്കണമെന്ന നിയമത്തില്‍ ഉപനിഷത്തുക്കള്‍ പെടുകയില്ലേ? വേദ ചിന്തയില്‍ നിന്നും സാരാംശം എടുത്താണ് ഉപനിഷത്തുക്കള്‍ രചിച്ചതെന്ന് അഴിക്കോടും അത് ചെയ്തത് അവര്‍ണ്ണരാണെന്ന് വിസ്മരിക്കരുതെന്ന് പരമേശ്വരനും പറയുമ്പോള്‍ പിന്നെ വേദം ഉച്ചരിച്ചാല്‍ നാക്കു മുറിക്കണമെന്നും വേദം ശ്രവിച്ചാല്‍ കാതില്‍ ഈയം ഒഴിക്കണമെന്നും മനു പറഞ്ഞതിന്റെ പൊരുളെന്താണ്? അഴിക്കോടും പരമേശ്വരനുമൊന്നും ദലിതരല്ല. ആശാരി നിര്‍മ്മിച്ച കൃഷ്ണവിഗ്രഹം അമ്പലത്തില്‍ കയറ്റി ക്കഴിഞ്ഞാല്‍ പിന്നെ ആശാരിക്ക് തൊടാന്‍ പാടില്ല. അതാണല്ലോ മനുവാദ ത്തിന്റെ പ്രത്യയശാസ്ത്രം.

ഉപനിഷത്തുക്കള്‍ പൂര്‍ണ്ണമായും പ്രത്യേകിച്ചും പ്രധാനപ്പെട്ട ഉപനിഷ ത്തുക്കള്‍ 108 എണ്ണവും ശൈവപ്രതിഷ്ഠിതങ്ങളാണ്. ശിവന്‍ വേദകാലത്ത് അനാര്യദേവനായിരുന്നു. എന്നുമാത്രമല്ല ആര്യന്‍മാരുടെ മുഖ്യ ശത്രു ദേവനുമായിരുന്നു. അന്ന് ആര്യന്‍മാരുടെ മുഖ്യശ്രമം തന്നെ ശിവനെയും ശിവനെ ആരാധിക്കുന്ന ജനതയേയും നശിപ്പിക്കുക മാത്രമായിരുന്നു. അതിനുവേണ്ടി ഇന്ദ്രനെ പ്രീതിപ്പെടുത്തുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്ന നിരവധി പദ്യങ്ങള്‍ ഋക്‌വേദത്തില്‍ കാണാം. ഇന്നത് വള്ളത്തോളും, ഓ.എം.സിയും അങ്ങനെ പലരും മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തിട്ടുണ്ട്. അതൊന്നും ഇവിടെ ഉദ്ധരിക്കുന്നില്ല. ഋക്‌വേദ ത്തിന്റെ ഒമ്പതും പത്തും മണ്ഡലങ്ങള്‍ വായിച്ചാല്‍ മതി. ഭാരത സംസ്‌ക്കാരം ചില വിചിന്തനങ്ങള്‍'എന്ന ഗ്രന്ഥത്തില്‍ 1994 ല്‍ തന്നെ ഞാനത് വിശദീകരിച്ചിട്ടുണ്ട്. അതിന് ശേഷം എഴുതിയ ദലിത് സംസ്‌ക്കാര സ്രോതസ്സ് എന്ന ഗ്രന്ഥത്തിലും അത് ചര്‍ച്ച ചെയ്തിട്ടുണ്ട്.

അങ്ങനെ ഒന്നൊന്നായി എടുത്ത് പരിശോധിച്ചാല്‍ ഇന്ന് ആര്യ സംസ്‌ക്കാര ക്കാര്‍ അവരുടേതെന്ന് അവകാശപ്പെടുന്നതെന്തും, യജ്ഞങ്ങളും യാഗ ങ്ങളും അവയുടെ വിധികളും അവയുടെ വര്‍ണ്ണ വ്യവസ്ഥകളും ജാതിയും ജാതിയുടെ ഉച്ചനീചത്വങ്ങളും തുടങ്ങിയുള്ളവ ഒഴിച്ച് എന്തും, ഇന്നലെ വരെ ദലിതരുടേതായിരുന്നു. ദലിതരുടെ പൂര്‍വികരുടേതാ യിരുന്നു. ഈ മണ്ണിന്റെ മക്കളുടേതായിരുന്നു. ദലിതരെ അടിമകളാക്കി ഇവിടെ ബലമായി താമസമുറപ്പിച്ച് എടുത്ത് സ്വന്തമാക്കി ദലിതര്‍ക്ക് നിഷേധിച്ചതാണവയെല്ലാം. അവരുടെ കായബലം മാത്രമല്ല വഞ്ചനയും ക്രൂരതയും ചതിയും അതിനെല്ലാം സാക്ഷ്യം വഹിക്കുന്നു. ഇപ്പോള്‍ കാലങ്ങള്‍ക്കുശേഷം നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദ ങ്ങള്‍ക്കുംശേഷം അതെല്ലാം അവരുടതോണെന്നാണ് അവകാശപ്പെടു ന്നത്. അതില്‍ പലതും അവരുടെ കൈവശത്തിലായതിന് ബാബറി മസ്ജിദിന്റെ പഴക്കം പോലുമില്ല.

ഉദാഹരണത്തിന് കൂത്തും കൂടിയാട്ടവും ഒരു കാലത്ത് കേരളത്തില്‍ ദലിതരുടെ പൂര്‍വാര്‍ജിത സ്വത്തായിരുന്നു എന്ന് സംഘം കൃതികള്‍ വിശദീകരിക്കുന്നുണ്ട്. സംഗീതവും നൃത്തവും ദലിതരുടേതാ യിരുന്നു. കര്‍ണ്ണാടക സംഗീതത്തിന്റെ ഉറവിടത്തിന് മറ്റൊരിടത്തും അന്വേഷിക്കേണ്ട കാര്യമില്ല. ക്രിസ്ത്വബ്ദം ആദിമശതകങ്ങളില്‍ പോലും ഇവിടത്തെ ആദിമ നിവാസികളുടെ കൂടിചേരലില്‍ മാത്രം നിലനിന്നിരുന്ന കൂത്ത് പിന്നെ ആര്യ ബ്രാഹ്മണര്‍ക്കിവിടെ ആധിപത്യം ലഭിച്ചപ്പോള്‍ ഹൈന്ദവ മതദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഐതിഹ്യങ്ങളെയും കഥകളെയും വിവരിക്കുന്ന പ്രകടനങ്ങളാക്കി മാറ്റി. മത്തവിലാസ പ്രഹസനവും ഭഗവദ്ദജ്ജകവും മറ്റും ശ്രദ്ധിച്ചാല്‍ അത് വ്യക്തമായി മനസ്സിലാകും. പിന്നെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ക്ഷേത്രങ്ങ ളില്‍ മാത്രമേ അവയെല്ലാം, കൂത്തും കൂടിയാട്ടവും സംഗീതവും നൃത്തവും മറ്റും പാടുള്ളൂ എന്ന നിബന്ധന വച്ചു. അപ്പോഴും ആ ബ്രാഹ്മണ അധിനിവേ ശക്കാരുടെ ആസ്ഥാനങ്ങളായിരുന്ന ഇല്ലങ്ങളും മനകളും മഠങ്ങളും മറ്റും ആ നിബന്ധനയില്‍ നിന്നും ഒഴിവാക്കി. അങ്ങനെ അവയെല്ലാം അവര്‍ കുത്തകയാക്കി. ദലിതരില്‍ നിന്നും അവ കൈവിട്ടുപോയി. എന്തിനാണ് കുഞ്ചന്‍നമ്പ്യാര്‍ താന്‍ തുടങ്ങിവച്ച തുള്ളലുകള്‍ക്ക് ഓട്ടന്‍തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ എന്ന പേരുകള്‍ കൊടുത്തത്?