"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

ദലീത് രാഷ്ട്രീയവും പ്രശ്‌നങ്ങളും - സജി വള്ളോത്യാമല

തൊട്ടുകൂടായ്മ എന്നുണ്ടായി? എന്താണ് തൊട്ടുകൂടാ യ്മയ്ക്കു കാരണം? ആരാണ് തൊട്ടു കൂടാത്തവര്‍? ഈ ചോദ്യങ്ങള്‍ക്കു സ്വഭാവികമായി ഉത്തരം തേടുന്ന മനുഷ്യന്‍, ഇന്‍ഡ്യയെന്ന സൈന്ധവ ജനതയുടെ ദേശത്ത് അനുഭവിച്ചു വരുന്ന നിന്ദ്യവും ദുഷ്‌കീര്‍ത്തികര വുമായ സാമൂഹിക നിയമസംഹിതകളെക്കുറിച്ചുള്ള പഠനങ്ങള്‍ ആധികാരികമായി അനേകം പുറത്തുവരു ന്നുണ്ട്. ഇനിയും അനേകം പഠനങ്ങള്‍ പുറത്തുവരാ നുമുണ്ട്.

എന്നാല്‍ ഈ സാമൂഹിക നിയമസംഹിത തെറ്റാണ് എന്നറിയാവുന്ന ഭൂരിപക്ഷ ആര്യഹിന്ദുക്കള്‍ യഥാസ്ഥിതികമായ ആചാരങ്ങളെ തള്ളിപ്പറ യുന്നതിനോ, ഇതിന്റെ അസ്തിത്വം പരിശോധിക്കുന്നതിനോ പരസ്യമാ യുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കപ്പെടേണ്ടി വരുമ്പോള്‍ 'ദൈവത്തിന്റെ കാര്യമാണ് 'എന്നു പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുന്നതിനോ ആണ് ഇവര്‍ ശ്രമിക്കുന്നത്. ദൈവീക കല്‍പ്പനയെന്ന നിലയില്‍ ഇന്‍ഡോ- ആര്യന്‍ സമൂഹത്തിന്റെ ആദര്‍ശമായിത്തിര്‍ന്ന സാമൂദായിക ക്രമത്തെ പ്രാരംഭദശ യില്‍ ദ്രാവകാവസ്ഥയിലായിരുന്നപ്പോള്‍ തന്നെ രൂപഘടനകളില്‍ ഇതാണ് ശരിയെന്നും ഈ ആദര്‍ശം കാത്തു സൂക്ഷിക്കുന്നതിനും പ്രചരിപ്പിക്കു ന്നതിനും വിശദീകരിക്കുകയും ചെയ്യുക എന്ന ചുമതല ഇതിന്റെ നിയമവിധാക്കള്‍ തന്നെ സ്വീകരിച്ചതിന്റെ ഫലമായി ഏതു ജനതയുടെയും അടിസ്ഥാന പ്രമാണമായ ദൈവീകത്ത്വം ഇതിനു വന്നു ചേര്‍ന്നു.

അസ്പ്യശ്യതയുടെ വേരു തേടി പോവുന്നതിനും അതിനെ എതിര്‍ക്കുന്ന തിനും പ്രാരംഭകാലത്തിന്റെ ബുദ്ധനു മാത്രമേ കഴിഞ്ഞിട്ടുള്ളു. എങ്കിലും ഇതിനെ പിടിച്ചുകുലുക്കുന്നതിനോ ഇതിന്റെ ഘടനയില്‍ നാശം വരുത്തു ന്നതിനോ സാധിച്ചില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്.തുടര്‍ന്നു വന്ന അധ:സ്ഥിത നവോത്ഥാന പടനായകനായ ഡോ.ബി.ആര്‍. അംബേദ്ക്കര്‍ ബുദ്ധന്റെ പാത പിന്‍തുടരുകയും ഇതിന്റെ തായ് വേരു കണ്ടുപിടിക്കു ന്നതിനു ശ്രമിക്കുകയും ഈ വ്യവസ്ഥിതി തെറ്റാണെന്ന ബോധം പുരോഗമ നവാദികളിലും അവര്‍ണ ജനതയില്‍ തന്നെയുള്ള പ്രബുദ്ധരായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും കഴിഞ്ഞു എന്നുള്ളത് ഒരിക്കലും തകരാതെ നില്‍ക്കുമെന്നു കരുതിയിരുന്ന കല്‍ത്തൂറുങ്കുകള്‍ ഭേദിച്ച് നമുക്കൊരു മോചനമുണ്ട് എന്നുള്ള ചിന്തയുളവാക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു വലിയ കാര്യമാണ്. ഇതിന്റെ പ്രചോദനം ഉള്‍കൊണ്ട് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായതുകൊണ്ടാണ് ആത്മാഭിമാനത്തോടെ സമൂഹത്തില്‍ ചിന്തിക്കുന്നതിനും എഴുതുന്നതിനും അധികാരത്തിന്റെ ഭാഗമാകണമെന്ന ചിന്ത നമുക്കുണ്ടാകുവാനുമുള്ള കാരണം.


സജി വള്ളോത്ത്യാമല

കോട്ടയം ജില്ലയിലെ പള്ളിക്കത്തോടു പഞ്ചായത്തില്‍ ആനിക്കാട് തോട്ട ത്തുവയലില്‍ വി. പി. ചാക്കോയുടെയും ലീലാമ്മയുടെയും (കണ്ടപ്ലാക്കല്‍) മകനായി ജനിച്ചു. ആനിക്കാട് സെന്റ്. തോമസ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയോസ് കോളേജിലുമായി വിദ്യാ ഭ്യാസം പൂര്‍ത്തിയാ ക്കി. മദ്ധ്യപ്രദേശത്തു സ്വകാര്യകമ്പനിയില്‍ ജീവനക്കാ രനായും ഇന്‍ഷു റന്‍സ് കമ്പനിയില്‍ അഡൈ്വസറായും വ്യാപാരിയായും എഴുത്തുകാ രനായും ജോലിചെയ്തു. ആദ്യകാലത്ത് ഇടതുപക്ഷപ്രസ്ഥാന ങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഈ പ്രസ്ഥാനങ്ങളിലുണ്ടായിരുന്ന സവര്‍ണ്ണ വര്‍ഗ്ഗീയ തയില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേരുകയുണ്ടായി. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ ബഹുജന്‍ വോളന്ററി ഫോഴ്‌സില്‍ (B.V.F) സംസ്ഥാന കോ-കണ്‍വീനറായും (മധ്യമേഖല, 2011-2012) സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ ചേരമസാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി (C.S.D.S) യുടെ സംസ്ഥാന കമ്മറ്റിയംഗമായും P.R.O. ആയും പ്രവര്‍ത്തിക്കുന്നു. ഉജ്ജല പ്രാസംഗികനായും ചരിത്രകാരനായും എഴുത്തുകാരനായും അറിയപ്പെടുന്ന ഇദ്ദേഹം അടിസ്ഥാന ജനതയുടെ വിമോചന പ്രവര്‍ത്തന പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. 

ഭാര്യ: ആന്‍സി (പള്ളിക്കുന്നേല്‍, ചെത്തിപ്പുഴ) മക്കള്‍: അക്‌സ (8-ാം ക്ലാസ്), ആഷ്‌ന (3-ാം ക്ലാസ്), അസ്‌ന (1-ാം ക്ലാസ്) 
വിലാസം,
സജി വള്ളോത്ത്യാമല
വള്ളോത്ത്യാമല വീട് 
ആനിക്കാട് ഈസ്റ്റ് പി. ഒ.
കോട്ടയം - 686503
ഫോണ്‍ - 9645039500
-----------------------------------
സജി വള്ളോത്യാമലയുടെ 'വിമോചനപ്പോരാട്ടങ്ങള്‍ അവസാനിക്കാത്ത തെന്തുകൊണ്ട' എന്ന പുസ്തകം വാങ്ങുന്നതിന് മുകളില്‍ കാണുന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടുക.