"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ദളവാക്കുളം രക്തസാക്ഷികളുടെ കുഴിമാടം - തിലകമ്മ പ്രേംകുമാര്‍

കെ സി കുഞ്ഞന്‍ 
വൈക്കം സത്യാഗ്രഹം നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. അതിന് ചരിത്ര രേഖകളുണ്ട്. എന്നാല്‍ വൈക്കം സത്യാഗ്രഹത്തിനു ഒരു നൂറ്റാണ്ട് മുമ്പ് ഏതാണ്ട് (1806-1910) വൈക്കത്ത് നടന്ന ഒരു പ്രധാന സംഭവം ചരിത്രകാരന്മാര്‍ തമസ്‌ക്കരിച്ചു.

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കാട്ടുവളളികളാല്‍ മൂടിയ ഒരു കുളമുണ്ടായിരുന്നു. ആ കുളത്തിന് ദളവാക്കുളം എന്ന പേരു വരുവാന്‍ ഒരു കാരണമുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തില്‍ വാച്ചര്‍ തസ്തികയില്‍ നിന്ന് വിരമിച്ച 86 വയസ്സുളള കെ.സി. കുഞ്ഞന്‍ (കുട്ടി) തന്റെ പൂര്‍വ്വികര്‍ തലമുറയായി കൈമാറിയ വായ്‌മൊ ഴിയായി കിട്ടിയ അറിവ് പങ്ക് വെയ്ക്കുകയാണിവിടെ...

എന്റെ ചെറുപ്പകാലത്ത് ഈ കുളത്തില്‍ നിന്ന് ചൂണ്ടയിട്ട് വിലയ മീനുകള്‍ പിടിക്കുമായിരുന്നു. ഒരിക്കല്‍ ചൂണ്ടയിട്ട പ്പോള്‍ ചൂണ്ട എന്തിലോ ഉടക്കി വലിച്ചു നോക്കിയ പ്പോള്‍ ചെമ്പ് പിടിയുളള ഒരു വാള്‍പിടി. അച്ഛനോട് പറഞ്ഞപ്പോള്‍ എന്നെ ശകാരിച്ചു. ഇനിയവിടെ ചൂണ്ടയിടാന്‍ പോകരുതെന്നു പറഞ്ഞു. പണ്ട് ധാരാളം ആളുകളെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലമാണിതെന്നു പറഞ്ഞു. പണ്ട് വേലുത്തമ്പി ദളവയും പരിവാരങ്ങളും കുളിച്ചു തൊഴാന്‍ ക്ഷേത്രത്തില്‍ വന്നു. ആ സമയം ദൂരെ നിന്നും ശബ്ദകാഹളം കേട്ടു. ക്രമേണ അത് അടുത്തടുത്തു വന്നു. ഏതോ പടപ്പുറപ്പാടാണെന്ന് മനസ്സിലാക്കിയ ദളവയും കൂട്ടരും സന്നദ്ധ രായി. എണ്ണ തേച്ചു കളിച്ചു നിന്ന ദളവ അടുത്തു കണ്ട മുളളുമരിക്കില്‍ കൈ തൂത്ത് യുദ്ധത്തിന് തയ്യാറായി. ആ മുരിക്ക് വളരെനാള്‍ ദളവയുടെ രക്തം പുരണ്ട മുരിക്കായി അറിയപ്പെട്ടു. അവര്‍ണ്ണര്‍ക്ക് ക്ഷേത്ര ദര്‍ശന ത്തിന് അവകാശമില്ലാതിരുന്ന അക്കാലത്ത്, അതിക്രമിച്ച് ക്ഷേത്രത്തില്‍ കയറാന്‍ വന്ന അവര്‍ണ്ണരായിരുന്നു അവര്‍. ദളവയും പരിവാരങ്ങളും അവരെ നിഷ്‌കരുണം വെട്ടിക്കൊന്നു. ആ കുളത്തിന്റെ പടിഞ്ഞാറു വശത്തുളള പറമ്പിലാണ് അവരുടെ തല അറുത്ത് കൂട്ടിയിരുന്നത്. ഈ പറമ്പ് അറുത്തൂട്ടി പറമ്പ് എന്നറിയപ്പെട്ടു. രക്തം ഒഴുകി തളം കെട്ടിനി ന്നിടത്ത് കബന്ധങ്ങളും കൂട്ടിയിട്ട് മൂടി. അവിടെ ദളവാക്കുളം എന്നറി യപ്പെട്ടു. ഇപ്പോള്‍ വൈക്കം മുന്‍സിപ്പാലിറ്റി അവിടെ ബസ് ടെര്‍മിന ലാക്കി എന്നാലും പേരു മാറ്റിയിട്ടില്ല. ഈ കാര്യങ്ങള്‍ വൈക്കം മുനിസി പ്പാലിറ്റി മുന്‍ ചെയര്‍മാന്‍ നരസിംഹനായ്ക്കും പങ്കു വെച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുണ്ടായുരന്ന സ്ഥലങ്ങള്‍ ഈ ദളവാക്കുള ത്തിന്റെ തെക്കുവശത്തുണ്ട്. അതിനമുണ്ട് ചരിത്ര രേഖകളില്ലാത്ത ഐതീഹ്യം.

പണ്ട് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റിനു മുമ്പ് കഴുവേറ്റ് നടന്നിരുന്നു. ക്ഷേത്രദര്‍ശനത്തിനുവരുന്ന ഒരാളെ പിടിച്ച് മുറിയില്‍ പൂട്ടി യിട്ട് മുഖം മൂടിയിരിക്കും, രാവിലെ കുളിപ്പിച്ച് പൂജകള്‍ നടത്തി ഈ പറമ്പിലെത്തിക്കും. ഇവിടെയാണ് തൂക്കിലേറ്റാനുളള കഴുവ് മരം ഉണ്ടാ യിരിക്കുന്നത്. ഇവിടെ കഴുവേറ്റി ജഡം മറവു ചെയ്യും. പിറ്റേ ദിവസം ആണ് കൊടിയേറ്റ് നടത്തിയിരുന്നത്. ഇവിടെ കഴുവിന്‍ താഴെയെന്നും അടുത്തുളള പറമ്പിനെ കഴുവിന്‍പറമ്പ് എന്നും അറിയപ്പെടുന്നു.

ഒരിക്കല്‍ അമ്പലപ്പുഴയില്‍ നിന്നും ക്ഷേത്രദര്‍ശനത്തിന് വന്ന ഒരാളെ പിടിച്ച് മൂടിയിട്ടു. രാവിലെ മുറി തുറന്ന് മൂടുപടം മാറ്റിയപ്പോഴാണ് അത് ഒരു പെണ്ണാണെന്നറിഞ്ഞത്. പെണ്ണുങ്ങളെ തൂക്കിലേറ്റാറില്ല. പ്രശ്‌ന വിധിയില്‍ അമ്പലപ്പുഴ കൃഷ്ണന്റെ ലീലയാണിതെന്ന് അറിയുകയും ഈ ആചാരം നിര്‍ത്തലാക്കുകയും ചെയ്തു. ശ്രീ. എന്‍.കെ. ജോസിന്റെ ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും എന്ന പുസ്തകത്തിലും ഇത് വായിക്കാന്‍ കഴിയും. ഈ ദളവാക്കുളത്തിന്റെ വടക്കേ പറമ്പിലുളള വീട്ടിലേക്ക് ഇതിന്റെ അടുത്തുകൂടി നടവഴിയിലുണ്ടായിരുന്നു. ഈ കഥകള്‍ അറിഞ്ഞ് ആ വശത്തേക്ക് ഞങ്ങള്‍ക്ക് നോക്കാന്‍ പേടിയാ യിരുന്നു.

പുലയനായ കുഞ്ഞന്റെ ജന്മിയായ നരസിംഹനായ്ക്കിനും ക്ഷേത്രത്തില്‍ അയിത്ത മുണ്ടായിരുന്നു. ഗോവയില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ് കൊങ്കിണികള്‍ കടല്‍ മാര്‍ഗ്ഗം വന്നവരായിരുന്നതിനാല്‍ മത്സ്യം ഭക്ഷിക്കാന്‍ സാദ്ധ്യതയുളളതിനാലാണ് അവര്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. മൂന്നാം ക്ലാസ്സില്‍ വടക്കേ നട സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് മറ്റ് സവര്‍ണ്ണ കുട്ടികള്‍ക്കൊപ്പം ക്ഷേത്രത്തില്‍ കയറിയ ഇദ്ദേഹത്തെ നമ്പൂതി രിമാര്‍ പിടിച്ച് തളളിയിറക്കിയതായി 86കാരനായ ശ്രീ. കെ.സി. കുഞ്ഞന്‍ ഓര്‍ക്കുന്നു.