"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

''പെണ്‍കള്‍ ഒരുമൈ'' സമരത്തിന്റെ അന്തര്‍ധാര ദലിത് രാഷ്ട്രീയം റോബിന്‍സണ്‍. എന്‍. കെ

കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ സമരചരിത്രത്തിന് പുത്തനുണര്‍വ്വാണ് മൂന്നാറില്‍ സ്ത്രീ ശക്തി നേടിയ വിജയം. 

രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാത്രം എക്കാലവും നരകതുല്യജീവിതം നയിച്ചുവന്ന തൊഴിലാളി സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പു കൂടിയായി മാറിയിരിക്കുകയാണ് മൂന്നാര്‍ സമരം.

തോട്ടം മാനേജ്‌മെന്റുകളുടെ പിണിയാളുകളായി മാത്രം എക്കാലവും വര്‍ത്തിച്ചുപോന്നിരുന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെയും പതിറ്റാണ്ടുകളായി അവര്‍ നടത്തിവന്ന തൊഴിലാളി വര്‍ഗ്ഗ ചൂഷണ ത്തിനും എതിരെ നടന്ന അതി ശക്തമായ തൊഴിലാളി വര്‍ഗ്ഗ നിലപാടുമാണ് മൂന്നാര്‍ സമരം.

രാഷ്ട്രീയ - ട്രേഡ് യൂണിയന്‍ നേതാക്കളെ മാത്രമല്ല സ്വന്തം ഭര്‍ത്താക്ക ന്മാരെ പോലും മാറ്റി നിര്‍ത്തിയാണ് സ്ത്രീസമൂഹം സമരരംഗത്തിറ ങ്ങിയത്. 

കേരളത്തില്‍ തോട്ടം മേഖല പ്രവര്‍ത്തനം ആരംഭിക്കുന്നത് പീരുമേട്ടി ലെത്തിയ ബ്രിട്ടീഷുകാരായ ഹെന്റി ബേക്കര്‍, ജോണ്‍ മണ്‍റോ എന്നിവര്‍ വാണിജ്യാടിസ്ഥാനത്തില്‍ കാപ്പി, ഏലം, എന്നിവ കൃഷി ചെയ്തതോ ടെയാണ്.

1862 - ല്‍ സ്ഥാപിതമായ ഹോപ്പ്, ആഷ്‌ലി, സ്റ്റാഗ് ബ്രൂക്ക് എന്നി തോട്ടങ്ങളില്‍ പണി ചെയ്യുന്നതിനായി തമി ഴ്‌നാട്ടില്‍ നിന്നും എത്തിയ തൊഴിലാളികളുടെ പിന്‍തലമുറയില്‍പ്പെട്ടവരാണ് ഇന്നും തോട്ടം തൊഴിലാളികളില്‍ അധികവും. 

1880 - ല്‍ 50 ഏക്കറില്‍ മാത്രമായി ആരംഭിച്ച കേരളത്തിലെ തേയില കൃഷി ഇന്ന് രാജ്യത്ത് ഉല്‍പ്പാദനത്തില്‍ നാലാം സ്ഥാനത്തെത്തിയെങ്കില്‍ ആ നേട്ടത്തിനു പിന്നില്‍ തൊഴിലാളി സമൂഹം നിര്‍വ്വഹിച്ച സുപ്രധാന പങ്ക് എത്രമാത്രമെന്ന് ഊഹിക്കാവുന്നതാണ്.

1897 - ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പ നിയും, 1964 - ല്‍ ടാറ്റാ ഫിന്‍ലേ ഗ്രൂപ്പും പ്രവര്‍ത്തനം ആരംഭിക്കുകയും 1983 ല്‍ അത് ടാറ്റാ ടീ കമ്പനിയായി മാറുകയുമാണ് ഉണ്ടായത്. 2005 ല്‍ കണ്ണന്‍ ദേവന്‍ഹില്‍സ് പ്രൊഡ്യൂസ് കമ്പനിക്ക് ടാറ്റാ കൈവശാവകാശം കൈമാറുകയും ഉണ്ടായി. 

1971 - ല്‍ കണ്ണന്‍ ദേവന്‍ ഭൂമി ഏറ്റെടുക്കല്‍ നിയമബില്‍ അവതരിപ്പിച്ച റവന്യൂ മന്ത്രി ബേബി ജോണ്‍ അന്ന് പറഞ്ഞത്. തലചായ്ക്കാന്‍ ഇടമില്ലാത്ത കടത്തിണ്ണയില്‍ അന്തിയുറങ്ങു ന്നവരും രാവിലെ മുതല്‍ വൈകു ന്നേരം വരെ പണിയെടുത്ത് കിട്ടുന്ന കൂലി തങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും തികയാത്ത നൂറുകണക്കിന് പട്ടിണിപ്പാവങ്ങളുടെ ചിത്രം എന്റെ മുന്നിലുണ്ട്. 

നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടുപോലും ഈ സ്ഥിതിയില്‍ നിന്നും തോട്ടം തൊഴിലാളികള്‍ക്ക് യതൊരുമാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്യം. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ജോലി വൈകിട്ട് അവസാനിക്കുമ്പോള്‍ കിട്ടുന്നത് 232 രൂപ മാത്രമാണ്. ഇതില്‍ നിന്നും വിവധ ഇനത്തില്‍ വെട്ടിക്കുറവും വരുന്നു. പി. എഫ് വിഹി തം, വൈദ്യുതി ചാര്‍ജ്ജ്, വിറകിന്റെ വില, ഒട്ടും ഗുണനിലവാരമില്ലാത്ത ഒരു കിലോ തേയിലയ്ക്ക് നല്‍കുന്ന 113 രൂപ, മൂന്ന് മാസത്തേക്കുള്ള 75 കിലോ അരിക്കുള്ള 750 രൂപ, പത്ത് മണിക്ക് നല്‍കുന്ന ചായക്കുള്ള നാല് രൂപ എന്നിങ്ങനെ ശമ്പളത്തില്‍ നിന്നും കമ്പനി പിടിച്ചതിനു ശേഷം 24 ദിവസം തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പ്രതിമാസം കിട്ടുന്നത് 2500 രൂപായില്‍ താഴെ മാത്രമാണ്. 

ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമികാവശ്യ ങ്ങള്‍ക്ക് മാത്രമല്ല മെച്ചപ്പെട്ട ചികിത്സ പോലും നിഷേധിക്കപ്പെട്ടതിലൂടെ തൊഴിലാളി വര്‍ഗ്ഗം ജീവന്‍ മരണപോരാട്ടം നടക്കുമ്പോഴും ഏഴ് എസ്റ്റേറ്റുകളുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനിക്ക് വിപണിയില്‍ റിപ്പിള്‍ എന്ന പേരിലുള്ള തേയില മാത്രമാണ് ഉള്ളത്. എന്നാല്‍ രണ്ട് എസ്റ്റേറ്റ് മാത്രമുള്ള ടാറ്റാ വിപണിയില്‍ നാലോളം ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നു. കണ്ണന്‍ ദേവന്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന തേയില 60 രൂപ നല്‍കി