"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

നവോത്ഥാന നായകന്മാര്‍: എഴുത്തും ചിന്തയും - ദിവ്യ ഷാജി

പ്രത്യക്ഷ രക്ഷാ ദൈവസഭ മതത്തിന്റെ ഭാഗമല്ല മതങ്ങളെ ഒന്നും തന്നെ സഭ പരിഗണിച്ചുമില്ല. ചരിത്രത്തിലെ ദൈവവ്യവസ്ഥകളെ വിശകലനം ചെയ്യുന്ന ഒരു പുതിയ ദാര്‍ശനിക പദ്ധതി അപ്പച്ചന്‍ വികസിപ്പിച്ചിരുന്നുവെന്ന് രേഖകളില്‍ കാണുന്നു. മാത്രവുമല്ല സഭ ആദ്യഘട്ടം മുതല്‍ തന്നെ (1905) ബഹുജനങ്ങളുടെ സാമൂഹ്യ ആത്മീയ മുന്നേറ്റമെന്ന നിലയിലാണ് ചരിത്രത്തില്‍ കാണപ്പെടുന്നത്. ഈ ജനകീയ കൂട്ടായ്മയില്‍ പ്രവേശിക്കുന്നതിന് ജാതിയും മതവും വംശവും വര്‍ണവും ലിംഗവും ഒന്നും തടസ്സമായിരുന്നില്ല. പൊയ്കയില്‍ അപ്പച്ചന്‍ എന്ന വിളി പേരില്‍ കുമാരഗുരുദേവന്‍ അടിമജാതി സമൂഹങ്ങള്‍ക്കിടയില്‍ രഹസ്യയോഗങ്ങള്‍ നടത്തിയിരുന്നു. ഡബ്ലിയു. എസ്. ഹണ്ട് ആംഗ്ലിക്കന്‍ സഭകളുടെ ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തുന്നുണ്ട്. യോഗത്തിനിടയില്‍ അപ്പച്ചന്‍ പാടിയ പാട്ടുകള്‍ യോഗവി—ഷയത്തെ വിശദീകരിക്കുന്ന പറച്ചിലുകളുടെ അനുബന്ധമായിരുന്നു. മുന്‍കൂര്‍ ചിട്ടപ്പെടുത്തിയ മട്ടിലായിരുന്നില്ല ഈ പാട്ടുകള്‍ രൂപപ്പെട്ടത്. മറിച്ച് പ്രസംഗത്തിനിടയില്‍ വിശദീകരണ വിഷയത്തെ സംഗ്രഹിക്കുന്ന മട്ടിലോ, പ്രബോധന രൂപങ്ങളായോ താത്വികവും ദൈവശാസ്ത്രപരവുമായ വിശദീകരണങ്ങളായോ ഒക്കെ ഈ വിധത്തില്‍ പാട്ടുകള്‍ രൂപപ്പെടുത്തിയിരുന്നു. പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ എന്ന പേരില്‍ ഇവ ലഭ്യവുമാണ്. ഈ പാട്ടുകള്‍ ഒരു മുന്നേറ്റത്തിന്റെ ചരിത്രം മാത്രമല്ല ഒരു ജനതയുടെ പാരമ്പര്യം ചരിത്രാനു ഭവങ്ങള്‍, ജ്ഞാനസംവാദങ്ങള്‍ ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന തുമാണ്. കേവലം മതഗാനങ്ങള്‍ എന്നതിനപ്പുറം സാമൂഹ്യപരവും രാഷ്ട്രീയവുമായ ഉള്ളടക്കമുള്ളവയാണ് ഈ പാട്ടുകള്‍. ദാര്‍ശനീകമായ മാനങ്ങള്‍ ഉള്ള ഈ പാട്ടുകള്‍ കേവലം മതഗാനങ്ങളായി പരിഗണിക്കാനാവില്ല. . ഡോ. രാധിക പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ പാട്ടുകളെ മതഗാനങ്ങ ളായാണ് പരിഗണിക്കുന്നത്. ഇത് ചരിത്ര വിരുദ്ധമായ വീക്ഷണമാണ്. വഴിവക്കുകള്‍, തെരുവുകള്‍ , ചന്തകള്‍ , വെളിമ്പറമ്പുകള്‍ എന്നീ സ്ഥലങ്ങളിലെ യോഗങ്ങള്‍ക്കിടയില്‍ വിശകലനങ്ങളുടെ ഭാഗമായി ചിലപ്പോള്‍ വിശകലനങ്ങളോ തത്വോപദേശങ്ങളോ ആയി ആവിഷ്‌ക്കരി ക്കപ്പെട്ടിട്ടുള്ളതാണ് ഈ പാട്ടുകളെന്ന് ആഖ്യാനം സൗന്ദര്യം സാന്നിധ്യം എന്ന പുസ്തകത്തില്‍ വിലയിരുത്തിയിട്ടുണ്ട്. മാത്രവുമല്ല എഴുതപ്പെട്ട നിലയിലല്ല ഇവ ലഭ്യമായത്. പറഞ്ഞു വരുന്ന വിഷയത്തോടനുബന്ധിച്ച് തല്‍ക്ഷണം പാടിയ പാട്ടുകളാണിവ. മറിച്ച് മതഗാനങ്ങളെന്ന നിലയിലല്ല വായിക്കേണ്ടത്.ജനകീയവും ആധുനികവുമായ സാമൂഹ്യ-ആത്മീയ വീക്ഷണമാണ് ഈ ഗാനങ്ങള്‍ക്കുണ്ടായിരുന്നത്. അടിമവിഷയത്തില്‍ ഉള്‍പ്പെടെ ഉള്ള ഒട്ടനവധി ഗാനങ്ങള്‍ ഈ അര്‍ത്ഥത്തില്‍ തിരിച്ചറി യാനാവും. ഒളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ വേദപുസ്തകത്തെ ജ്ഞാനപരമായാണ് അപ്പച്ചന്‍ വിമര്‍ശിച്ചതെന്ന് കാണാം. ഈ വിമര്‍ശം എല്ലാ ദൈവ ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കും ബാധകവുമാണ്. 1905 മുതല്‍ സഭയുടെ പ്രവര്‍ത്തനം സജീവമായിരുന്നു. വേദപുസ്തകത്തെ ഒരു മറയായി മാത്രമാണ് ഗുരുദേവന്‍ ഉപയോഗിച്ചിരുന്നത് എന്നതിന് അദ്ദേഹത്തിന്റെ പാട്ടുകളുടെ സൂക്ഷ്മ രാഷ്ട്രീയവും ദാര്‍ശനികതയും മതിയായ തെളിവാണ്. ജാതി ഗോത്ര പാരമ്പര്യങ്ങളില്‍ നിലനിന്നിരുന്ന അടിമജാതികളെയും ക്രൈസ്തവ സഭകളിലും മിഷ്ണറിമാരുടെ കൂട്ടായ്മകളിലും സാമൂഹ്യമായ അഭയം പ്രാപിച്ച ജനതയെ പല നിലനിലകളിലാണ് ഗുരുദേവന്‍ കണ്ടുമുട്ടുന്നത്. 1900 മുതല്‍ ആരംഭിക്കുന്ന ആ പ്രവര്‍ത്തനം ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് സഭാ പ്രഖ്യാപനം നടത്തുന്നതുവരെ നീളുന്നു. ജാതി, മതം, ദൈവം, വംശം , ഗോത്രം തുടങ്ങിയ ഒട്ടനേകം കാര്യങ്ങളെ ദൈവശാസ്ത്രപരമായ വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ആധാരമാക്കുന്നുണ്ട്. രാധിക വിചാരിക്കുന്നതുപോലെ ജാതി വിരുദ്ധത മൂലം ക്രൈസ്തവ സഭകള്‍ ഉപേക്ഷിച്ച് 1908ല്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിക്കുകയായിരുന്നില്ല. മാത്രവുമല്ല സഭാ സ്ഥാപനം 1910ലാണ് ഔദ്യോഗികമായി പ്രഖ്യാപിക്ക പ്പെട്ടത്. അപമാനവീകരണത്തേയും അരികുജീവിതങ്ങളേയും നിര്‍ണ്ണയി ക്കുന്ന എല്ലാത്തരം ആത്മീയ മൂല്യങ്ങളേയും വ്യവസ്ഥകളേയും നിരാകരി ക്കുന്നവയായിരുന്നു ഗുരുദേവന്റെ ആശയലോകം. സഭ ഏതെങ്കിലും ഒരു ജാതിയെയോ ഉപജാതിയെയോ പരിഗണിക്കുന്നില്ല. ശ്രീകുമാര ഗുരുദേവ ന്റെ ശിഷ്യന്മാര്‍ ജാതി ഉപജാതി വ്യവസ്ഥയെ നിരാകരിച്ചവരായിരുന്നു. സുറിയാനി ക്രിസ്ത്യനികള്‍, നാടാര്‍ , ഈഴവ സമുദായഗംങ്ങളില്‍ പെട്ടവര്‍ കുമാരഗുരുദേവന്റെ ശിഷ്യഗണങ്ങളിലുണ്ടായിരുന്നു. സ്വന്തം ജാതിയും മതവും വംശവും ഗോത്രവും ഉപേക്ഷിച്ച് പൊയ്കകൂട്ടര്‍ അല്ലെങ്കില്‍ അപ്പച്ചന്‍ സഭക്കാര്‍ എന്ന നിലയില്‍ മാറുന്ന മനുഷ്യരുടെ ചരിത്രം കൂടി ഉള്‍ക്കൊള്ളുന്നതാണ് പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ചരിത്രം. മാത്രവുമല്ല പാരമ്പര്യ അടിമജാതികള്‍ എന്ന നിലയില്‍ പറയര്‍, പുലയര്‍ , കുറവര്‍ വേടര്‍ എന്നിങ്ങനെയുള്ള ദലിത് വിഭാഗങ്ങളെ ജാതിരഹിതവും മതേതരവുമായ ഒരു സമൂഹ്യ ആത്മീയ ജീവിതത്തി ലേക്ക് ഉയര്‍ത്തിയെന്നതും പുതിയ വീട്ടില്‍ സത്യനാഥന്റെ ഓര്‍മ്മക്കു റിപ്പില്‍ സൂചനയുണ്ട്. ഓര്‍മ്മ പാട്ട് ചരിത്ര രേഖകള്‍ എന്ന പുസ്തക ത്തില്‍ ഇതിന് തെളിവുകള്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ സഭ വിജാതിയ വിവാഹം നടത്തിയെന്ന വാദം ഒരു ജാതിരഹിത മതേതര മുന്നേറ്റത്തെ നിരാകരിക്കുന്നതിലേക്കാണ് മാറുന്നത്. എന്നാല്‍ രാധിക സി. നായര്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ പറയരെ ഏകോപിപ്പി ച്ചയാളാണ് എന്ന നിലയിലാണ് ചരിത്രം രചിക്കുന്നത്. മാത്രവുമല്ല സഭ കീഴാള ജനതയുടെ ഇടയില്‍ നിലനിന്ന ചാവുപിടുത്തം കുടംപിടുത്തം, മാടന്‍, മറുത എന്നീ സ്വരൂപങ്ങളെ ആരാധിക്കല്‍ എന്നിങ്ങനെയുള്ള ഗോത്രവിശ്വാസങ്ങളെയും അടഞ്ഞ ജ്ഞാനവ്യവസ്ഥ കളെയും നിരാകരി ക്കുന്നുണ്ട്. ഇരുമ്പുകുഴി ശ്രീധരന്‍ (ഭൂമിയുടെ നിറം) എന്നയാളുടെ ഓര്‍മ്മക്കുറിപ്പില്‍ ഇത് വിശദീകരിക്കുന്നുണ്ട്. ഗുരുദേവന്‍ അടിമത്താനു ഭവങ്ങളുടെ അനേകം അടരുകളെ ആസ്പദമാക്കി അടിമവിഷയം അവതരിപ്പിക്കുകയും ചെയ്തു. അടിമവിഷയത്തിലൂടെ ഒരു ജനതയുടെ ചരിത്രഭൂതകാലാനുഭവങ്ങളെ ഒരു പ്രത്യേക രീതിയില്‍ പ്രത്യക്ഷപ്പെടു ത്തുകയായിരുന്നു. ഒട്ടേറെ യോഗങ്ങള്‍ ഈക്കാലയളവില്‍ ആക്രമിക്കപ്പെ ടുന്നുണ്ട്. മുണ്ടക്കയം, വാകത്താനം, മല്ലപ്പള്ളി , മംഗ ലം, കൊഴുക്കച്ചിറ എന്നിങ്ങനെ വിവിധസ്ഥലങ്ങളില്‍ ഇത്തരം യോഗങ്ങള്‍ അലങ്കോലപ്പെടു ന്നുണ്ട്. വിവിധ ജാതികളുടെ ഏകീകരണം സാധ്യമാകുന്നത് ജ്ഞാനപര വും പ്രബോധനപരവുമായ ഗുരുദേവന്റെ ഉപദേശങ്ങളുടെയും തത്വങ്ങ ളുടെയും അടിസ്ഥാനത്തിലാണ്. ജാതി മത ശക്തികളില്‍ നിന്നും തലനാരി ഴയ്ക്കാണ് പലതവണയും ഗുരുദേവന്‍ രക്ഷപ്പെട്ടത്. ആക്രമങ്ങളില്‍ നിന്നും അലങ്കോലങ്ങളില്‍ നിന്നും പൊയ്കയില്‍ ശ്രീകുമാരഗുരുദേവനെ രക്ഷിച്ചവരില്‍ ഒട്ടെറെ സ്ത്രീരത്‌നങ്ങളെയും കാണാനാവും. ആഞ്ഞിലി മൂട്ടില്‍ മാര്‍ത്ത, കുഴിയടി മറിയ, തുടങ്ങിയ സ്ത്രീകളുടെ ചരിത്രം കൂടി ഉള്‍പ്പെടുന്നതാണ് ഈ മുന്നേറ്റത്തിന്റെ ചരിത്രം. (1969 ആദിയര്‍ ദീപം) ഇവയൊന്നും തന്നെ കണ്ടെടുക്കുന്നതിനു പകരം ക്രിസ്ത്യാനികളും പറയരും പല തവണ ഏറ്റുമുട്ടിയതായും മറ്റും ചരിത്രമെഴുതുന്ന രാധിക സി. നായര്‍ കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്ന പാട്ട് വായിച്ചതിനുശേഷം ഈ കുറിപ്പെഴുതിയിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. 
----------------------------------------------
ലേഖിക കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും ബി. എ മ്യൂസിക് ബിരുദം നേടിയിട്ടുണ്ട്. 2013 ല്‍ സംസ്ഥാന സര്‍വ്വകലാശാല കലോല്‍സവത്തില്‍ ലളിതഗാനത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിട്ടുണ്ട്. ബി. മധുകുമാറിന്റെ ഭാര്യയാണ്.