"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

വേണ്ടത് ഹിന്ദു ഐക്യമല്ല - കുറിച്ചി സദന്‍

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും അദ്ദേഹ ത്തിന്റെ നിലപാടുകളെ പിന്താങ്ങുന്ന ചില സമുദായ നേതാ ക്കളും ആവര്‍ത്തിച്ച് പറയുന്നതു പോലെ നായാടി മുതല്‍ നമ്പൂതിരി വരെ സമുദായങ്ങള്‍ ചേര്‍ന്ന ഹിന്ദു ഐക്യമാണോ കേരളത്തില്‍ വേണ്ടത്? ഹിന്ദുവും ക്രിസ്ത്യാനി യും മുസ്ലീമും ഒന്നിച്ച് ജീവിക്കുന്ന കേരളീയ സമൂഹം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജനതയാണ്. അത്തരമൊരു സമൂഹത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുകയും ഹിന്ദുത്വം മുഖമുദ്രയാക്കിയ ബി.ജെ.പി.യു മായി ചേര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെ ആയിരിക്കും? സംഘടിത മതങ്ങളുടെ ഭാഗമായ ക്രിസ്ത്യന്‍-മുസ്ലീംവിഭാഗങ്ങള്‍ ഒരു വശത്തും താരതമ്യേന അസംഘടിതരായ നായാടി മുതല്‍ നമ്പൂതിരി വരെയുളള ഹിന്ദു വിഭാഗങ്ങള്‍ മറുവശത്തും അണിനിരന്ന് രാഷ്ട്രീയ പോരാട്ടം നടത്തിയാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനും സമുദായ സ്പര്‍ദ്ധ വര്‍ദ്ധിക്കുന്നതിനും ഇടവരുത്തുമോ? ഈ വഴിക്കുളള സാദ്ധ്യതകള്‍ നില നില്‍ക്കുമ്പോള്‍ വേറിട്ട ചില ചിന്തകള്‍ അനിവാര്യമായി തീരുന്നു.

ഐക്യ കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ സ്വാഭാവികമരണം സംഭവിക്കുകയും ഇടതു-വലതു മുന്നണികളുടെ ലെഫ്റ്റ്-റൈറ്റ് ഭരണം ഒന്നിടവിട്ട ഊഴങ്ങളില്‍ അധികാരം കൈയ്യാളുകയും ചെയ്യുന്ന സ്ഥിതി വിശേഷം കേരളത്തില്‍ നിലവില്‍ വന്നിട്ട് അര നൂറ്റാണ്ടില്‍ ഏറെയായി. ഈ കാലയളവില്‍ മുസ്ലീം സമുദായത്തിലെ പ്രമാണിമാരുടെ താല്‍പ്പര്യ ങ്ങള്‍ സംരക്ഷിക്കു ന്നതിന് വേണ്ടി നിലകൊളളുന്ന മുസ്ലീം ലീഗ് എന്ന മലബാറിലെ പ്രാദേശിക പാര്‍ട്ടിയേയും ക്രിസ്ത്യന്‍ സഭാമേലദ്ധ്യക്ഷന്മാ രുടേയും ക്രൈസ്തവരിലെ സമ്പന്നരുടേയും സ്ഥാപിത താല്‍പ്പര്യ ങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മദ്ധ്യകേരള ത്തിലെ പ്രാദേശിക പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിനെയും ഇടതു-വലതു മുന്നണികള്‍ അവസരവാദപരമായ ന്യായ ങ്ങള്‍ പറഞ്ഞ് മാറി മാറി ആശ്ലേഷിച്ച് കൂടെ നിര്‍ത്തുന്നത് നാം കണ്ടു. അധികാരത്തിന്റെ ശീതളച്ഛായയിലിരുന്ന് കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും പൊതുഖജനാവ് ചോര്‍ത്തി തടിച്ചുകൊഴുക്കുകയാ യിരുന്നു. അപ്പോഴും ആ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങ ളിലെ സമ്പന്നരാണ് നേട്ടങ്ങള്‍ കൊയ്തത്. പദവിയും അധികാരവും സമ്പത്തും നിഷേധിക്കപ്പെട്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ജനവിഭാഗ ങ്ങള്‍ അസ്ഥിത്വം നഷ്ടപ്പെടുന്ന നിലയില്‍ പാര്‍ശ്വ വല്‍ക്കരിക്ക പ്പെടുകയാ യിരുന്നു പോയ ദശകങ്ങളില്‍. 

ഭരണഘടനാദത്തമായ സാമുദായിക സംവരണത്തിന്റെകടയ്ക്കല്‍ കത്തി വെച്ചുകൊണ്ട് ഇടതു വലതു മുന്നണികള്‍ ഭരണരംഗത്ത് നടത്തിയ തേരോട്ടത്തിന്റെ ഫലമായി അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അവര്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം പോലും ലഭിച്ചില്ല. ലജിസ്ലേച്ചര്‍, ജൂഡിഷ്യറി എക്‌സിക്യൂട്ടീവ് എന്നീ തലങ്ങളില്‍ വിവിധ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചാല്‍ മാത്രമേ ജനാധിപത്യം സാര്‍ത്ഥകമാകൂ. ഇവ മൂന്നുമാണല്ലോ ജനാധിപത്യ ത്തില്‍ നെടും തൂണുകള്‍. ജനാധിപത്യത്തിലെ സാമാന്യനീതി നിഷേധിക്ക പ്പെട്ടതിന്റെ ഭീകരമായ നേര്‍കാഴ്ചകളാണ് സ്വതന്ത്രഭാരതത്തില്‍ പൊതു വിലും കേരളത്തില്‍ പ്രത്യേകിച്ചും നാം കണ്ടത്.

രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യം നേടാനായില്ലെങ്കില്‍ അസമത്വം മൂലം ദുരിതമനുഭവിക്കുന്നവര്‍ വ്യവസ്ഥിതിക്കെതിരെ ഒന്നിച്ചണിനിരക്കുന്ന സാഹചര്യം ഉണ്ടാകും. ആ ദിശയിലേക്കുളള ചില ചലനങ്ങള്‍ കേരള ത്തിലും ഉണ്ടായിക്കൊ ണ്ടിരിക്കുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പ ത്തിക മായും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക സമുദാ യങ്ങളുടേയും എല്ലാ സമുദായങ്ങളിലേയും ദുരിതം അനുഭവിക്കുന്ന വരുടേയും ഐക്യമാണ് കാലഘട്ട ത്തിന്റെ ആവശ്യം. അതിനു മാത്രമേ ദീര്‍ഘകാലാടി സ്ഥാനത്തില്‍ നിലനില്‍പ്പ് ഉണ്ടാകൂ. അത്തരമൊരു ഐക്യനിര കെട്ടിപ്പടുക്കുന്നതിന് നേതാക്കള്‍ താന്‍ പോരിമ ഉപേക്ഷിച്ച് ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്തണം.

ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ ആധിപത്യം ഉറപ്പിക്കുകയല്ല പ്രത്യുത അവശത അനുഭവിക്കു ന്നവരുടെ ചെറുതും വലുതമായ സംഘടനകള്‍ സഭഭാവന യോടെ സഹകരിച്ച് നിസ്വാ ര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കാലക്രമത്തില്‍ ഇടതു- വലതു മുന്നണികള്‍ക്കിടയില്‍ ഒരു തിരുത്തല്‍ ശക്തി (ഇീൃൃലരശേ്‌ല എീൃരല) ആകാന്‍ കഴിയൂ. മൂന്നാം മുന്നണി തട്ടിക്കൂട്ടി അടുത്ത നിയമസഭാ തെരഞ്ഞെ ടുപ്പില്‍ ഏതാനും സീറ്റുകള്‍ നേടുന്ന മുന്നണിയുടെ വണ്ടി യില്‍ ചാടിക്കയറി ഒരു മന്ത്രിസ്ഥാനം ഉറപ്പിക്കുന്ന തിനപ്പുറം രാഷ്ട്രീയ തന്ത്രജ്ഞതയുളള നേതൃത്വമാണ് ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടത്. ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിച്ചു പോകുന്ന നേതൃത്വം (ഠൃമിമെരശേിഴ ഘലമറലൃവെശു) അല്ല വേണ്ടത്. എല്ലാവര്‍ക്കും തുല്യഅവ സരങ്ങളും തുല്യനീതിയും ഉറപ്പാക്കി പരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന നേതൃത്വം ആണ് കാലഘട്ടം ആവശ്യപ്പെടുന്നത്. വേണ്ടത് ഹിന്ദു ഐക്യമല്ല, ദുരിതമനുഭവിക്കുന്ന നിന്ദിതരും പീഡിതരും ചൂഷിതരും പാര്‍ശ്വ വല്‍ക്കരിക്ക പ്പെട്ടവരുമായ മുഴുവന്‍ ജനങ്ങളുടേയും ഐക്യമാണ്.

കുറിച്ചി സദന്‍ 9496720874