"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 16, ബുധനാഴ്‌ച

പി രമേഷ് ......

റിസ്റ്റ് വാച്ച് കെട്ടിയെന്ന കുറ്റത്തിന് ജാതിഹിന്ദുക്കളായ കുട്ടികള്‍ രമേഷിന്റെ കൈരണ്ടും മുറിച്ചത് 2014 സെപ്തംബര്‍ 5 നാണ്. അംബേഡ്കര്‍ ഗാനം റിങ് ടോണ്‍ ഉപയോഗിച്ചെന്ന കുറ്റം ചുമത്തി ഇതേപോലെ ഒരു ദലിത് താരുണ്യ ത്തെ അടിച്ചു കൊന്നത് ഈയിടെയാണ്. ദലിത് താരുണ്യങ്ങളെ മുളയിലേ നുള്ളുക എന്നതാണ് ഫാസിസ്റ്റുകളുടെ എക്കാലത്തേയും വലിയ അജണ്ട. കാരണം അവര്‍ നന്നായി പഠിക്കുന്നു, അതും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട്! വീരപാണ്ഡ്യന്‍ എന്ന പൊറോട്ടയടിക്കാനര്‍ പയ്യന്‍ പ്ലസ് ടു വിന് റാങ്ക് നേടിയ (ഇപ്പോള്‍ IAS) സംഭവമുള്ള മദുരൈയിലെ വിരുധുനഗര്‍ ജില്ലയിലെ തിരുതങ്കല്‍ വില്ലേജിലെ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുകയായിരുന്നു പി രമേഷ് അപ്പോള്‍...