"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 17, വ്യാഴാഴ്‌ച

പേഴ്‌സിസ് കരന്‍.....!!!!!!

7 വയസുള്ളപ്പോള്‍, ഒറ്റ ദിവസംകൊണ്ട് ഒരു റോമാ നഗരം തീര്‍ത്ത ദലിത് ബാലിക....!!!!! 2012 ല്‍ അമേരിക്ക ക്കാരനായ ചലച്ചിത്രകാരന്‍ ജോണ്‍ വാന്‍ ഡൈക്ക് എടുത്ത 'നോട്ട് ടുഡെ' എന്ന സിനിമയില്‍ അന്നിക എന്ന ദലിത് ബാലികയെ അവതരിപ്പിച്ചപ്പോഴാണ് ഈ അത്ഭുതം സംഭവിച്ചത്. ഇന്ത്യയിലെ ദലിത് ബാലിക മാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്ന സിനിമയാണ് നോട്ട് ടുഡെ. ആ വര്‍ഷം തന്നെ മൊണാക്കോവില്‍ വെച്ചു നടന്ന ചാരിറ്റി ഫിലിം ഫെസ്റ്റിവെലില്‍ നിന്ന് കരന്‍ മികച്ച നവാഗത പ്രതിഭക്കുള്ള അവാര്‍ഡും നേടി! ആദ്യ ഷോട്ടിലെ അപരിചിതത്വ ത്തിനു ശേഷം ഇരുത്തം വന്ന ഒരു നടിയെ പോലെ കരന്‍ സഹകരിച്ചതിനാല്‍ തനിക്ക് എളുപ്പം രചന നിര്‍വഹിക്കാനായി എന്ന് സംവിധായകന്‍ ജോണ്‍ വാന്‍ ഡൈക്ക് പ്രസ്താവിച്ചു. അതിനു മുമ്പ് കരന്‍ ഒരു സിനിമ പോലും കിട്ടുണ്ടായിരുന്നില്ല! ഹൈദരാബാദിലെ ഒരു ദലിത് കോളനിയില്‍ ജനിച്ച പേഴ്‌സിസ് കരന്‍ ഇപ്പോള്‍ അവിടെ ദലിത് ഫ്രീഡം നെറ്റ് വര്‍ക്ക് നടത്തുന്ന സ്‌കൂളില്‍ പഠനം തുടരുകയാണ്. ദലിത് സനിമ ഇല്ലെന്ന് നിരാശപ്പെടുന്നവര്‍ കാണുക! വിലയിരുത്തുക! നോട്ട് ടുഡെ......!!!!! ജോണ്‍ വാന്‍ ഡൈക്കിന് നന്ദി...!!!! പേഴ്‌സിസ് കരന് വിജയാശംസകള്‍....!!!!!!