"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 3, വ്യാഴാഴ്‌ച

കറുത്ത ബുദ്ധ സംഘം: ചരിത്രവും വര്‍ത്തമാനവും


അമേരിക്കയിലെ മെംഫിസില്‍ ജനിച്ച, ആഫ്രിക്കന്‍ - അമേരിക്കന്‍ വശജനായ അന്തോണി 'ആംപ്' എല്‍മോര്‍ 2013 ല്‍ സ്ഥാപിച്ചതാണ് 'ബ്ലാക് ബുദ്ധിസ്റ്റ് സംഘ'. വളരെ അടുത്തകാലത്താണ് ഈ സംഘം രൂപീകരിക്കുന്നതെങ്കിലും 1974 മുതല്‍ 40 വര്‍ഷക്കാലത്തോളം ബുദ്ധിസ്റ്റായി ജീവിച്ച പശ്ചാത്തലമാണ് എല്‍മോറിനുള്ളത്. മെംഫിസില്‍ സ്ഥാപിക്കപ്പെട്ടിരുന്ന SGI Buddhist Organaization ല്‍ 20 വര്‍ഷം എല്‍മോര്‍ പ്രവര്‍ത്തിച്ചു. ആ പ്രസ്ഥാനത്തിന്റെ സ്ഥാപക നായ ദൈസാക്കു ഇക്കേദ തന്റെ പുസ്തകത്തില്‍ ശാക്യമുനി ബുദ്ധ എന്ന Living Buddha ആര്യന്‍ വംശജനാണെന്ന് എഴുതുകയുണ്ടായി. ഈ വംശീയ വിവേചനത്തില്‍ പ്രതിഷേധിച്ച് എല്‍മോര്‍ 1991 മാര്‍ച്ച് 



മാസത്തില്‍ SGI പ്രസ്ഥാനം വിട്ടു. ഇത്തരം പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തു ന്ന ഹീനമായ വംശീയത, സാമൂഹ്യ വ്യവസ്ഥയെ നശിപ്പിക്കുമെന്ന് എല്‍മോര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 1996 ല്‍ ജപ്പാനിലെ തൈസേക്കീ ജിയില്‍ എത്തി Nichiren Shoshu Buddhist പ്രസ്ഥാനത്തില്‍ ചേര്‍ന്നു. 1253 ഏപ്രില്‍ 28 ന് ശാക്യമുനിയുടെ ഒരു സന്ദേശവാഹകനായ നിഷിരെന്‍ എന്ന ഭിക്ഷുവിനാല്‍ സ്ഥാപിക്ക പ്പെട്ടതാണ് ഈ പ്രസ്ഥാനം. അത് ആഫ്രിക്കക്കാരേയും ആഫ്രിക്കന്‍ - അമേരിക്കക്കാരേയും മറ്റും തുല്യ നിലയില്‍ കാണുന്നുവെന്ന് എല്‍മോര്‍ മനസിലാക്കി. നാട്ടില്‍ തിരിച്ചെത്തി The Proud Black Buddhist Association ന് രൂപം കൊടുത്തു. ആ പ്രസ്ഥാനത്തിന്റെ ഉപഘടകമാണ് BLack Buddhist Sangha.

ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരേയും മറ്റ് കറുത്ത വര്‍ഗക്കാ രേയും ഉള്‍ക്കൊള്ളുന്ന ഒരു ബുദ്ധിസ്റ്റ് പ്രസ്ഥാനം വേണം എന്നുള്ള നിലക്കല്ല 'കറുത്ത ബുദ്ധ' പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. ഗൗതമന്‍ എന്നും സിദ്ധാര്‍ത്ഥന്‍ എന്നും വിളിക്കപ്പെടുന്ന ശാക്യമുനി വാസ്തവത്തില്‍ കറുത്തവര്‍ഗക്കാരന്‍ ആയതുകൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ എല്‍മോറിന് പ്രേരണയായത്. അദ്ദേഹത്തിന്റെ നിരീക്ഷണ പഠനമനുസരിച്ച് ഇന്ത്യയിലെ ആഫ്രിക്കക്കാരായ ദ്രാവിഡര്‍ എത്യോപ്യയില്‍ നിന്നുള്ള കറുത്ത തൊലിനിറമുള്ള നാഗന്മാരുടെ വ്യാപനത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ഈ നാഗവംശത്തില്‍ പെടുന്ന കറുത്ത വര്‍ഗത്തിലാണ് ശാക്യമുനി ജനിച്ചത് എന്നതിനാലാണ് 'ബ്ലാക് ബുദ്ധിസ്റ്റ് സംഘ'ത്തിന് ആ പേര് നല്കാന്‍ കാരണമായത്.

'ഇന്‍ഡീജെനസ് (ദേശിക) ബുദ്ധിസ്റ്റു'കള്‍ എന്നാണ് ബ്ലാക്ക് ബുദ്ധിസ്റ്റ് പ്രസ്ഥാനക്കാര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്. കാരണം ഗൗതമ ബുദ്ധന്‍ ഒരു കറുത്ത വര്‍ഗക്കാരനായിരുന്നു എന്നതു തന്നെ. രണ്ടു വസ്തുതകള്‍ ഈ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഒന്ന് ഈ പ്രസ്ഥാനം ഒരു 'സെക്കുലറാ'ണ്, രണ്ട് ഇത് 'കറുത്ത വര്‍ഗ'ക്കാരുടെ പ്രസ്ഥാനമാണ്. വംശീയതക്കെതിരേ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുന്നതിലൂടെയാണ് കറുത്ത വര്‍ഗക്കാര്‍ അതില്‍ നിന്ന് മോചിതരാകുക. അതിനാല്‍ത്തന്നെ കറുത്ത ബുദ്ധിസ്റ്റ് പ്രസ്ഥാനം ഒരു വിപ്ലവ പ്രസ്ഥാനം കൂടിയാണ്, ഒരിക്കലും വംശീയതക്കെതിരായ മറു വംശീയതയുടെ പ്രസ്ഥാന മല്ല. ഉദാഹരണത്തിന് സംഗീതം എന്ന സാംസ്‌കാരിക ഉത്പന്നം ഒരു പ്രതിരോധ ആയുധമായി പരികല്പന ചെയ്തിരിക്കുന്നു. 'കറുത്ത സംഗീതത്തെ' വെള്ളക്കാരുടെ യുവത ആരാധിക്കുകയും അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്യുന്നു. ബ്ലൂസ്, ജാസ്, സോള്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം കറുത്ത സംഗീത ത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ഈ സംഗീത പ്രസ്ഥാനങ്ങളെയല്ലാം വെള്ളക്കാര്‍ സ്വീകരിക്കുവാനും ആസ്വദിക്കുവാനും തുടങ്ങി. അതോടെ വംശീയതയുടെ വേര്‍തിരിവുകള്‍ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുവാന്‍ കറുത്ത സംഗീതത്തിന് കഴിയുമെന്ന നില വരുന്നു. കറുത്ത ബുദ്ധിസ്റ്റ് പ്രസ്ഥാനം അങ്ങനെയാണ് സഹോദര്യ ത്തിന്റേയും സമത്വത്തിന്റേയും മേഖലയില്‍ ക്രിയാത്മകമായി ഇടപെടുന്നത്. റോക്ക് ആന്റ് റോള്‍ രാജാവായ എല്‍വിസ് പ്രസ്‌ലി ഉയര്‍ന്നു വന്നത് എല്‍മോറിന്റെ ജന്മനാടായ മെംഫിസിലെ ടെന്നീസിയില്‍ നിന്നുമാണ് എന്ന വസ്തുത ശ്രദ്ധേയം.

എല്‍മോര്‍ ബുദ്ധിസത്തെ അമേരിക്കയില്‍ അവതരിപ്പിച്ച 70 കള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം വംശീയ വിദ്വേഷം അതിന്റെ പാരമ്യത്തിലെത്തുകയും അതിനെതിരായി കറുത്ത വിപ്ലവവും ഹിപ്പി പ്രസ്ഥാനവും ഉയര്‍ന്നു വരികയും ചെയ്ത കാല ഘട്ടമായിരുന്നു. അപ്പോള്‍ അമേരിക്കക്ക് അത്യാവശ്യം വേണ്ടതായ സമാധാനത്തിന്റേയും സാഹോദര്യത്തിന്റെയും പുതു മാതൃകകള്‍ മുന്നോട്ടുവെക്കാന്‍ എല്‍മോര്‍ അവതരിപ്പിച്ച 'നിഷിരെന്‍ ഷോഷു അമേരിക്ക' ബുദ്ധിസത്തിന് കഴിഞ്ഞുവെന്നത് ചരിത്ര സംഭവമാണ്.

നിഷിരെന്‍ ഷോഷു ബുദ്ധ വിഹാരത്തിന്റെ വികസനത്തിനും ബുദ്ധിസത്തിന്റെ വ്യാപനത്തിനുമായി എല്‍മോര്‍ പ്രവര്‍ത്തിച്ചു കൊണ്ടേ യിരിക്കുകയാണ്. വംശീയ ഭേദമില്ലാതെ ഒരു സാംസ്‌കാ രികോദ്ഗ്രഥനം സാധ്യമാക്കാന്‍ 'ആഫ്രിക്കന്‍ അമേരിക്കന്‍ ബുദ്ധിസ്റ്റു'കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ സാംസ്‌കാരി കോദ്ഗ്രഥനം സാധ്യമാക്കാന്‍ ബ്ലാക്ക് ബുദ്ധിസ്റ്റ് പ്രസ്ഥാനത്തിന് കഴിയുന്നു എന്നതിന്റെ തെളിവാണ്, 2013 നവംബര്‍ 5 ന് ന്യൂയോര്‍ക്ക് സിറ്റി മേയറായ ബില്‍ ഡി ബ്ലാസിയോയുടെ തെരഞ്ഞെടുപ്പ്. വെള്ളക്കാരനായ ഇദ്ദേഹം ഒരു കറുത്ത വര്‍ഗക്കാരിയെയാണ് വിവാഹം ചെയ്തത്. തന്റെ മക്കള്‍ ആഫ്രിക്കന്‍ പൈതൃകത്തില്‍ വളരുന്നതാണ് ഇദ്ദേഹത്തിന് ഏറെ ഇഷ്ടം.

വംശീയതയെന്നല്ല, എല്ലാത്തരം വേര്‍തിരിവുകളേയും ഇല്ലായ്മ ചെയ്യാന്‍ ബുദ്ധിസത്തിനുള്ള ശേഷി അപാരമാണ്. 'ബ്ലാക് ബുദ്ധിസം' എന്ന് ഈ പ്രസ്ഥാനത്തെ വിളിക്കുന്നത് വൈരുധ്യമായി തോന്നാം. ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടും ഉപരിവര്‍ഗ - വംശീയവെറിയന്‍മാ രുടെ SGI പ്രസ്ഥാനത്തിന് കഴിയാതിരുന്ന സാമൂഹിക പരിവര്‍ത്ത നമാണ് ചുരുങ്ങിയ കാലംകൊണ്ട് എല്‍മോറിന്റെ 'ബ്ലാക്ക് ബുദ്ധിസ്റ്റ് സംഘ' ലോകത്ത് നടപ്പിലാക്കിയത്.