"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 17, വ്യാഴാഴ്‌ച

പൊന്നുദൂരൈ....!!!!!!!!

പട്ടിണിയോടും മറ്റെല്ലാ പ്രതിബന്ധ ങ്ങളോടും പൊരുതിക്കരേറി എഞ്ചിനീയറായി ഉദ്യോഗത്തിലെ ത്തിയ ദലിത് പയ്യന്‍....!!!! തെക്കന്‍ തമിഴ് നാട്ടിലെ രാജപാളയത്തിനടു ത്തുള്ള ഗോപാലപുരത്ത് ജനിച്ച പൊന്നുദുരൈയുടെ അമ്മ കുഞ്ഞു ന്നാളില്‍ത്തന്നെ ആത്മഹത്യ ചെ യ്തു. അച്ഛന്‍ വേറെ വിവാഹം കഴിച്ചപ്പോള്‍ പൊന്നുദുരൈ അനാഥ നായി! അമ്മൂമ്മ എടുത്തു വളര്‍ ത്തി കഷ്ടപ്പെട്ട് പഠിപ്പിച്ചു. പത്താം ക്ലാസില്‍ പൊന്നുദുരൈക്ക് 96% മാര്‍ക്ക്! പ്ലസ് ടു വിന് 93% മാര്‍ക്ക്!!!!! തുടര്‍ന്ന പഠിക്കാന്‍ ബാങ്കില്‍ ലോണിന് ശ്രമിച്ചപ്പോള്‍ അച്ഛനെ വിളിച്ചു കൊണ്ടുുവരണമെന്ന് പറഞ്ഞ് മടക്കി വിട്ടു. ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം കൊണ്ട് ചെന്നൈയില്‍ കെമിക്കല്‍ എഞ്ചി നീയറിംങിന് ചേര്‍ന്നു പഠിച്ചു. മാറാന്‍ മറുതുണിയില്ലാതെ, ഇട്ടിരുന്ന പാന്റ്‌സ് കീറിയപ്പോള്‍ 3 പ്രാവശ്യം കോളേജ് വിട്ട് ഓടി! - തിരികെ വരില്ലെന്ന് ഉറപ്പിച്ചു കൊണ്ട്! അപ്പോഴെല്ലാം സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരികെ കൊണ്ടുവന്നു..... കെമിക്കല്‍ എഞ്ചിനീറിംങ് ഇഷ്ട വിഷയമായിരുന്നു. ഇപ്പോള്‍ 'രാംകോ സിമന്റ്‌സി'ല്‍ അതേ ഉദ്യോഗം!!!! തന്റെ വരുമാനം കൊണ്ട്, ഗ്രാമത്തിലുള്ള സമര്‍ത്ഥരായ ദലിത് കുട്ടിക ളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുമെന്ന് പൊന്നുദുരൈ പ്രസ്താ വിച്ചു... പ്രവര്‍ത്തിക്കുന്നു!!!! അതെ, എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ് - അംബേഡ്കര്‍. ഒറ്റ ദിവസം കൊണ്ട് ഒരു റോമാ നഗരം പണിത പൊന്നുദുരൈ എന്ന 'പൊന്നുദുരൈ'ക്ക്.... ശതകോടി വിജയാശം സകള്‍!!!!!!!!