"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 16, ബുധനാഴ്‌ച

പി. തായമ്മാള്‍...!!!!

2015ലെ വുമണ്‍ എക്‌സംപ്ലര്‍ പ്രോഗ്രാം അവാര്‍ഡ് നേടിയ ദലിത് പെണ്‍കുട്ടി. തമിഴ്‌നാട്ടിലെ ശ്രീവൈകു ണ്ഠം താലൂക്കിലെ ഇസൈയന്‍കുളം ഗ്രാമത്തിലെ 7 കുട്ടികള്‍ ഉള്ള കര്‍ഷകത്തൊഴിലാളികളായ ദലിത് കുടുംബത്തിലെ അംഗമാണ് തായമ്മാള്‍. കുറച്ചു നാളുകള്‍ക്കു മുമ്പ് ഇവരുടെ അച്ഛന്‍ മരിച്ചു. മക്കളില്‍ കൊമേഴ്‌സില്‍ എം എ എടുത്തിട്ടുള്ളത് തായമ്മാള്‍ മാത്രമാണ്. മറ്റ് സഹോദരങ്ങള്‍ കരിങ്കല്ലു മടയില്‍ പണിയെടുക്കുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ എടുത്തതിലെ മികവ് പരിഗ ണിച്ചാണ് ഇപ്പോള്‍ ഈ അവാര്‍ഡ് തേടിയെത്തിയത്. തന്റെ വീടിനടു ത്തുള്ള അംഗന്‍വാടിയില്‍ വെച്ച്, 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ 30 ല്‍ ഏറെ വരുന്ന കുട്ടികള്‍ക്കാണ് തായമ്മാള്‍ ട്യൂഷനെടുക്കുന്നത്. തായമ്മാളുടെ ഈ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി ഇസൈയന്‍കുളം ഗ്രാമത്തിലെ ഒരു കുട്ടിപോലും ഇപ്പോള്‍ ഇടക്കുവെച്ച് പഠനം നിര്‍ത്തി പ്പോകാറില്ല!!!! സഹോദരിക്ക് അഭിനന്ദനങ്ങള്‍...!!!! ആദരവ്...!!!!