"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 17, വ്യാഴാഴ്‌ച

പ്രതിമാ കുമാരി.....!!!!

ഒരു ദലിത് ആയതിലും സ്ത്രീയായ തിലും മാതാവായതിലും സുന്ദരി യും ധീരയുമായതിലും സ്വാഭിമാനി യാണ് താനെന്ന് പ്രഖ്യാപിക്കുന്ന പ്രതിമാ കുമാരി ബീഹാറിലെ പാറ്റ്‌നയിലാണ് ജനിച്ചത്. താന്‍ മുന്‍കയ്യെടുത്ത് ആരംഭിച്ച സ്ത്രീശാ ക്തീകരണ പ്രസ്ഥാനത്തിലൂടെ ഇപ്പോള്‍ 20 സ്ത്രീകളെ നേതൃത്വ ഗുണ മുള്ളവരാക്കി വാര്‍ത്തെടു ത്തിരിക്കുന്നു. പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പ് ഒരു സ്വകാര്യ കമ്പനി യില്‍ ജീവനക്കാരിയായിരുന്നു പ്രതിമ. ഒരു ദിവസം കമ്പനി മാനേജര്‍ കീഴ്ജീവനക്കാര്‍ക്കായി സ്വന്തം വീട്ടില്‍ വെച്ച് ഒരു സല്ക്കാരം നടത്തുക യുണ്ടായി. അന്ന് കമ്പനി മാനേജര്‍, മറ്റുള്ളവരെല്ലാം ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകിവെക്കാന്‍ പ്രതിമയോട് ആവശ്യപ്പെട്ടു...??? അന്നാണ് പ്രതിമ തന്റെ ജാതിയെന്തെന്ന് തിരിച്ചറിയുന്നത്!!!! 16 ആം വയസില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതിനാല്‍, കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിധേയയായിരുന്നു പ്രതിമ അപ്പോള്‍. തന്റെ ആളുകളുടെ അജ്ഞത നിമിത്തമാണ് തനിക്കും തന്നെപ്പോലെയുള്ള പെണ്‍കുട്ടികള്‍ക്കും ചെറുപ്രായത്തിലേ തന്നെ ഇത്തരം കൊടിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത് എന്ന് മനസിലാക്കിയ പ്രതിമ, അവരുടെ വിദ്യാഭ്യാ സത്തിനും ശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാ നിച്ചു. ആ തീരുമാനം വിജയം കണ്ടു. പ്രതിമക്ക് ഇപ്പോള്‍ 35 വയസു ണ്ട്..... ആദരവ്...!!!! അഭിനന്ദനങ്ങള്‍....!!!!