"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 15, ചൊവ്വാഴ്ച

നോര്‍ത്തി ഭായ്....!!!!!!

രാജസ്ഥാനിലെ ചരിത്ര വനിതയായ ദലിത് ഗ്രമാധ്യക്ഷ....!!!!!! ഇന്ന് പിറന്നാളാണ്. രാജസ്ഥാ നിലെ തിലോണിയയിലുള്ള ഹര്‍മാദ ഗ്രാമ പഞ്ചായത്തില്‍ ജനിച്ച നരൂത്തിക്ക് പ്രാഥമിക വിദ്യാഭ്യാസം അല്പം ലഭിച്ചിരുന്നുവെങ്കിലും റോഡുപണിക്കാരിയായാണ് ജീവിതം ആരംഭി ച്ചത്. തന്റെ തൊഴിലുടമ കൂലി നല്കാതെ ചതിച്ചതിനും കോണ്‍ട്രാക്ടില്‍ അഴിമതി നടത്തി യതിനും എതിരായി കോടതിയില്‍ കേസുനടത്തി ഈ മാതാവ് വിജയിച്ചു. മര്‍ദ്ദനങ്ങളും അവമതിയും ഒട്ടേറെ ഏല്‍ക്കേിവന്നു. വന്‍ ജനപിന്തു ണയോടെ ഒടുവില്‍ സ്വന്തം പഞ്ചായത്തില്‍ തന്നെ അധ്യക്ഷയായി.....!!!!! രണ്ടുകാര്യങ്ങള്‍ ഈ മാതാവ് വകവെച്ചുകൊടുക്കില്ല, അഴിമതിയും അക്രമവും. അങ്ങനെ ചെയ്യുന്നവര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാതെ നരൂത്തി അടങ്ങില്ല....!!! അഭിവാദ്യങ്ങള്‍....!!!! ജന്മദിനാശംസകള്‍....!!!!!!