"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 18, വെള്ളിയാഴ്‌ച

പ്രീതം കാസിമിര്‍...!!!!

അന്താരാഷ്ട പ്രസിദ്ധിയാര്‍ജിച്ച ദലിത് ആര്‍ട്ടിസ്റ്റ്. കര്‍ണാടകയിലെ തുംകൂര്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റെഡ് എന്ന ദലിത് വിമോചന പ്രസ്ഥാനത്തിന്റെ സ്ഥാപക മേധാവി എം സി രാജിന്റെ മകനാണ് പ്രീതം കാസിമിര്‍. പോള്‍ ചിറക്കരോട് ജീവിച്ചിരുന്നപ്പോള്‍ 'പടവുകളു'ടെ പരിപാടികള്‍ക്കായി പലപ്പോഴും എം സി രാജിനെ കേരളത്തിലെത്തി ക്കുകയും, പടവുകളില്‍ എം സി രാജിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ചിത്രകാരന്‍ ടി മുരളിയെ പോലെ പ്രീതം കാസിമിറും ദലിത് - ബഹുജനതയുടെ പ്രാഗ് രൂപങ്ങളെ മഹിഷത്തിലും രാവണനിലും ശൂര്‍പണഖയിലും താടകയിലുമൊക്കെ കണ്ടെത്തുന്നു. അവ വിദേശ ആസ്വാദകരുടെ ഇടയില്‍ നന്നായി വിനിമയം ചെയ്യപ്പെടുന്നു... എം സി രാജിനും പ്രീതം കാസിമിറി നും ആദരവ്...!!!