"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 17, വ്യാഴാഴ്‌ച

പോളി ഷോയ്ബ്രിഡ്ജ്......!!!!!

ഇന്ത്യയിലെ ദലിത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിനായി പ്രയത്‌നിക്കുന്ന ബ്രിട്ടീഷ് വനിത! 2014 ഏപ്രില്‍ 13 ന് ലണ്ടന്‍ മാരത്തോണ്‍ സാരി ഉടുത്തുകൊണ്ട് ഓടി ചരിത്രം സൃഷ്ടിച്ചു ഈ 35 കാരി! ഹോണ്‍ സ്ലോവിലെ ലാംപ്ടണ്‍ സ്‌കൂളില്‍ സൈക്കോളജി അധ്യാപികയാണ് ഷോയ്ബ്രിഡ്ജ്. ഇന്ത്യയില്‍ മാന്‍വിയിലുള്ള സെ. സേവിയേഴ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍, ദലിത് കുട്ടികളുടെ പരിതാപക രമായ അവസ്ഥ നേരില്‍ കണ്ട്, അത് പരിഹരി ക്കാന്‍ തന്നാലാവുന്നത് ചെയ്യണമെന്ന് ഷോയ്ബ്രിഡ്ജ് തീരുമാനമെടുത്തു. ഇംഗ്ലിലെ ട്വിക്കെന്‍ഹാമിലാണ് ഷോയ്ബ്രിഡ്ജ് ഇപ്പോള്‍ താമസിക്കുന്നത്. ദലിത് വിമോചന പ്രവര്‍ത്തനത്തിന് ഷോയ്ബ്രിഡ്ജിന്റെ സഹപ്രവര്‍ത്ത കരും സഹകരിക്കുന്നുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് എല്ലാവരും ചേര്‍ന്ന് ദലിത് കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന് ക്ലാസുകള്‍ നയിച്ചി രുന്നു. വിദ്യാഭ്യാസം നേടാനെത്തുന്ന ദലിത് ബാല്യങ്ങളുടെ കൈവെട്ടിയും കല്ലെറിഞ്ഞും ചുട്ടെരിച്ചും ജാതിഹിന്ദുക്കള്‍ അമര്‍ച്ച ചെയ്യുമ്പോള്‍ മാലാഖമാരായി ദലിത് രക്ഷക്കെത്തുന്ന ഷോയ്ബ്രിഡ്ജിന്.... അനേകകോടി ആദരവ്......!!!!!