"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 17, വ്യാഴാഴ്‌ച

പൂമയില്‍.....!!!!

തമിഴ്‌നാട്ടിലെ ശിവഗംഗൈ ജില്ല യില്‍ പെട്ട കലംഗുഡി ഗ്രാമത്തില്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ ദലിത് വനിതയാണ് പൂമയില്‍. 2006 ലെ ഭരണസമിതിയില്‍ പ്രസിഡന്റാ യിയിരിക്കുമ്പോള്‍, ഒരു പ്രസിഡ ന്റിന്റെ ചുമതലയെന്താണെന്നും ഒരു ദലിത് വനിതയുടെ ഭരണ നൈപുണ്യം എന്താണെന്നും ആദ്യ മായി ആ ഗ്രാമം അറിയുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോധവതിയാക്കുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു പൂമ യില്‍. ഇത് ജാതി ഹിന്ദുക്കള്‍ക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അധികാരം അവര്‍ക്ക് സംവരണം ചെയ്യപ്പെട്ടിരുന്നതാണല്ലോ! 2010 ല്‍ ഒരു ദിവസം പൂമയില്‍ റേഷന്‍ ഷോപ്പിലേക്കു നടന്നു പോകുമ്പോള്‍, ഒരു ഉന്നതകുല ജാത വന്ന് പൂമയിലിനെ ആക്രമിക്കുകയും സാരിയും ബ്ലൗസും വലിച്ചു കീറി, നെഞ്ചത്ത് ചെരിപ്പൂരി അടിച്ച് മുറിവേല്പിക്കുകയും ചെയ്തു! ആ സ്തീയെ തലേവര്‍ഷം പൂമയില്‍ സഹായിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇതിനെതിരേ ബ്ലോക് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി കൊടു ത്തെങ്കിലും ഫലമുണ്ടായില്ല. 'എവിഡന്‍സ്' എന്ന സംഘടന ഇടപെട്ട് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസിന്റെ വിജയ ത്തോടെ തന്റെ വില്ലേജില്‍ നിന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ജാതി പീഡനങ്ങളും അഴിമതിയും അക്രമവും തുടച്ചുമാറ്റാന്‍ പൂമയില്‍ എന്ന ഒറ്റയാള്‍ ദലിത് പെണ്‍പോരാളിക്ക് കഴിഞ്ഞു!!!!! ഇത് ചരിത്രമാണ്. തന്റെ പോരാട്ടത്തിന് കുടുംബാംഗളും തന്നോടൊപ്പം ഉറച്ചു നിന്നത് പൂമയില്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു... ഒറ്റദിവസം കൊണ്ട് റോമാന ഗരം തീര്‍ത്ത ഈ പെണ്‍പോരാളിയെ ചൂണ്ടിക്കാട്ടി ആവര്‍ത്തിക്കുന്നു.... കൊല്ലാം, പക്ഷെ തോല്പിക്കാനാവില്ല!!!!!!! ആദരവ്!!!!!!