"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 4, വെള്ളിയാഴ്‌ച

അന്തോണി ‘ആംപ്’ എല്‍മോര്‍: ബുദ്ധിസത്തില്‍ അഭിമാനിക്കുന്ന കറുത്തവര്‍ഗക്കാരന്‍


സാധാരണയായി മറ്റ് രാജ്യങ്ങളില്‍ ബുദ്ധിസം പ്രചരിപ്പിക്കുന്നത് ബുദ്ധിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായി എത്തുന്നവരി ലൂടെയാണ്. അവരില്‍ നിന്നും ഏറെ വ്യത്യസ്തനാണ്, ദി പ്രൗഡ് ബ്ലാക് ബുദ്ധിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ച മെംഫിസിലെ അഫ്രിക്കന്‍ - അമേരിക്കന്‍ വംശജനായ അന്തോണി 'ആംപ്' എല്‍മോര്‍. എന്താണ് ഇതിന് പ്രേരണയായ ഘടകം? ബുദ്ധന്‍ ഒരു കറുത്ത വര്‍ഗക്കാരനാ ണെന്നുള്ള തിരിച്ചറിവ് ഒന്നുമാത്രമാണ് അന്തോണി 'ആംപ്' എല്‍മോറിന് പ്രേരണയായത്. എത്യോപ്യ കേന്ദ്രമാക്കിയുള്ള നരവംശ - ശാസ്ത്രപഠനം തെളിയിച്ചത്, ഇന്ത്യയിലെ നാഗവംശം 




എത്യോപ്യയിലെ കറുത്ത വര്‍ഗക്കാരില്‍ നിന്നും വ്യാപിച്ചവരാ ണെന്നാണ്. ആ നാഗവംശത്തിലാണ് ശാക്യമുനി ബുദ്ധന്‍ പിറന്നത്. കറുത്തവര്‍ഗ ക്കാരനായതിനാല്‍ അന്തോണി, വര്‍ണവിവേചനം നേരിടുന്നതിനിടെ, ഈ ചരിത്രസത്യം മനസിലാക്കിയപ്പോള്‍ തങ്ങള്‍ മറ്റുള്ളവരിലും താണ ഒരു ജനവിഭാഗമല്ലെന്നും ഉന്നത സംസ്‌കാര നിര്‍മിതിയില്‍ ലോകത്തെ നിര്‍ണയിച്ച ഒരു ജനതയുടെ കണ്ണിയില്‍ പെടുന്നവരാണെന്നും തങ്ങളുടെ പൂര്‍വിക പിതാവ് ശ്രീബുദ്ധനാണെ ന്നും തിരിച്ചറിഞ്ഞ് തന്റെ സ്വത്വം തിരിച്ചു പിടിക്കുകയായിരുന്നു. 

അന്തോണി 'ആംപ്' എല്‍മോര്‍ സ്ഥാപിച്ച ആഫ്രിക്കന്‍ - അമേരിക്കന്‍ നിഷിരെന്‍ ബുദ്ധിസം ഒരു സെക്കുലര്‍ മൂവ്‌മെന്റാണ്. ബ്ലാക് ബുദ്ധിസ്റ്റ്ുകളുടെ ഈ പ്രസ്ഥാനം ദേശികര്‍ക്ക് (Indigenous) മുന്‍തൂ ക്കമുള്ള പ്രസ്ഥാനമാണ്. കറുത്തവര്‍ എന്നാല്‍ ദേശികര്‍ എന്നുമാ ത്രമേ അര്‍ത്ഥമുള്ളൂ. അതിന്റെ ഉപഘടകമാണ് 'ബ്ലാക് ബുദ്ധിസ്റ്റ് സംഘ'.

അമേരിക്കയിലെ മെംഫിസിലുള്ള ടെന്നീസിയിലാണ് അന്തോണി 'ആംപ്' എല്‍മോര്‍ ജനിച്ചത്. ഇപ്പോഴും അവിടെത്തന്നെയാണ് ജീവിക്കുന്നത്. തന്റെ നാട്ടുകാരില്‍ നിന്ന് അഭിരുചികളില്‍ അല്പം വ്യത്യസ്ഥമായ ചുറ്റുപാടിലാണ് അന്തോണി 'ആംപ്' എല്‍മോര്‍ വളര്‍ന്നത്. സംഗീതത്തോടായിരുന്നു ഏറെ പ്രിയം. മെംഫിസിന് സ്വന്തമായി ഒരു സംഗീത പാരമ്പര്യമുണ്ട്. 'സോള്‍ സിങ്ങര്‍ ജെയിംസ് ബ്രൗണ്‍' ചെറുപ്രായത്തിലേ അന്തോണി 'ആംപ്' എല്‍മോറിനെ വളരെയേറെ സ്വാധീനിച്ചിരുന്നു. ബ്രൗണ്‍ പാടുകയും ചുവടുവെക്കു കയും ചെയ്യുന്നതുപോലെ ഒരു ഗായകനായി മാറണമെന്ന് മെംഫിസിലുള്ള ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എല്‍മോര്‍ ആഗ്രഹിച്ചു. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് കൊല്ലപ്പെട്ടതിനു ശേഷമുള്ള ആ കാലം മെംഫിസ് സംഗീതം പ്രസിദ്ധിയില്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. കറുത്തവര്‍ഗക്കാര്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ നിന്നും മാറി ഒരു സംയോജിത സ്‌കൂളില്‍ ചേര്‍ന്ന് വെള്ളക്കാര്‍ നയിക്കുന്ന ഒരു ബാന്‍ഡില്‍ മുഖ്യ ഗായകനാ കണമെന്ന് അന്തോണി 'ആംപ്' എല്‍മോര്‍ ഒരു തീരുമാനമെടുത്തു.

എന്നാല്‍ വര്‍ണവിവേചനം കൊടികുത്തിവാഴുന്ന സാഹചര്യമുള്ള നാട്ടില്‍ എത്രമാത്രം കഴിവുണ്ടായിട്ടു പോലും ഒരു 'കറുത്ത ഗായക'നെ സ്വീകരിക്കാന്‍ വെള്ളക്കാരുടെ സമൂഹം തയ്യാറായിരു ന്നില്ല. വെളുത്ത വര്‍ഗക്കാരായ പല രക്ഷിതാക്കളും അന്തോണി 'ആംപ്' എല്‍മോറിലെ ഗായകനെ പരിഗണനക്കെടുത്തില്ല. കറുത്ത തൊലിനിറം അയോഗ്യതയായി കണക്കാക്കി, തങ്ങളുടെ കുട്ടികളെ എല്‍മോറിന്റെ ബാന്‍ഡുമായി സഹകരിക്കുന്നതില്‍ നിന്ന് വിലക്കി. ഇതില്‍ മനോവിഷമം നേരിട്ട അന്തോണി 'ആംപ്' എല്‍മോര്‍ തനിക്ക് 15 - 16 വയസുള്ളപ്പോള്‍ ബൈബിള്‍ വായിക്കു വാനും കറുത്ത വര്‍ഗക്കാരുടെ ചരിത്രം വായിച്ചു പഠിക്കുവാനും തുടങ്ങി - താനെങ്ങനെ ഒരു കറുത്തവനായി പിറന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി.

ബൈബിള്‍ വായിച്ചപ്പോഴാണ് മറ്റൊരു പ്രശ്‌നം നേരിട്ടത്. ഈശോ എന്തിന് പുത്രന്മാരെ വെളുത്തവരും കറുത്തവരുമായി സൃഷ്ടിച്ചു? ഇതിനുള്ള ഉത്തരവും കറുത്തവരുടെ പൈതൃകം ഏതെന്നുമുള്ള അന്വേഷണയാത്രയുമാണ് അന്തോണി 'ആംപ്' എല്‍മോറിനെ ബുദ്ധിസത്തിലെത്തിച്ചത്. ആയിടെ ബ്ലാക്ക് ലിബറേഷന്‍ മൂവ്‌മെന്റിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംങിന്റെ നേതൃത്വം അംഗീക രിക്കുന്ന കറുത്ത വര്‍ഗക്കാരുടെ പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഏറെനാള്‍ പ്രസ്ഥാനത്തില്‍ ഉറച്ചു നിന്നില്ല. അത് വിട്ട് കരാട്ടെ പരിശീലിക്കാനും പൗരസ്ത്യ തത്വശാസ്ത്രം പഠിക്കുവാനും തുടങ്ങി. 1974 ല്‍ 'നിഷിരെന്‍ ഷോഷു ഓഫ് അമേരിക്ക' എന്ന ബുദ്ധിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തി ക്കാന്‍ തുടങ്ങി. ആ പ്രസ്ഥാനത്തെ നയിച്ചിരുന്ന ദൈസെക്കു ഇകേദ, അന്തോണി 'ആംപ്' എല്‍മോറിനെ അമേരിക്കന്‍ സാമൂഹ്യ ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വന്നു.

തലമുടി വടിച്ചു കളഞ്ഞ് അമേരിക്കയിലെ ബുദ്ധിസ്റ്റ് പ്രസ്ഥാന ത്തില്‍ അന്തോണി 'ആംപ്' എല്‍മോര്‍ സജീവമായി. 5 പ്രാവശ്യം കരാട്ടെ - കിക്‌ബോക്‌സിംങ് ലോക ചാമ്പ്യനാകാന്‍ അന്തോണി 'ആംപ്' എല്‍മോറിനെ സഹായിച്ചത് ബുദ്ധിസത്തിലുള്ള അദ്ദേഹ ത്തിന്റെ ഇടപെടലാണ്. പിന്നീട് സിനിമാ നിര്‍മാതാവും ഡിസൈ നറും ലോകസഞ്ചാരിയുമായി മാറി. ആഫ്രിക്കയില്‍ പലവട്ടം സന്ദര്‍ശനം നടത്തി. 1995 ല്‍ കെനിയയില്‍ നിന്നും ഒരു യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധം ഏറെ നാള്‍ നിലനിന്നില്ല. 2006 ല്‍ എത്യോപ്യയില്‍ നിന്നും മറ്റൊരു വനിതയെ വിവാഹം ചെയ്തു. ആദ്യത്തെ ബന്ധത്തിലുള്ള മകന്‍ മിടുക്കനായി വളര്‍ന്നുവരുന്നു.

അന്തോണി 'ആംപ്' എല്‍മോറിന്റെ ആഫ്രിക്കന്‍ അമേരിക്കന്‍ ബന്ധുക്കള്‍ അദ്ദേഹം ജപ്പാനീസ് ബുദ്ധിസ്റ്റ് ഉപാസകരുടെ പിന്‍തുടര്‍ച്ച ക്കാരനാകുന്നതും ഏഷ്യന്‍ സംസ്‌കാരം അമേരിക്ക യില്‍ വ്യാപിപ്പിക്കുന്നതിന് കൂട്ടു നില്‍ക്കുന്നതിനേയും എതിര്‍ത്തു. ബുദ്ധന്‍ വാസ്തവത്തില്‍ കറുത്ത വര്‍ഗക്കാരുടെ പിതാവാണെന്നും അഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് സ്വീകാര്യനായ മറ്റൊരു പ്രപിതാമഹനും ലോകത്തിലില്ല എന്നു തുടങ്ങിയ സത്യങ്ങള്‍ ബോധ്യപ്പെടുത്തി എല്‍മോര്‍ അവരെ തിരുത്തി. കറുത്ത ബുദ്ധിസ്റ്റുകളുടെ സവിശേഷ ചരിത്രമാണ് ലോക ചരിത്രമെന്നും ഏഷ്യന്‍ ബുദ്ധിസത്തേക്കാള്‍ എന്തുകൊണ്ടും മികച്ചത് കറുത്ത വര്‍ഗക്കാരുടെ 'സെക്കുലര്‍ ബുദ്ധിസ'മാണെന്നും അന്തോണി 'ആംപ്' എല്‍മോറില്‍ നിന്നും ബോധ്യപ്പെട്ട അവര്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കുകയുണ്ടായില്ല. 

5 വട്ടം കരാട്ടെ - കിക്‌ബോക്‌സിങില്‍ ലോക ചാമ്പ്യന്‍! പോപ് ഗായകന്‍ ! സിനിമാ നിര്‍മാതാവ് ! ഡിസൈനര്‍ ! ലോക സഞ്ചാരി.....!!!! ഇതാണ് ബ്ലാക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ ജീവനാഡിയായ അന്തോണി 'ആംപ്' എല്‍മോര്‍...!!!!!


 - കണ്ണന്‍ മേലോത്ത് 


ലിങ്ക് സന്ദര്‍ശിക്കുക; അന്തോണി ‘ആംപ്’ എല്‍മോര്‍: ബുദ്ധിസത്തില്‍ അഭിമാനിക്കുന്ന കറുത്തവര്‍ഗക്കാരന്‍