"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 18, വെള്ളിയാഴ്‌ച

അര്‍ജുന്‍ സിങ്....!!!!!!!

Courtesy
ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ക്കുശേഷം ലോകം കണ്ട ദലിത് വിമോചകമുദ്രയായ മാന്യവര്‍ കാന്‍ഷിറാമിന്റെ ജീവിതത്തെ ആധാരമാക്കി ഫീച്ചര്‍ ഫിലിം എടുത്ത ഗ്വാളിയോറു കാരനായ അര്‍ജൂന്‍ സിങ് എന്ന ദലിത് യുവാവ് അക്കാരണം കൊണ്ടുതന്നെ ഇതിഹാസ മായി മാറുന്നു... .!!!! തീരെ ഇല്ലായ്മ യില്‍ നിന്നും ഒരു വന്‍ സംരംഭം ഉണ്‍മയാ ക്കിയതാണ് ഈ ദലിത് ശേഷി.....!!!!! 

മാന്യവര്‍ കാന്‍ഷിറാമില്‍ ആഴത്തിലുള്ള സ്വാധീനമാണ് അര്‍ജുന്‍ സിങ്ങിന്റെ ഈ മുന്നിട്ടിറക്കത്തിന് കാരണമായത്. സിനിമാ രംഗത്ത് ഔപചാരിക വിദ്യാഭ്യസമോ മുന്‍ പരിചയമോ നേടിയിട്ടില്ലാത്ത അര്‍ജുന്‍ സിങ് ഈ സിനിമയുടെ സാക്ഷാത്കാരത്തിനായി എടുത്ത പ്രയത്‌നം തന്നെ മറ്റൊരു സിനിമക്ക് വിഷയമാണ്. ഇതിനു വേണ്ട പണം കണ്ടെത്തുന്ന തിനായി ബഹുജന്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ സമീപിച്ചു വെങ്കിലും സംരംഭത്തെ കുറിച്ചു കേട്ടപ്പോള്‍ സമ്മതം മൂളിയ അവരില്‍ നിന്നും പിന്നീട് ഫലവത്തായ യാതൊരു സഹായവും ലഭിക്കുകയുണ്ടായില്ല.

2012 ല്‍ കോളേജ് വിട്ടശേഷം, അര്‍ജുന്‍ സിങ് മുബൈയിലെത്തി ഭോജ്പൂരി ഡയറക്ടറായ വിനയ് സോളങ്കിയുടെ അസിസ്റ്റന്റായി 6 മാസം പ്രവര്‍ത്തിച്ചു. അതിനുശേഷം ഗ്വാളിയോറില്‍ തിരിച്ചെത്തി, നേടിയ അറിവുവെച്ച് 'അത്യാചാര്‍' എന്നൊരു ഡോക്യുമെന്ററി എടുത്തു. അപ്പോഴും പണത്തിന്റെ അഭാവം 'കാന്‍ഷിറാം' നിര്‍മിക്കുന്നതിനുള്ള പ്രതിബന്ധമായി നിലനിന്നു.

'കാന്‍ഷി റാം' വിഷയത്തില്‍ പിഎച്ച്.ഡി എടുത്തിട്ടുള്ള കോളേജ് അധ്യാപകനായ ഡോ. റായ്പുരിയയെ ചെന്നു കണ്ടപ്പോള്‍, അദ്ദേഹം ചോദിച്ചു;'താന്‍ തന്നെ സൈക്കിളില്‍ സഞ്ചരിച്ചാണ് ഇവിടം വരെ വന്നത്. അത്തരത്തിലുള്ള ഒരാള്‍ ഭാരിച്ച തുക മുതല്‍ മുടക്ക് വേണ്ടുന്ന ഈ സംരംഭം എങ്ങനെ പൂര്‍ത്തിയാക്കും?' അര്‍ജുന്‍ സിങ്ങ് മറുപടി പറഞ്ഞു;'മാന്യവര്‍ ആദ്യം സൈക്കിളില്‍ സഞ്ചരിച്ചാണ് തന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്! ' അര്‍ജുന്‍ സിങ്ങിന്റെ മറുപടിയില്‍ മതിപ്പു വന്ന പ്രൊഫസര്‍ 50,000 രൂപ സംഭാവന ചെയ്തു. ഗ്രാമീണ ദലിതരില്‍ നിന്നും കുറച്ചു തുകകള്‍ സംഭാവനയായി ലഭിച്ചു. സഹ നിര്‍മാതാക്കളാകാന്‍ തയാറായി മുന്നോട്ടു വന്ന രണ്ടുപേരില്‍ നിന്നും ലഭിച്ച 3 ലക്ഷം രൂപ കൂടി ചേര്‍ത്ത്, ആകെ സമാഹരിച്ച 6,50,000 രൂപ ചെലവഴിച്ച് സിനിമയുടെ നിര്‍മാണം ആരംഭിച്ചു. 

തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ രാഘവേന്ദ്ര സിങ് റാത്തോര്‍ 2 ലക്ഷം രൂപ പ്രതിഫലത്തിന് കാന്‍ഷി റാമിന്റെ വേഷം കൈകാര്യം ചെയ്യാന്‍ തയാറായി. ഡോ. റായിപുരിയ എഴുതിയ കഥക്ക് തിരക്കഥ തയാറാ ക്കിയത് അര്‍ജുന്‍ സിങ് തന്നെയാണ്. സംഭരിച്ച ചെറിയ തുക മുടക്കി നിര്‍മാണം  ആരംഭിച്ചു വെങ്കിലും പണം തികയാതെ വന്നതിനാല്‍ അത് പാതിവഴിയില്‍ മുടങ്ങി...!!! സ്വന്തം അമ്മയോട് കാര്യങ്ങള്‍ സംസാരിച്ച് അതിന്‍ പ്രകാരം കുടുംബത്തിന് താവഴിയായി ഉണ്ടായിരുന്ന ഭൂമി വിറ്റു...!!! വൈഫിന്റെ സ്വര്‍ണാഭരണങ്ങള്‍കൂടി വിറ്റ് 20 ലക്ഷം രൂപ സമാഹരിച്ച് അതു മുടക്കി സിനിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കി...!!!!! ഏപ്രില്‍ മാസം 'ഭീം ജയന്തി' ദിനത്തില്‍ പടം പ്രദര്‍ശനത്തിനെത്തും...!!!! 

'ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന്റെ അടുത്തും സഹായത്തിനായി സമീപിക്കരുത്, നിങ്ങളുടെ സ്വന്തം പ്രതിഭ അതിനായി വിനയോഗിക്കൂ..!' എന്നാണ അര്‍ജുന്‍സിങ്ങിന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദലിത് നേതാക്കള്‍ക്ക് നല്‍കുവാനുള്ള നിര്‍ദ്ദേശം.

അര്‍ുന്‍ സിങ്ങിന് അഭിവാദ്യങ്ങള്‍...!!!! ജയ് ഭീം...!!!!

Courtesy: Hindustan Times