"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 15, ചൊവ്വാഴ്ച

ഒലിവര്‍ ഡിസൂസ..........!!!!

ലണ്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സൗത്ത് ഏഷ്യയുടെ ബുക് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2011 12 ല്‍ നേടിയത് ഒലിവര്‍ ഡിസൂസയുടെ 'ട്രൂത്ത് എബൗട്ട് ദ ദലിത് - കാസ്റ്റ് സിസ്റ്റം ആന്റ് അണടച്ചബിലിറ്റി' എന്ന പുസ്ത കത്തിനാണ്. കണ്ണുതുറപ്പിക്കുന്ന കെണ്ടത്തലുകള്‍കൊണ്ട് ജാതിവ്യവസ്ഥയുടെ അര്‍ത്ഥരാഹിത്യം വിശകലനം ചെയ്യുകയും അതുമൂലമുള്ള അതിക്രമങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്ളടങ്ങുന്നതാണ് പുസ്തകമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. ഈ പുസ്തകം ആദ്യം ഒരു ഇ-ബുക്ക് ആയി പബ്ലിഷ് ചെയ്തിരുന്നതാണ്! 2005 ല്‍ വി ടി രാജശേഖറിനും 2008 ല്‍ കാഞ്ച ഐലയ്യക്കും ശേഷം മൂന്നാമത് ഈ അവാര്‍ഡ് നേടുന്ന ഇന്ത്യക്കാരനാണ് ഡിസൂസ. ഫ്രീലാന്റ് ജേര്‍ണലിസ്റ്റും ഹ്യൂമണ്‍റൈറ്റ് ആക്ടിവിസ്റ്റുമായ ഡിസൂസ ദലിത് ക്രിസ്ത്യന്‍ റിസര്‍ച്ച് ഫൗേണ്ടഷന്‍ ഇന്ത്യയുടെ മേധാവി യുമാണ്..... അഭിവാദ്യങ്ങള്‍....!!!!