"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 18, വെള്ളിയാഴ്‌ച

എസ് ദുര്‍ഗാദേവി.....!!!!!

വിദ്യാഭ്യാസ വിജയത്തിന്റെ മികവു കൊണ്ട് തിരുനെല്‍വേലി ജില്ലയെ അഭിമാനപൂരിതമാക്കിയ തമിഴ്‌നാട്ടിലെ ഒരു പഞ്ചമി! 2006 ലാണ് ഈ ദലിത് പെണ്‍പോരാളി വിജയകിരീടം ചൂടിയത്. കല്ലിട യ്ക്കുറിച്ചിയിലെ തിലക് വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നു മാണ് ദുര്‍ഗാദേവി ആ വര്‍ഷം മെട്രിക്കുലേഷന് ടോപ് സ്‌കോററാ യത്. തമിഴ് 95, ഇംഗ്ലീഷ് 95, മാത്ത മാറ്റിക്‌സ് 100, സയന്‍സ് 97, സോ ഷ്യല്‍ സയന്‍സ് 99 - ഇതാണ് ദുര്‍ഗാ ദേവിയുടെ വിജയരേഖ...!!!!! ഈ വിജയത്തിന് മറ്റുള്ളവരുടേ തിനേക്കാള്‍ തിളക്കം പതിന്മടങ്ങാണ്. അഭിജാത കുലജന്മമോ, പോഷകാ ഹാരമോ ഇല്ലാതെ പഠിക്കുന്ന ദലിതുകുട്ടികള്‍ സ്‌കാവെഞ്ചര്‍ ജോലികള്‍ വരെ ചെയ്തുകൊണ്ടുകൂടിയാണ് ഇന്നത വിജയം കരസ്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പൊതുസമൂഹം കരുതുന്ന സംവരണം എന്ന 'ഔദാര്യ'മല്ല ദലിതരുടെ സ്ഥാനബബ്ധിക്ക് കാരണം. ഒറ്റ ദിവസം കൊണ്ട് റോമാനഗരം തീര്‍ക്കാനുള്ള അവരുടെ 'കഴിവു'തന്നെയാണ്....!!! സംവരണം അവമതി നേരിടുന്ന ഈ വേളയില്‍ ദുര്‍ഗാദേവിക്ക് കൂടുതല്‍ ഉന്നത വിജയങ്ങള്‍ ആശംസിക്കുന്നു.....!!!!!!!