"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

റോമാ ജനതയുടെ രക്ഷകദൈവം ഡോ. ബി ആര്‍ അംബേഡ്കര്‍....!!!!

യൂറോപ്പിലെ ജിപ്‌സികള്‍ 'റോമ' ജനത എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ദലിതുകളുമായുള്ള ഇവരുടെ രക്തബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ബന്ധം തെളിയിക്കപ്പെട്ടതോടെ ഹംഗറിയിലെ റോമാ ജനത ഡോ. അംബേഡ്കറെ താത്വികാചാര്യനും ഗാര്‍ഡിയന്‍ ഗോഡുമായി സ്വീകരിച്ചുകൊണ്ട് വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുത്തു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 'അസ്പൃശ്യരാ'ണ് റോമാ ജനത. ദലിതുകള്‍ക്കെന്ന പോലെ അവര്‍ക്കും വിദ്യാഭ്യാസം ലഭ്യാമാക്കാറില്ല, തൊഴിലും ആരോഗ്യ പരിപാലനവും മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങളും ഇവര്‍ക്ക് നിഷേധിച്ചിരിക്കുന്നു....!!!! എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് അവകാശങ്ങള്‍ക്കു വേണ്ടി സംഘടിച്ചു കൊണ്ട് റോമാ ജനത 'ജയ് ഭീം നെറ്റ് വര്‍ക്ക്' ന് രൂപം കൊടുത്തു. അതോടൊപ്പം ബുദ്ധിസ്റ്റ് സംഘങ്ങളുടെയും പ്രവര്‍ത്തനമാരംഭിച്ചു. അന്ന് സ്ഥാപിച്ച ഡോ. അംബേഡ്കര്‍ ഹൈസ്‌കൂളിലൂടെ പ്രായഭേദമന്യേ റോമാ ജനത അക്ഷരത്തിന്റെ വെളിച്ചം കണ്ടു...!!!!! (ആദ്യത്തെ ബാച്ചിലെ ബിരുദധാരികളാണ് ബാബാസാബിബിന്റെ ചിത്രത്തോടൊപ്പം) ജയ്ഭീം നെറ്റ് വര്‍ക്ക് ഈര്‍ജം ഉള്‍ക്കൊണ്ടത് ഡോ. അംബേഡ്കറില്‍ നിന്നും ഇന്ത്യയിലെ ദലിത് മൂവ്‌മെന്റുകളില്‍ നിന്നുമാണ്...!!!! എവിടെ ഏത് ജനത മോചിതരാകാന്‍ ആഗ്രഹിക്കുന്നുവോ അവിടെ അംബേഡ്കര്‍ അതിനുള്ള മാര്‍ഗമാകുന്നു എന്ന വസ്തുതയാണ് ബാബാസാഹിബിന്റെ പരിരിര്‍വാണദിനത്തില്‍ ലോകം അറിയുന്നത്....!!!!! ജയ് ഭീം...!!!!!