"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

അംബേഡ്കര്‍ അറിവ്...!!!!

ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ സ്ത്രീകള്‍ക്കു വേണ്ടി എന്തു ചെയ്തു? തോല്പിക്കാന്‍ ഒരു വിഷയം തിരക്കി നടക്കുന്നവര്‍ ചോദിക്കുന്നതാണ് !? എന്നാല്‍ അംബേഡ്കര്‍ നടപ്പാക്കിയതുപോലെ സ്ത്രീ സുരക്ഷക്ക് ചരിത്രത്തില്‍ ഇന്നു വരെ ആരും ഒരു പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടില്ല എന്നതാണ് വസ്തുത...!!!! സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി യും പ്രസവത്തിന് മുന്‍പും പിന്‍പുമുള്ള ശുശ്രൂഷാ ചെലവുകളും തൊഴിലുടമയുടെ ബാധ്യതയാക്കിയ 'മെറ്റേണിറ്റി ബെനഫിറ്റസ് ആക്ട്' ആദ്യമായി ആവിഷ്‌കരിച്ച് നടപ്പാക്കിയത് അംബേഡ്ക റാണ്....!!! 1928 ജൂലൈയില്‍ ബോംബെ ലെജിസ്ലേച്ചറില്‍ അവത രിപ്പിച്ച ഈ ബില്‍ അവിടെ 1929 ല്‍ പാസ്സായി. എന്നാല്‍ മദ്രാസ് ലെജിസ്ലേച്ചറില്‍ 1934 ലാണ് ഈ ബില്‍ പാസ്സായത്. തുടര്‍ന്ന് 1942 നും 46 നും ഇടക്ക് വൈസ്രോയി എക്‌സിക്യുട്ടീവ് കൗണ്‌സിലില്‍ ലേബര്‍ മിനിസ്റ്ററാ യിരിക്കുമ്പോള്‍ ഖനി തൊഴിലാളികളായ സ്ത്രീകളുടെ കാര്യത്തിലും ഈ നിയമം ബാധകമാക്കുകയും 8 ആഴ്ചകള്‍ നീളുന്ന ഈ അവധി മറ്റല്ലായിടങ്ങളിലും നടപ്പാക്കു വാനും തീരുമാനമാ യി.....!!!!! കേന്ദ്ര ഗവണ്‍മെന്റ് ഈ നിയമം നടപ്പാക്കുന്നത് 1961 ലാണ്...!!!!ജയ് ഭീം....!!!!