"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

പി കെ കുട്ടപ്പന്‍ കുലയറ്റിക്കര



എറണാകുളം ജില്ലയില്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലുള്ള അര യന്‍കാവില്‍ കുലയറ്റിക്കര യിലാണ് ജനിച്ചത്. അച്ഛന്‍ കണ്ണഞ്ചി, അമ്മ; തിരുവാണ്ട. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. തുടര്‍ന്ന് സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമ വകുപ്പില്‍ നിയമനം. പട്ടികജാതി വികസന വകുപ്പ് (അന്ന് 'ഹരി ജന്‍ വെല്‍ഫെയര്‍' എന്നായിരുന്നു ഈ വകുപ്പിന്റെ പേര്) ഉത്തര മേഖലാ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ 1993 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 1980 ല്‍ 25 ഐഎഎസ് പ്രൊബേഷനര്‍മാരുടെ ട്രൈബല്‍ ട്രെയിനിംഗു മായി ബന്ധപ്പെട്ട സേവനത്തിന്, മസൂറി ലാല്‍ ബഹദൂര്‍ ശ്‌സ്ത്രി നാഷനല്‍ അക്കാദമി അഡ്മിനിസ്‌ട്രേഷന്റെ അഭിനന്ദനത്തിന് അര്‍ഹനാ യിട്ടുണ്ട്. 

കോഴിക്കോട് സര്‍വകലാശാല പട്ടികജാതി - പട്ടികവര്‍ഗ സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഗവ. നോമിനിയായിരുന്നു. ജനകീയാസൂത്രണ നടത്തിപ്പില്‍ വിറ്റിസി മെമ്പര്‍ ആയിരുന്നിട്ടുണ്ട്.

'ദ്രമിളം' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആനുകാലികങ്ങളില്‍ ചെറുകഥകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരി ച്ചിട്ടുണ്ട്.



14 വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ആദ്യ ഭാര്യ മരിച്ചതിനുശേഷം രണ്ടാമത് അമ്മിണിയെ വിവാഹം ചെയ്തു. (അമ്മിണിയാണ് ചിത്രത്തില്‍.) കൃഷിവകുപ്പില്‍ നിന്നും അമ്മിണി റിട്ടയര്‍ ചെയ്തു.  ആദ്യഭാര്യയില്‍ രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

2016 ഏപ്രില്‍ 2 ന് പി കെ കുട്ടപ്പന്‍ കുലയറ്റിക്കര അന്തരിച്ചു.