"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

അംബേഡ്കര്‍ അറിവ്.....!!!!

അംബേഡ്കറും രണ്ടു മണ്ഡലുകളും.....!!!!!
ഒന്നാമത്തെ മണ്ഡലായ ജോഗേന്ദ്രനാഥ് മണ്ഡല്‍ (1904 - 1968) അംബേഡ്കര്‍ക്ക് തുല്യനോ അതിലുപരിയോ ആയ സംവരണ സൈദ്ധാന്തികനായിരുന്നു. അംബേഡ്കര്‍ ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയായെങ്കില്‍ ആതുപോലെ പാകിസ്ഥാന്‍ രൂപീകൃത മായപ്പോള്‍ ആ രാജ്യത്തെ ആദ്യത്തെ നിയമ മന്ത്രിയായതും ദലിതനായ ജോഗേന്ദ്രനാഥ് മണ്ഡല്‍ ആയിരുന്നു....!!!!! തന്റെ തട്ടകമായ മഹാരാഷ്ടയില്‍ നിന്ന് അംബേഡ്കര്‍ കോണ്‍സ്റ്റിസ്റ്റുവന്റ് അംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടില്ല എന്നു ഉറപ്പുണ്ടായിരുന്ന ജോഗേന്ദ്രനാഥ് അംബേഡ്കറെ ബംഗാളിലെ മണ്ഡലത്തിലേക്ക് ക്ഷണിച്ചു. അവിടെ മുസ്ലീം ലീഗിന്റേയും ആംഗ്ലോ ഇന്ത്യന്‍സി ന്റേയും പിന്തുണകൂടി അംബേഡ്കര്‍ക്ക് ലഭിക്കുമായിരുന്നു....!!!!! എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അംബേഡ്കര്‍ക്ക് നിശ്ചയിച്ചിരുന്ന മണ്ഡലം, വിഭജനാനന്തരം പാകിസ്ഥാനിലായിപ്പോയി....!!!! (ഇന്നത്തെ ബംഗ്ലാദേശ്) പിന്നീട് ജോഗേന്ദ്രനാഥിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നതുമൊക്കെ ദലിതര്‍ നേരിട്ട ദുരന്തമാണെന്നത് ചരിത്രം...!!!! രണ്ടാമത്തെ മണ്ഡലായ ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ (1918 - 1982) ബീഹാറുകാരനായ പിന്നോക്കക്കാരനായിരുന്നു. അല്പകാലം (1968 ല്‍ 30 ദിവസം) ബീഹാറിലെ മുഖ്യമന്ത്രി യായിരുന്നിട്ടുള്ള മണ്ഡലിനെ, മൊറാര്‍ജി ദേശായി ഗവണ്‍മെന്റ് രാജ്യത്തെ പിന്നോക്കക്കാരുടെ സംവരണ ക്കാര്യത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ചു. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും മൊറാര്‍ജി ദേശായിയോ പിന്നീടു വന്ന ഇന്ദിരാഗാന്ധിയോ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറാ യില്ല...???? 1990 ല്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുനിഞ്ഞത് പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിന് വിനയായി...!!!! അന്ന് പാര്‍ലമെന്റിലുണ്ടായിരുന്ന 110 പിന്നോക്ക എംപി മാരും പിന്നോക്ക സംവരണത്തെ അഥവാ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്താണ് വോട്ടു ചെയ്തത്....!!!!!! ?????? വി പി സിങ് ഗവണ്‍മെന്റ് നിലംപൊത്തി...!!!!! ഇല്ലായിരുന്നുവെങ്കില്‍ 27 % സംവരണം ഇന്ത്യയിലെ പിന്നോക്കക്കാര്‍ക്ക് ലഭിക്കുമായിരുന്നു...!!!!!