"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 30, ശനിയാഴ്‌ച

ദളിത് അവസ്ഥയിലെ സത്യങ്ങള്‍ - ജയന്‍ കോട്ടമുറി
ളിതരുടെ മുഖ്യധാരാ പ്രവേശന ത്തിന് മുഖ്യ തടസ്സം ദളിതര്‍ തന്നയോ, ദളിത് മനോഭാവമോ ആണെന്നത് തര്‍ക്കരഹി തമായ യാഥാര്‍ത്ഥ്യമാണ്. എസ്.സി, എസ്.റ്റി വിഭാഗങ്ങളുടെ ഉയര്‍ച്ച അതിനുമുകളിലുള്ള മറ്റൊരു ജാതി സമൂഹങ്ങളും ആഗ്രഹിക്കുന്നില്ല എന്നത് വസ്തുതയാണ്. സവര്‍ണ്ണ-പിന്നോക്ക ജാതികളില്‍ ചെറിയൊരു ശതമാനം നല്ല മനുഷ്യരും, പുരോഗ മനകാരികളും ഉണ്ടെന്നുള്ള സത്യം കൂടി അംഗീകരിച്ചു കൊണ്ടാണ് താഴെയുള്ള നിഗമനങ്ങള്‍ സമര്‍ത്ഥിക്കപ്പെട്ടിരിക്കുന്നത്.

പൊതു ലക്ഷ്യത്തില്‍ സംഘടനകളും, സമുദായങ്ങളും ഒന്നിക്കാത്തതെന്തുകൊണ്ട്?
15 ലക്ഷത്തിലധികം അംഗങ്ങള്‍ ഉള്ള KPMS, PRDS, CSDS, AKCHMS, KSS, KCS, KHSS, SMS, VPMS, KDP, kn²-\À skmsskän, ]mWÀ alm-k-`, KDP, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ഒരു ടേബിളിന് ചുറ്റുമിരുന്ന് ....ചര്‍ച്ച ചെയ്ത്.... പൊതുതീരുമാനങ്ങള്‍ എടുത്ത് ശക്തമായ നിലപാടുകളിലുറച്ച്...അണികളെ സജ്ജരാക്കി...സാമൂഹിക മാറ്റത്തിനും, സാമ്പത്തിക മുന്നേറ്റത്തിനും, രാഷ്ട്രീയാധികാരത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും, ശബ്ദിക്കുകയും, ഇടപെടുകയും ചെയ്താല്‍ ഇവിടുത്തെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, കക്ഷി-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാനും, ദളിത് മുന്നേറ്റത്തില്‍ കലാശിപ്പിക്കുവാനും കഴിയുമെന്നിരിക്കെ...എന്തുകൊണ്ടാണ്...ഈ നേതാക്കള്‍ക്ക് ഒരു ഐക്യത്തില്‍ വരുവാന്‍ കഴിയാത്തത്?

കാരണങ്ങള്‍ വ്യക്തം.....പലരുടെയും വ്യക്തി താല്‍പ്പര്യങ്ങളും, സങ്കുചിത മനോഭാവവും, സവര്‍ണ്ണ തമ്പുരാന്‍ വിഭാഗങ്ങളോടുള്ള ഭയവും/രാഷ്ട്രീയ തമ്പുരാക്കന്മാരോടുള്ള വിധേയത്വവും കാരണം അതില്‍ നിന്നവരെ പിന്‍തിരിപ്പിക്കുന്നു.

രോഹിത് എന്ന ആത്മാഭിമാന പോരാളി

1991-ല്‍ 15-ലധികം ദളിതര്‍ സവര്‍ണ്ണ ഹിന്ദുക്കളാല്‍ ചുട്ടെരിക്കപ്പെട്ട ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെവീരപുത്രനാണ് രോഹിത് വേമുല.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല രാജ്യമെമ്പാടും ദളിതരും, താണ ജാതിക്കാരും അനുഭവിക്കുന്ന ജാതി വിവേചനങ്ങളെ മുന്‍കൂട്ടി തന്നെ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുവാന്‍ Ambedkar Student Association (ASA) എന്ന പ്രസ്ഥാനം രൂപീകരിച്ച്....മാറ്റങ്ങള്‍ക്കുവേണ്ടി നെടുനായകത്വം വഹിച്ച്....ഒടുവില്‍ ഇന്ത്യയിലെ അയിത്ത ജനകോടികള്‍ക്കുവേണ്ടി സ്വയം ജീവന്‍ അര്‍പ്പിച്ച് വിസ്‌ഫോടാനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ച രോഹിതും, മകന്റെ പോരാട്ടങ്ങളിലും, മരണാനന്തരമുള്ള പ്രക്ഷോഭങ്ങളിലും അസാധാരണമായ പിന്‍ബലം നല്‍കിയും, സാമ്പത്തിക വാഗ്ദാനങ്ങളെ പുശ്ചിച്ച് തള്ളിയതിനൊപ്പം..തുടര്‍ പോരാട്ടങ്ങളില്‍ ആര്‍ദ്രവമായ ധീരത പ്രകടിപ്പിച്ച...രോഹിതിന്റെ മാതാവിനെയും ഇന്ത്യന്‍ ജനതയും, ദളിതരും സ്ത്രീകളും മാതൃകയാക്കണം.

ഹൈന്ദവ ഐക്യ ആഹ്വാനങ്ങള്‍ ആത്മാര്‍ത്ഥത ഉള്ളതോ?
ഇന്ത്യയിലെ ദളിതുകള്‍ യാഥാര്‍ത്ഥ ഹിന്ദുക്കളല്ല എന്ന സത്യം ഇന്ത്യാ ചരിത്രം സൂക്ഷ്മ പഠനം നടത്തിയിട്ടുള്ള, തിരിച്ചറിവുള്ള എല്ലാ ഇന്ത്യാക്കാര്‍ക്കും അറിയാം.

സാങ്കേതികമായി ദളിതര്‍ ഹിന്ദുമതത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

ബി.ജെ.പിയും ഹിന്ദു പരിവാര്‍ സംഘടനകളും മുന്‍പോട്ടുവെയ്ക്കുന്ന ഹിന്ദു ഐക്യം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍?

ഇന്ത്യയിലെ മേല്‍ ജാതി ഹിന്ദുക്കള്‍ ചരിത്രപരമായ അടിച്ചമര്‍ത്തല്‍ ഭരണത്തിലൂടെയും, നാടുവാഴിത്വത്തിലൂടെയും കൈവശപ്പെടുത്തി അനുഭവിക്കുന്ന സ്വത്തുക്കളായ ഭൂമി (Land), രാഷ്ട്രീയാധികാരം, ഇവ ഹിന്ദുമതത്തിലെ കീഴ്ജാതികള്‍ക്ക് ഒരു നിശ്ചിത ശതമാനം വീതിച്ചു നല്‍കുവാന്‍ തയ്യാറാണോ?

മേല്‍ജാതി ഹിന്ദുക്കളും-ദളിതരും, പിന്നോക്കക്കാരും തമ്മില്‍ ആലോചിച്ചുള്ള വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുവാന്‍ തയ്യാറാണോ?

ഈ കാര്യങ്ങളില്‍ മേല്‍ജാതി ഹിന്ദുക്കള്‍ തയ്യാറാണെങ്കില്‍...നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദു ഐക്യത്തില്‍ ദളിതര്‍ അണിചേരുന്നതില്‍ സാങ്കേതികമായി തെറ്റില്ല.

ജാതി പുണ്ണും മറഞ്ഞിരിക്കുന്ന അയിത്താചവും
കഴിഞ്ഞ 60 വര്‍ഷത്തിലധികമായി കേരള സംസ്ഥാ ഭരണ- പ്രതിപക്ഷാധികാരങ്ങള്‍ മാറി മാറി കൈയ്യാളുന്ന സി.പി.എം പക്ഷവും, കോണ്‍ഗ്രസ്സ് പക്ഷവും സവര്‍ണ്ണ വ്യവസ്ഥയുടെ നെടുംതുണായ ജാതി വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുവാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്താതിരുന്നത് കൊണ്ട്.

ജാതീയത അതേ രൂപത്തിലും, അയിത്തം അസ്‌സ്പഷ്ഠമായ രൂപത്തിലും തന്ത്രപരമായി നിലനിര്‍ത്തി എന്ന് വേണം കരുതുവാന്‍.

അസ് സ്പഷ്ഠമായ അയിത്തം സമൂഹത്തിലെ ഒട്ടുമിക്ക ഇടപെടലുകളിലും നിലനില്‍ക്കുന്നു. ഭൂരിപക്ഷ ദളിതര്‍ക്കും, മറയില്ലാതെയുള്ള (Direct untouchability) അയിത്തത്തെ കാണുവാനും, പ്രതികരിക്കുവാനുമുള്ള കാഴ്ചശക്തിയെ ഉള്ളൂ. അസ് സ്പഷ്ടമായ അയിത്തത്തെ തിരിച്ചറിയുവാനുള്ള ബുദ്ധിവൈഭവം (Intelligence Quotient) ഭൂരിപക്ഷത്തിനും ഇല്ല.

ഉന്നത വിദ്യാഭ്യാസ മേഖല, രാഷ്ട്രീയാധികാരം, പൊതു സമ്പത്ത് വീതം വയ്ക്കല്‍, ബിസിനസ്സ്, സുഹൃത്ത്-അയല്‍പക്ക ബന്ധങ്ങള്‍ എന്നീ മേഖലകളില്‍ അസ്‌സ്പഷ്ഠമായ അയിത്തവും, വിവാഹാലോചനകള്‍, ക്ഷേത്രാചാരങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള അയിത്തവും, ജാതീയതയും..നിലനില്‍ക്കുന്നു.

വിലപേശാന്‍ കഴിവില്ലാത്ത ജാതി സമൂഹം

ഡിമാന്റുകള്‍ ഇല്ലാത്ത (Demandless), വളരെ സാധുവായ സമീപനമുള്ള സമൂഹങ്ങളാണ് കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍. സംസ്ഥാനത്തെ, രാജ്യത്തെ വിഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്ന സുപ്രധാന അവസരമാണ് ബഡ്ജറ്റ് (Budget). ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന വേളയിലോ, അതിന് മുന്നോടിയായിട്ടോ- ഈ വിഭാഗങ്ങള്‍ക്ക് ഇത്ര ശതമാനം ഫണ്ട് വിഹിതമോ, സ്ഥാപനങ്ങളോ, പദ്ധതികളോ വേണമെന്ന്‌പോലും....... എസ്.സി/എസ്.ടി സംഘടനകളോ, നേതാക്കളോ ചോദിക്കാറില്ലാ എന്നത് എത്രവലിയ കീഴാളത്വമാണ്.

സംഘടിത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, ഭൂരിപക്ഷസമുദായങ്ങളായ എന്‍.എസ്.എസ്സ ഉും, എസ്.എന്‍.ഡി.പി.യും വിലപേശലിലൂടെ അര്‍ഹതപ്പെട്ടതിലധികവും വാങ്ങിക്കൂട്ടുന്നത് കാണുവാന്‍ ദളിത് സംഘടനാ നേതാക്കള്‍ക്ക് കണ്ണില്ലേ?

ജനസംഖ്യയില്‍ 17% വരുന്ന എസ്.സി/എസ്.ടി, ഒ.ഇ.സി വിഭാഗത്തിന് ബഡ്ജറ്റില്‍ 17% പണവും, പദ്ധതികളും അവകാശപ്പെട്ടതാണ്. ദളിതരുടെ നേതാക്കളുടെ കഴിവില്ലായ്മ ശരിക്കറിയാവുന്ന ഇടത്/വലത് ഭരണകര്‍ത്താക്കള്‍എസി.സി/എസ്.ടി., ഒ.ഇസി വിഭാഗങ്ങള്‍ക്ക് നാമമാത്രമായ തുകയും, പദ്ധതികളും പ്രഖ്യാപിച്ച്-ഇവിടുത്തെ സവര്‍ണ്ണ-സമ്പന്ന സാമ്പത്തിക വ്യവസ്ഥിതിയെ കോട്ടം തട്ടാതെ നിലനിര്‍ത്തുവാന്‍ ജാഗ്രത കാണിക്കുന്നു. 

ദുര്‍മാര്‍ഗ്ഗങ്ങളും-പരസ്പരവൈരവും ഒഴിവാക്കാം

തൊഴില്‍ മേഘലകളില്‍ പണിയെടുക്കുന്ന ദളിത് പുരുഷന്മാരില്‍ 30-40% പേരും മദ്യപാനത്തിനായി ദിനവരുമാനത്തിന്റെ മൂന്നിലൊരുഭാഗം ചിലവഴിക്കുന്നവരാണ്. കള്ളുഷാപ്പുകളും, ബിവറെജസുകളും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവര്‍ സ്വന്തം ശരീരത്തിനും, വീടിനും, നാടിനും, താലമുറകള്‍ക്കും തന്നെ തീരാശാപം സമ്മാനിക്കുന്നു. ഇത്തരക്കാരായ പ്രിയപ്പെട്ട സഹോദരന്മാരോട് പറയാനുള്ളത് ഇതുമാത്രം.... ഈ കിറുക്കന്‍ ജീവിതരീതി അവസാനിപ്പിക്കണം. മദ്യലഹരി വേണനെന്ന് തോന്നുമ്പോള്‍ ആഴ്ചയില്‍ ഒരിക്കലോ..... വല്ലപ്പോഴുമോ...... ഗുണനിലവാരമുള്ള മദ്യംവാങ്ങി അന്തസായി ഉപയോഗിച്ച്... ആസ്വാദനം കണ്ടെത്തണം.

പരസ്പരമുള്ള കുശുമ്പ്, വൈരാഗ്യം, തമ്മിലുള്ള ഏഷണി ഈ വക രോഗങ്ങള്‍ ദളിതരിലെ നല്ലൊരു ശതമാനത്തിലും കാണപ്പെടുന്നു. ഈ വക രോഗങ്ങളെ സ്വയം ശമിപ്പിച്ച് ഉള്ളില്‍ പ്രകാശമുള്ളവരായി രൂപപ്പെടണം. നൂറ്റാണ്ടുകളായി അധഃപതനത്തിന്റെ താഴ് വരയില്‍ അകപ്പെട്ട ജനതയാണ് നമ്മള്‍ എന്ന ബോധം ഉണ്ടായിരിക്കണം. സാമൂഹികമാറ്റം എന്ന ആദര്‍ശം മനസ്സിനെ പ്രകാശഭരിതമാക്കി... പുരോഗമന ജീവിതം നയിക്കുവാനുള്ള തത്രപ്പാടുകള്‍ ആയിരിക്കണം ജീവിതത്തിലെ ഓരോ ഇടപെടലുകളും.

അംബേദ്ക്കറെ തള്ളിക്കളയുന്നവര്‍

ഓണം-വിഷു......തുടങ്ങി....ഏതും ദളിതര്‍ക്ക് ആഘോഷങ്ങളാണ്. ഈ ദിവസങ്ങളില്‍ ദളിത് സ്ത്രീകളെ പിടിച്ചാല്‍ കിട്ടില്ല. ഓണവും... വിഷുവും യഥാര്‍ദ്ധത്തില്‍ എന്താണെന്ന്‌പോലും മഹാഭൂരിപക്ഷം ദളിതര്‍ക്കും അറിവുള്ള കാര്യമല്ല. അനുകരിച്ചുള്ള ആഢംഭര ഭ്രമവും, ആര്‍ഭാടങ്ങളും, സാമ്പത്തികശേഷിയുള്ള ദളിതരില്‍ കടന്നുകയറിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഇടയ്ക്ക്...ഇക്കൂട്ടര്‍ ഒന്ന്മാത്രം വിസ്മരിക്കുന്നു. തങ്ങള്‍ക്ക് ഈ രാജ്യത്ത് ഇതിനെല്ലാം പശ്ചാത്തലം സൃഷ്ടിച്ചുതന്ന..... ഡോ. അംബേദ്ക്കറെ ഓര്‍ക്കുവാനോ....മനസ്സിലാക്കുവാനോ.....അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുവാനോ..... ചരമദിനാചരണം നടത്തുവാനോ..... ഭൂരിപക്ഷം ദളിത് സ്ത്രീകള്‍ക്കും മനസ്സില്ലാ എന്നു വേണം പറയുവാന്‍.

ദൈവം ഈ ജനതയ്ക്കു തന്ന സ്വര്‍ണ്ണഘനിയാണ് ഡോ. ആര്‍. ബാബാസാഹിബ് അംബേദ്ക്കര്‍. അംബേദ്ക്കറെ അംഗീകരിക്കാതെ... ദളിതരുടെ യാതൊരു പ്രസ്ഥാനത്തിനോ, സമൂഹത്തിനോ... വളര്‍ന്ന് വികാസം പ്രാപിക്കുവാന്‍ കഴിയില്ല. നമ്മുടെ ഭവനങ്ങളിലെ ഏറ്റവും ഉജ്ജ്വലമായ ആഘോഷം 'ഏപ്രില്‍ 14' ആയി മാറണം.

വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്ക് , അംബേദ്ക്കറെക്കുറിച്ച് ഭവനങ്ങളില്‍ നിന്ന് അവബോധം നല്‍കണം. ദളിതരുടെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരം അംബേദ്ക്കര്‍ ആശയങ്ങളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

ഭയവും-തിരിച്ചറിവില്ലായ്മയും

എസ്.സി/എസ്.ടി ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴി ക്കപ്പെടുന്ന തുകയുടെയും, പദ്ധതികളുടെയും നിജസ്ഥിതിയെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികളും, സവര്‍ണ്ണതമ്പുരാക്കന്മാരും, സഖാക്കളും, മാധ്യമ ങ്ങളും പറയുന്നതിലെ തെറ്റും ശരിയും മനസ്സിലാക്കുവാന്‍പോലും തിരിച്ചറിവില്ലാതെ ഈ രാഷട്രീയപാര്‍ട്ടികളെയും, നേതാക്കന്മാരെയും മഹാഭൂരിപക്ഷം ദളിതരും, വിശ്വസിക്കുകയും, ഈ പ്രസ്ഥാനങ്ങളുടെ പിറകെ നടന്ന് ജന്മം പാഴാക്കുകയും ശത്രുവിനെ അധികാരത്തി ലേറ്റുകയും ചെയ്യുന്ന പണിയാണ് ദളിതുകള്‍ 60 വര്‍ഷമായി നിര്‍വ്വഹി ക്കുന്നത്.

ദളിത് സമുദായ/സംഘടനാ നേതാക്കളില്‍ 95% പേരും ഭീരുക്കളാണ്. സത്യങ്ങള്‍ തുറന്നു പറയുവാനുള്ള കെല്‍പ്പില്ലാത്തവരും, മറ്റ് സവര്‍ണ്ണ രാഷ്ട്രീയ കെട്ടുപാടുകളില്‍ കിടക്കുന്നവരുമാണ്.

എങ്കിലും തങ്ങള്‍ നയിക്കുന്ന സംഘടനകള്‍ക്കുള്ളില്‍ എല്ലാകളികളും നടത്തി വീണ്ടും വീണ്ടും അധികാരം പിടിച്ചെടുത്ത്... ആപ്രസ്ഥാന ത്തിലൂടെ സംഭവിക്കാമായിരുന്ന എല്ലാ നല്ല ഫലങ്ങളുടെയും വഴിയടച്ച്.... മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്മാരായി ഇത്തരക്കാര്‍ ഭരണം നടത്തുന്നു.

ഊരുട്ടമ്പലം മുതല്‍ മണക്കാട്‌വരെ സവര്‍ണ്ണഗുണ്ടകളെ അടിച്ചു നിരത്തിയ മഹാന്മാ അയ്യന്‍കാളിയെപ്പോലെ,

ഹിന്ദു/ക്രൈസ്തവ മത വിവേചനങ്ങളെ വെല്ലുവിളിച്ച് ദളിതര്‍ക്ക് സ്വന്തമതം സ്ഥാപിച്ച ശ്രീകുമാരദേവനെപ്പെലെ, മനുസ്മൃതി ഭാരതത്തെ ജനാധിപത്യ ഇന്ത്യയാക്കി മാറ്റിയെഴുതിയ ഡോ. അംബേദ്ക്കറെപ്പോലെ, ആയിരത്താണ്ടുകള്‍ക്കശേഷം ദളിത്/പിന്നോക്ക ഭരണാധികാരം ഉത്തര്‍ പ്രദേശില്‍ സൃഷ്ടിച്ച ഡോ. കാന്‍ഷിറാമിനെപ്പോലെ- മാതൃകയാവാന്‍ കഴിവുള്ള ധീരനേതാക്കളെ ദളിതര്‍ ഉയര്‍ത്തികൊണ്ടുവരണം. വയറ്റി പ്പഴുപ്പ് നേതാക്കളെ ജനങ്ങള്‍ പിന്‍തള്ളണം. ഇത്തരക്കാര്‍ ഭീരുക്കളാണ്, ഭീരുക്കള്‍ യാതൊരു നല്ല ഫലങ്ങളും സമൂഹത്തിന് നല്‍കില്ല. ഭയമില്ലാ ത്തവര്‍ക്കു മാത്രമെ..... പരിവര്‍ത്തനം സാധ്യമാക്കുവാനുള്ള ഇടപെടലുകള്‍ നടത്തുവാന്‍ കഴിയൂ..

കോളജ്, വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ കാല്‍ വയ്പ്പും ആശങ്കകളും

സോളാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങി-ഭരണ വിരുദ്ധ വികാരം അതി ശക്തമായി നിന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ എസ്. സി, എസ്. റ്റി വിഭാഗങ്ങളുടെ വോട്ടുകള്‍ നേടുവാന്‍ കഴിഞ്ഞാല്‍ മാത്രമേ എല്‍.ഡി.എഫിനെ മറികട ന്നൊരു വിജയം നേടുവാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും , KPMS, PRDS, ഇന്ദിരാഗാന്ധികള്‍ച്ചറല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങള്‍ക്ക് 3 കോളേജുകള്‍ അനുവദിക്കുകയായിരുന്നു. ഉദ്ദേശിച്ച രാഷ്ട്രീയ നേട്ടം യു.ഡി.എഫിന് ഇതിലൂടെ ലഭിക്കുകയും ചെയ്തു. ഏതര്‍ത്ഥത്തില്‍ വീക്ഷിച്ചാലും ജനാധിപത്യഭരണത്തിലെ 60വര്‍ഷത്തിനിടയില്‍ ദളിതര്‍ക്ക് ലഭിച്ച നിര്‍ണ്ണായക വഴിത്തിരിവാണ് ഇത്. 

കോളേജുകളെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളുടെ നേതൃത്വസ്ഥാനത്തു നിന്ന് - ദളിത് വിഭാഗങ്ങളുടെ സാമൂഹിക/വിദ്യാഭ്യാസ/സാമ്പത്തിക പരിവര്‍ത്ത നത്തിനാവശ്യമായ സുതാര്യവും ആദര്‍ശാത്മകവുമായ ഭാവി പ്രവര്‍ത്ത നങ്ങള്‍ പ്രതീക്ഷിക്കാമോ?

അര്‍ഹതയുള്ളവര്‍ക്കും, പാവപ്പെട്ടവര്‍ക്കും നീതി ഉറപ്പാക്കുന്ന രീതിയിലും, നിയമനങ്ങള്‍ ലഭിക്കുന്ന രീതിയിലും ഒരു നയം (Policy) ഉണ്ടാകണം,

പണക്കാര്‍ക്കും, നേതൃത്വത്തില്‍ സ്വാധീനമുള്ളവര്‍ക്കും മാത്രമായി നിയമനങ്ങള്‍ പരിമിതിപ്പെട്ടാല്‍ എത്ര കോളേജുകള്‍ ലഭിച്ചാലും അതുകൊണ്ടൊന്നും യാതൊരു നല്ല ഫലങ്ങളും സമൂഹത്തില്‍ ഉണ്ടാവാന്‍ പോകുന്നില്ല.

പതിറ്റാണ്ടുകളും, നൂറ്റാണ്ടുകളും പോലും പാരമ്പര്യം അവകാശപ്പെടുന്ന ഭൂരിപക്ഷം എസ്.സി/എസ്.ടി സംഘടനകള്‍ക്കും ഒരു അംഗനവാടിപോലും ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കെ- കേവലം രണ്ട് വര്‍ഷംമാത്രം പ്രായമുള്ള C.S.D.S-- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു മേടിക്കുവാന്‍- ഒരു നിതാന്ത ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നത് വലിയ പ്രതീക്ഷനല്‍കുന്ന കാര്യമാണ്.

കലാലയ രാഷ്ട്രീയം, ദളിത് യുവത്വത്തിന്റെ ചതിക്കുഴി
കാമ്പസുകളില്‍ എസ്.സി/എസ്.റ്റി/പിന്നോക്ക/കീഴാള വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടി കലാലയ ജീവിതം ആരംഭിക്കുന്നത് ഒരു അത്ഭുതലോക സമാനമായിട്ടാണ്. പൊതു രാഷ്ട്രീയ/സാമൂഹിക ജീവിതത്തിന്റെ മറിമായങ്ങള്‍ അത്ര പരിചയമില്ലാത്ത ഈ വിദ്യാര്‍ത്ഥികളെ കാത്ത് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി പ്രസ്ഥാനങ്ങളുടെ എട്ടുകാലി വലകള്‍ സജ്ജമാക്കി വെച്ചിരിക്കും.

ഭാവിയിലേക്കുള്ള സഖാക്കളെയും, രാഷ്ട്രീയ അടിമകളെയും സൃഷ്ടിക്കുന്ന... സവര്‍ണ്ണ രാഷ്ട്രീയക്കാരുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെന്ന് ദളിത് സമൂഹം ഇനിയും മനസ്സിലാക്കിയി ട്ടേയില്ല.

ഇടതു/വലതു ബി.ജെ.പി - രാഷ്ട്രീയ പശ്ചാത്തലമുള്ള വീടുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ - എസ്.സി/എസ്.ടി വിദ്യാര്‍ത്ഥി കളെ പ്രേരിപ്പിച്ചും, ചങ്ങാത്തം നടിച്ചും, ഈ എട്ടുകാലി വലകളില്‍ അകപ്പെടുന്നു. ഇതിനെതിരെ കരുതിയിരിക്കുവിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനുള്ള ഉള്‍ക്കാഴ്ചയോ, ആര്‍ജ്ജവമോ നമ്മുടെ മാതാപിതാ ക്കള്‍ക്ക് ഇല്ല.

ഇടതുപക്ഷ മാനവവാദവും വികസന/ഭൂമി-യാഥാത്ഥ്യങ്ങളും
ജാതിയും, മതവും തങ്ങള്‍ക്കില്ല എന്ന് മുദ്രാവാക്യംവിളിപ്പിച്ച് വോട്ടുനേടി.... ജനിധിപത്യത്തിലെ 60 വര്‍ഷത്തിന്റെ പകുതി വര്‍ഷങ്ങള്‍ കേരള ഭരണം കൈപ്പിടിയിലൊതുക്കിയ CPM, CPI പാര്‍ട്ടികള്‍...

ജാതി രഹിതരായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജോലി-വിദ്യാഭ്യാസ മേഖലയില്‍ 1% സംവരണമെങ്കിലും ഏര്‍പ്പെടുത്തുവാനുള്ള ഒരു ബില്ല് കൊണ്ടുവന്ന് പാസാക്കി എടുക്കാതിരുന്നത്. എന്തുകൊണ്ട്?

പാവപ്പെട്ടവര്‍ക്കായി മൈക്കുകളിലൂടെ മുതലക്കണ്ണുനീര്‍ പൊഴിക്കുന്ന സി.പി.എം, സി.പി.ഐ ഇടതുപക്ഷക്കാര്‍....

ഇടുക്കി ജില്ലയിലെ പാട്ടക്കാലാവധി കഴിഞ്ഞ 10000-ര കണക്കിന് ഏക്കര്‍ തോട്ടങ്ങള്‍ എന്തുകൊണ്ട് നിയമപരമായി പിടിച്ചെടുത്ത് വിതരണം ചെയ്യുന്നില്ല?

2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തരുമാറാകു വാന്‍ പിണറായി വിജയന്‍ നടത്തിയ 6മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍..... പട്ടികജാതിക്കാരുടെ ഉന്നമനത്തിനുള്ള ഒരൊറ്റകാര്യം പോലും എന്തു കൊണ്ട് ചര്‍ച്ചചെയ്തില്ല?

ഇവര്‍ക്കെല്ലാം ഉത്തരം ദളിതര്‍ തന്നെ സ്വയം കണ്ടെത്തുക.

പരിഹാരങ്ങള്‍ ദളിതര്‍ക്ക് സ്വയം നിര്‍ണ്ണയിക്കാം
ബുദ്ധിപൂര്‍വ്വവും, ശ്രേഷ്ഠവുമായ ഒരു ജീവിതരീതി രൂപപ്പെടുത്തി യെടുക്കുവാനുള്ള നിതാന്ത പരിശ്രമമാണ് അത്യന്താപേക്ഷിതം. സവര്‍ണ്ണ രാഷ്ട്രീയ/പ്രസ്ഥാനങ്ങള്‍ക്കായി ജന്മം പാഴാക്കരുത്. അംബേദ്ക്കറുടെ ആഗ്രഹം നമ്മുടെ ധര്‍മ്മമായി മാറണം.