"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

ബന്ത് സിങ്ങ്...!!!!!

ചിന്താതീതമായ സമരബോധത്തിന്റേയും ലോകോത്തരമായ സഹനശേഷിയുടേയും ദലിത് മുദ്രയാണ് പഞ്ചാബിലെ ഗായകനായ ബന്ത് സിങ്. 2002 ജൂലൈ 6 ന് തന്റെ മകളെ ജന്മിമാരായ സവര്‍ണ ഹിന്ദുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുറ്റവാളികളെ കല്‍ത്തുറങ്കിലടക്കണ മെന്നാവശ്യപ്പെട്ട്, സമരം ചെയ്യാന്‍ കൂടെ ആരുമില്ലാത്ത സാഹചര്യത്തില്‍ പോലും ബന്ത് സിങ് ഒറ്റക്കു നിന്ന് പോരാടി, 2004 ല്‍ കോടതി 4 പ്രതികാളായ ജാതിഹിന്ദുക്കളെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ ഇടയാക്കി....!!!! 2005 ല്‍ 2 പ്രാവശ്യം ബന്ത് സിങ് വീണ്ടും ആക്രമിക്കപ്പെട്ടു. 2006 ജനുവരി 6 ന് വീണ്ടും വധശ്രമത്തെ അതിജീവിച്ചു വെങ്കിലും ക്രൂരന്മാരായ ജാതിഹിന്ദുക്കള്‍ ബന്ത് സിങ്ിന്റെ 2 കൈകളും ഒരു കാലും മുറിച്ചു മാറ്റി....!!!!! തളര്‍ന്നില്ല, പിന്‍തിരിഞ്ഞില്ല ബന്ത് സിങ്....!!!! ദലിത് വിമോചന ഗാനങ്ങള്‍ ആലപിച്ചു കൊണ്ടേയിരുന്നു..!!!! അവര്‍ തന്റെ തൊണ്ട മുറിച്ചുമാറ്റിയില്ലല്ലോ..???? 2016 ന് നടക്കുന്ന ജയ്പൂര്‍ ലിറ്റററി ഫെസ്റ്റില്‍ ബന്ത് സിങ്ങ്ആദരിക്കപ്പെടുകയാണ്....!!!! പരിപാടിയില്‍ 50 മിനിറ്റ് ഇതിനു വേണ്ടി നീക്കിവെച്ചു. ബന്ത് സിങിന്റെ ജീവചരിത്രകാരിയായ നിരുപമാ ദത്തും കവി ദസ് രാജ് കാലിയും ചേര്‍ന്ന് പരിപാടി ആങ്കര്‍ ചെയ്യും. 2011 ല്‍ മുബെയില്‍ സംഗീത സംവിധായകനായ വിശാല്‍ ശേഖര്‍ ബന്ത് സിങിന്റെ ദലിത് വിമോചന ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുണ്ടായി.....!!!!! ദലിതന്റെ ഒറ്റക്കാലു മാത്രം അവശേഷിപ്പിച്ചാല്‍ പോലും അവന്‍ ഒറ്റക്കു നിന്ന് ഒരു റോമാനഗരം പണിയും എന്ന് ലോകത്തെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിയ ബന്ത് സിങിന് ശതകോടി അഭിവാദ്യങ്ങള്‍...!!!! ജയ് ഭീം....!!!!