"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

അംബേഡ്കറെ ഗൂഗിള്‍ ആദരിച്ച വിധം ദലിതരറിയുന്നത്...!!!!!

അംബേഡ്കറുടെ 124 ആമത് ജയന്തി ദിനത്തില്‍, 2015 ഏപ്രില്‍ 14 ന് ലോക സര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ അംബേഡ്കറുടെ ആനിമേറ്റഡ് സ്‌കെച്ച് ഗൂഗിള്‍ ഡൂഡില്‍ ചെയ്തുകൊണ്ട് ആദരിച്ചു. ഇന്ത്യയെ കൂടാതെ അര്‍ജന്റീന, ചിലി, അയര്‍ലന്റ്, പെറു, പോളണ്ട്, സ്വീഡന്‍, യു കെ എന്നീ 7 രാജ്യങ്ങളിലും ഡൂഡില്‍ ദൃശ്യമായി...!!!! ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അംബേഡ്കറിന് എന്തു പ്രസക്തി എന്ന സംശയം ഉയരാതിരിക്കാന്‍ അവര്‍ ഇതു സംബന്ധിച്ച് 10 വസ്തുതകളും കൊടുത്തു...!!!! അവയിങ്ങനെ......
* ഡോ. ബി ആര്‍ അംബേഡ്കറുടെ മുഴുവന്‍ പേര് ഭീംറാവു റാംജി അംബേഡ്കര്‍ എന്നാണ്. അദ്ദേഹം ബാബാസാബിബ് എന്നും അറിയപ്പെടുന്നു.!
*അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമ - നീതിന്യായ വകുപ്പു മന്ത്രിയായിരുന്നു. 1947 ആഗസ്റ്റ് 29 മുതല്‍ 1950 ജനുവരി 24 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.!
* ഡോ. ബി ആര്‍ അംബേഡ്കര്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ' പിതാവ് എന്നറിയപ്പെടുന്നു. ഭരണഘടനയുടെ മുഖ്യശില്പി അദ്ദേഹമായിരുന്നു.!
* ഡോ. ബി ആര്‍ അംബേഡ്കര്‍ നിയമബിരുദവും മറ്റനേകം ഡോക്ടറേറ്റുകളും നേടിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും കൊളംബിയ യുണിവേഴ്‌സിറ്റിയില്‍ നിന്നുമാണ്.!
* ഡോ. ബി ആര്‍ അംബേഡ്കര്‍ ഇന്ത്യയിലെ അസ്പൃശ്യരില്‍ ഒരാളായിരുന്നു. അസ്പൃശ്യത നീക്കം ചെയ്യുന്നതിനായി ഇന്ത്യയില്‍ ഒട്ടേറെ സമര പരിപാടികളും ജീവിതത്തിലുടനീളം അംബേഡ്കര്‍ സംഘടിപ്പിച്ചു.
* ഡോ. ബി ആര്‍ അംബേഡ്കറാണ് ഇന്ത്യയിലെ ഫിനാന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ചത്. 1927 ല്‍ ഒരു പ്രൊഫഷണല്‍ എക്കണോമിസ്റ്റായി മാറുന്നതു വരെ ആ സ്ഥാനത്തു തുടര്‍ന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയത് അംബേഡ്കറുടെ മാര്‍ഗനിര്‍ദ്ദേശ രേഖയനുസരിച്ചാണ്.!
* ഡോ. ബി ആര്‍ അംബേഡ്കറുടെ ആത്മകഥ 'വെയ്റ്റിംങ് ഫോര്‍ വിസ' എന്ന പേരിലുള്ളതാണ്. 1935 നും 1936 നും ഇടക്കാണ് ഇത് എഴുതിയത്.!
* ബാബാസാഹിബിന്റെ ജന്മദിനമായ ഏപ്രില്‍ 14 'അംബേഡ്കര്‍ ജയന്തി' അഥവാ 'ഭീം ജയന്തി' എന്നറിയപ്പെടുന്നു. അന്ന് പൊതു അവധിയാണ്.!
* ഡോ. ബി ആര്‍ അംബേഡ്കറുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്, ഡെല്‍ഹി ഹൗസ് 26, ആലിപ്പൂര്‍ റോഡില്‍ ആണ്.
* ഡോ. ബി ആര്‍ അംബേഡ്കര്‍ 1956 ല്‍ അന്തരിച്ചു. അദ്ദേഹം അന്തരിച്ച് 34 വര്‍ഷം കഴിഞ്ഞപ്പോള്‍ പരമോന്നത ബഹുമതിയായ 'ഭാരത് രത്‌ന അവാര്‍ഡ്' നല്‍കി രാജ്യം ആദരിച്ചു.!!!!