"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

ഇ കണ്ണന്‍....!!!!!

മലബാര്‍ സംസ്ഥാനത്ത് എം എല്‍ എയും ആള്‍ ഇന്ത്യാ ഡിപ്രസ്ഡ് ക്ലാസ് കോണ്‍ഗസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഇ കണ്ണന്‍. പ്രദേശത്തെ ദലിതര്‍ നേരുടുന്ന പീഢിതാവസ്ഥയെ വിവരിച്ചു കൊണ്ട് ഡോ. അംബേഡ്കര്‍ക്ക് നിരന്തരം ഇ കണ്ണന്‍ കത്തുക ളെഴുതി....!!!! ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ പഠിക്കുന്ന കാലത്ത് നന്നേ തിരക്കുണ്ടായിരുന്നെങ്കിലും അംബേഡ്കര്‍ അതിനെല്ലാം മറുപടിയും കൊടുത്തു. ഇ കണ്ണന്‍ കണക്കന്‍ സമുദായക്കാരനായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ബാബാ സാഹിബിന്റെ മറുപടിക്കത്തുകള്‍ രണ്ടാം ഭാര്യയായ, യു പി സംസസ്ഥാനത്ത് ജനിച്ച ദ്രൗപദി വേവി ഝാദവ്, തിരുവനന്ത പുരത്തുള്ള സി സി കുഞ്ഞനെ ഏല്‍പിച്ചു. കത്തുകളില്‍ ചിലത് സമ്പൂര്‍ണകൃതികളുടെ മലയാള പരിഭാഷയില്‍ കൊടുത്തിട്ടു ണ്ടെങ്കിലും ഇംഗ്ലീഷ് സമാഹരിച്ച് പ്രസിദ്ധീകരിക്കുക യുണ്ടായില്ല. ഈയിടെ സി സി കുഞ്ഞന്‍ അവയെല്ലാം പുസ്തകമാക്കി. രണ്ടു പ്രതികളേ അതിനുള്ളൂ..!!! ( എ ഫോര്‍ കടലാസില്‍ ലേസര്‍ പ്രിന്റ് ചെയ്ത് എടുത്തതാണ്) ഒരുപ്രതി ഈയിടെ ബിജെപി ദേശീയ അധ്യക്ഷന്‍ തിരുവനന്തപുരത്തുവന്നപ്പോള്‍ അദ്ദേഹത്തിനു സമര്‍പ്പിച്ചു. അംബേഡ്കറേ ഹിന്ദുവാക്കി ദലിതരെ കൂടെ നിര്‍ത്താന്‍ വേണ്ടിയുള്ള ഹീനതന്ത്രങ്ങള്‍ക്കെതിരെ സി സി കുഞ്ഞന്‍ നടത്തിയ ഒരു സമരതന്ത്രമാണ് ആ സമര്‍പ്പണം....!!!!! തന്റെ ഉറ്റചങ്ങാതിയായിരുന്ന ഇ കണ്ണന്റെ ജീവചരിത്രം തയാറാക്കിത്തരാമെന്ന് സി സി കുഞ്ഞന്‍ ഏറ്റിട്ടുണ്ട്...!!!! ഇ കണ്ണന് ആരാഞ്ജലികള്‍.....!!!! കുഞ്ഞന്‍ സാറി്‌ന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു...!!!! ജയ് ഭീം...!!!!!