"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

അംബേഡ്കറെ ലോകം അറിഞ്ഞവിധം ദലിതനറിയുന്നത്.....!!!!

2008 മുതല്‍ യൂറോപ്പിലെ നരവംശശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലെ സമാന ശാസ്ത്രശാഖയുമായി സഹകരിച്ച് നിരവധി എത്‌നിക് ഗ്രൂപ്പുകളില്‍ നടത്തിയ DNA ടെസ്റ്റിന്റെ (ജിനോം റിസര്‍ച്ച്) അടിസ്ഥാനത്തില്‍ യൂറോപ്പിലുള്ള ജിപ്‌സികള്‍ (ഇന്ന് അറിയപ്പെടുന്നത് റോമാ ജനത) അവരുടെ പൂര്‍വിക ഭൂമി തെക്കേ ഇന്ത്യയാണെന്നും ഇവിടത്തെ അസ്പൃശ്യരായി തരംതാഴ്ത്തപ്പെട്ട ദേശിക രാണ് ജിപിസികളുടെ പിതൃവഴിയിലുള്ളതെന്നും കണ്ടെത്തുകയുണ്ടായി. ഇത് മനസിലാക്കിയ ജിപിസികള്‍, അസ്പൃശ്യര്‍ ഇന്ന് അറിയപ്പെടുന്ന പേര് 'ദലിത്' എന്നാണെന്ന് അറിഞ്ഞ് തങ്ങളേയും ദലിതര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു..!!!! ദലിതരുടെ വിമോചനശാസ്ത്ര അടിത്തറ അംബേഡ്കറിസത്തി ലാണെന്നു മനസിലാക്കിയ അവര്‍ അംബേഡ്കറെ താത്വികാചാര്യനായി കണ്ട് വിമോചന പദ്ധതികള്‍ക്ക് രൂപം കൊടുത്തു. ഹംഗറിയിലെ റോമാ ജനത സുപ്രീം കോടതി വിധിയിലൂടെ വിദ്യാഭ്യാസാവകാശം നേടിയെടുക്കുന്നത് 2008 ല്‍ മാത്രമാണ്...!!!!! അന്ന് അവര്‍ സ്ഥാപിച്ച ഹംഗറിയിലെ സ്‌കൂളാണ് ഇന്ത്യക്കു പുറത്തുള്ള - പ്രവാസി ഇന്ത്യന്‍ ദലിതുകള്‍ സ്ഥാപിക്കാത്ത - ഏക അംബേഡ്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍..!!! അപ്പോള്‍ അംബേഡ്കറിസം ആഗോള അധസ്ഥിതന്റെ വിമോചന ശാസ്ത്രമാണ്...!!!!! ആരെങ്കിലും ദലിതുകളോട് ഐക്യപ്പെടാനും അംബേഡ്കറിസത്തെ വിമോചന മാര്‍ഗമായി സ്വീകരിക്കാനും മുന്നോട്ടു വരുമ്പോള്‍ ദലിതുകള്‍ എന്തിന് അവരെ സ്വീകരിക്കാതിരിക്കണം...????? ചിത്രത്തില്‍ ഹംഗറിയിലെ ദലിതര്‍ ആഘോഷത്തിമിര്‍പ്പില്‍- ഭിത്തിയില്‍ ബാബാസാഹിന്റെ ചിത്രവും കാണാം...!!!!!! ജയ് ഭീം...!!!!