"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 5, ചൊവ്വാഴ്ച

എം ജയണ്ണ......!!!!!

കര്‍ണാടകയിലെ ദലിത് സംഘര്‍ഷ സമിതിയുടെ ഭാരവാഹിയും പ്രമു ഖ ദലിത് വിമോചക പ്രവര്‍ത്ത കനുമായ എം ജയണ്ണ, കര്‍ണാടക ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ, 2015 -16 വര്‍ഷത്തെ 'ബാബു ജഗജീവന്‍ റാം മെമ്മോറിയല്‍ അവാര്‍ഡി'ന് അര്‍ഹനായിരിക്കുന്നു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന താണ് അവാര്‍ഡ്. ബാബൂ ജഗജീവന്‍ റാമിന്റെ 109 ആം ജന്മദിനമായ ഏപ്രില്‍ 7 ന് അവാര്‍ഡ് സമ്മാനിക്കും. ചിത്രദുര്‍ഗ ജില്ലയില്‍ ജനിച്ച ജയണ്ണക്ക് ഇപ്പോള്‍ 66 വയസുണ്ട്. 1981 ല്‍ നടന്ന 'ഭൂചലുവാലി' (ഭൂസ മരം) യില്‍ ജയണ്ണ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. (ചിത്രത്തില്‍ പ്രസംഗിക്കുന്നയാള്‍) എം ജയണ്ണക്ക് അഭിവാദ്യങ്ങള്‍...!!!!! ജയ് ഭീം...!!!!