"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

പി.കക്കൻ.

രക്ഷ്ട്റിയം ഒരു വൻ ബിസ്സ്നസ്സ് ആക്കി ഭൂരിപക്ഷം ആളുകളും കൊണ്ടുനടക്കുന്ന ഈ കാലത്ത് ഒരു പൊതു പ്രവർത്തകൻ എങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു പി.കക്കൻ. തമിഴ് നാട്ടിലെ  മധുരക്കടുത്ത തുംബപെട്ടിയിൽ ഒരു ദളിത്‌ കുടുംബത്തിൽ 1908ൽ ജനിച്ച കക്കൻ നവോത്ഥാന പ്രവർത്തകൻ, സ്വാതന്ത്രൃ സമര സേനാനി, എം.എൽ.എ.,എം.പി,ആഭ്യന്തര മന്ത്രി, ക്റ്ഷി വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി,തമിഴ്നാട്‌ പ്രദേശ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തി ച്ചു. കാമരാജ്‌ മന്ത്രിസഭയിൽ കക്കൻ മന്ത്രിയായിരിയ്ക്കുബൾ അത്ഹത്തിന്റെ ഭാരൃ ഒരു എൽ പി സ്കൂൾ അധ്യാപിക യായിരുന്നു. കുട്ടികൾ പഠിച്ചിരുന്നത് സർക്കാർ സ്കൂളിലും.  ഏറ്റവും ലളിതമായ രീതിയിൽ ജീവിച്ച കക്കൻ തന്റെ മകളുടെ കല്യാണത്തിന് ഒരു വൃവസായി സമ്മനമായി നല്കിയ സ്വർണ്ണവള  നിർബന്ത പൂർവം തിരികെ നല്‍കി മാത്റുകയായി.1967 ൽ രാഷ്ട്റിയത്തിൽ നിന്നും സ്വയം വിരമിച്ച കക്കൻ അസുഖ ബാധിതനായീ മധുര ഗവണ്മെന്റ് ഹോസ്പിറ്റലിൽ കഴിയെവ അന്നത്തെ മുഖൃ മന്ത്രി എം.എം.ജിആർ.കാണാൻ എത്തിയ പ്പോൾ അദ്ഹം ആശുപത്റി വരാന്തയിലെ ഒരു കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്.ഉടൻ തന്നെ ഒരു റൂമില്ക്കു മറ്റാൻ ആവശൃപ്പട്ടു. ഇതിന് എതിർത്ത കക്കൻ ആ വരാന്തയിൽ തതന്നെ തുടർന്നു. ധീർഘ കാലം അധികാരത്തിൽ ഇരുന്ന കക്കൻ‍ 1981ൽ മരിക്കുന്നത് വരെ സ്വന്തമായീ ഒരു വീടോ ഒരു തുണ്ട് ഭുമിയൊ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അനുവാദം ഇല്ലാത ചെന്നയിൽ സർക്കാർ ഒരു ഹൌസ് പ്ലോട്ട് അനുവദിച്ച് ഉത്തരവ് നൽകിയപ്പോൾ അത് വലിച്ചു കീറി ദുരെ എറിഞ അദ്ദേഹം  അവസാനം വരെ ഒരു വാടക വീട്ടിലാണ്‌ കഴിഞ്ഞത്.