"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

നവംബര്‍ 17: സെഗുദന്താളി മുരുകേശന്‍ ദിനം....!!!!!



കോയമ്പത്തൂരിലെ കൂലിപ്പണിക്കാരനായിരുന്ന ദലിത് യുവാവ് സെഗുദന്താളി മുരകേശനെ സവര്‍ണരായ ഗൗണ്ടര്‍മാര്‍ അടിച്ചു കൊന്നത് 1999 നവംബര്‍ 17 നായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ പരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ അവര്‍ യാത്ര ചെയ്തിരുന്ന പബ്ലിക് ബസ്സില്‍, ഒരു ഗൗണ്ട സ്ത്രീ ഇരുന്ന സീറ്റിനടുത്ത് ഭാര്യയെ ഇരുത്തി എന്നതാണ് മുരുകേശന്‍ ചെയ്ത കുറ്റം.....????? അന്നു തന്നെ ഗൗണ്ടര്‍മാര്‍ മുരുകേശന്റെ വീട് ആക്രമിക്കുകയും മുരുകേശനേയും മറ്റുള്ളവരേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു..?????? ഗര്‍ഭിണിയായ സ്തീയെ പോലും ഗൗണ്ടര്‍മാര്‍ വെറുതെ വിട്ടില്ല.???? ആദിതമിഴര്‍ പെരവൈ എന്ന ദലിത് സംഘടന ഇതിനെതിരേ പൊലീസില്‍ പരാതി കൊടുത്തു. പരാതി പിന്‍വലിക്കണമെന്ന് ആക്രോശിച്ചു കൊണ്ട് ഗൗണ്ടര്‍മാര്‍ വീണ്ടും മുരുകേശനെ സമീപിച്ചു. മുരുകേശന്‍ വഴങ്ങിയില്ല. താന്‍ അങ്ങനെ ചെയ്താല്‍ അത് തന്റെ ജനതയോട് ചെയ്യുന്ന കുറ്റമായിരിക്കും എന്ന് തുറന്നു പറഞ്ഞ മുരുകേശനെ ഗൗണ്ടര്‍മാര്‍ വളഞ്ഞുവെച്ച് അടിച്ചു കൊന്നു. ഈ കൊലപാതക കേസില്‍ രണ്ട് ഗൗണ്ടര്‍മാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും സുപ്രീം കോടതിയില്‍ നിന്നും അവര്‍ വിടുതല്‍ നേടി..????? ?????? ?????? ?????