"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 13, വെള്ളിയാഴ്‌ച

പാഠം 4: എങ്ങനെ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനാകാം - ഡോ. കെ എം കര്‍മചന്ദ്രന്‍



ബോള്‍ പാസ്സിങ്: കൂട്ടുകാരേ, പന്ത് പാസ്സുചെയ്യുന്നത് ബുഡ്‌ ബോള്‍ കളിയില്‍ വളരെ പ്രാധാന്യമുള്ളതാണ്. ശരിയായ ഒരു ബോള്‍ പാസ്സ് വഴി എതിര്‍ കളിക്കാരന്റെ പക്കല്‍ പന്ത് എത്താതിരിക്കുവാനും, മികച്ച രീതിയിലും സ്ഥാനത്തും നില്ക്കു ന്ന കൂട്ടുകാരന്റെ പക്കല്‍ പന്തെത്തിക്കുവാനും, അതുവഴി ഗ്രൗണ്ടില്‍ നിങ്ങളുടെ ടീമിന് സൃഷ്ടിപരമായ നീക്കങ്ങള്‍ യഥേഷ്ടം നടത്തുവാനും കഴിയും. കളിക്കിടെ അമിതമായി പന്ത് സ്വന്തം കാല്ക്കീഴില്‍ വെച്ച് ഓടി ക്ഷീണിക്കാതിരിക്കുവാനും, പരിക്കു പറ്റുന്നതൊഴിവാക്കുവാനും പാസ്സിങ് നിങ്ങളെ സഹായിക്കുന്നു. 

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. പന്തുകളിക്കാ രന്റെ കാല്പാദങ്ങളുടെ വിവിധ ഭാഗങ്ങള്‍ക്ക് കാല്പ്പത്തിയുടെ പരന്ന മുന്‍ഭാഗം, ഉപ്പൂറ്റി, ഇന്‍സ്റ്റെപ്പ്, ഔട്ട്‌സ്റ്റെപ്പ്, നഖങ്ങള്‍ എന്നീ പേരുകള്‍ നല്കിയിരിക്കുന്നു.

പാസ്സു ചെയ്യേണ്ട വിധം: ഗ്രൗണ്ടില്‍ വിശ്രമാവസ്ഥയിലുള്ള പന്തിന്റെ അടുത്തായി ഒരു കാല്‍ ഊന്നി നിന്നുകൊണ്ട് മറ്റേക്കാലിന്റെ ഇന്‍സ്റ്റെപ്പുകൊണ്ടടിച്ചാണ് പാസ്സു നല്‌കേണ്ടത്. നീങ്ങിക്കൊണ്ടിരിക്കുന്ന പന്താണെങ്കില്‍ ഇപ്രകാരം കാലുകള്‍ ശ്രദ്ധയോടെ വേഗത്തില്‍ അഡ്ജസ്റ്റ് ചെയ്തു പെട്ടെന്നു അടിച്ചു പാസ്സു നല്‌കേണ്ടതാണ്. ചിലപ്പോള്‍ ഔട്ട്‌സ്‌റ്റെപ്പുകൊണ്ടടിച്ചും കളിക്കിടയില്‍ പാസ്സു നല്‌കേണ്ടിവരും. സഹകളിക്കാരന്‍ തന്റെ നേരേ മുന്‍പില്‍ അല്പം അകലെയാണെങ്കില്‍ കാല്പാദത്തിന്റെ നഖത്തോടു ചേര്‍ന്ന പരന്ന മുന്‍ഭാഗംകൊണ്ട് ആവശ്യമായ ശക്തിയില്‍ പാസ്സു നല്‌കേണ്ടതാണ്. അപൂര്‍വമായി ഉപ്പൂറ്റി കൊണ്ടുള്ള റിവേഴ്‌സ് പാസ്സും ചെയ്യാം. ഉന്നുന്ന കാല്‍ കൃത്യ മായി വെച്ചുകൊണ്ട് ഇപ്രകാരമെല്ലാം പാസ്സുകള്‍ ചെയ്താല്‍ പന്തു നിങ്ങള്‍ ഉദ്ദേശിക്കുന്നിടങ്ങളിലേക്കു തന്നെ ചെന്നെത്തും. കൂടുതല്‍ പരിശീലിച്ചുകൊണ്ടു കൃത്യതയും വേഗതയും ഉള്ള പാസ്സുകള്‍ സ്വാംശീകരിക്കാം.

ഓര്‍മിക്കുക: എതിര്‍ ടീമിന്റെ പ്രതിരോധ നിരയെ പിളര്‍ക്കുന്ന ഒരു പാസ്സ് ഗോളായി കലാശിക്കാം. സ്വന്തം ടീമിലെ ഗോള്‍കീ പ്പര്‍ക്കു കൃത്യമായി കൊടുക്കുന്ന ഒരു മൈനെസ് പാസ്സ് സ്വന്തം ടീമിനുവേണ്ടി ഗോള്‍ സേവ് ചെയ്യുന്നു. (പരിശീലനം തുടങ്ങുന്ന തിന് മുന്‍പേതന്നെ ഗ്രൗണ്ടിനു ചുറ്റും പതിയെ രണ്ടുപ്രാവശ്യ മെങ്കിലും ഓടി ശരീരത്തിന് ചൂടും വഴക്കവും വരുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക)