"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 1, ഞായറാഴ്‌ച

അധികാരപങ്കാളിത്തം ഉറപ്പാക്കുവാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ദലിതര്‍ക്ക് അവസരസമത്വംഉണ്ടാകണം: കാഞ്ച എലയ്യ


എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസത്തിനും ദലിതര്‍ക്കും ഭരണപങ്കാളിത്തം ഉറപ്പാക്കാനും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ ദലിത് ചിന്തകന്‍ പ്രഫ. കാഞ്ച എലയ്യ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 25-ാം വാര്‍ഷിക ഭാഗമായി സോളിഡാരിറ്റി യൂത്ത്മൂവ്‌ മെന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ഡല്‍ @ 25 ബഹുജന രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട് എന്ന പേരില്‍ ദലിത്-പിന്നാക്ക-ആദിവാസി-മുസ്‌ലിം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടത്തുന്ന സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ യുവജന പ്രഖ്യാപനം എന്ന കാമ്പയിന് മുന്നോടിയായാണ് സംഗമം നടന്നത്. ഇന്ത്യന്‍ ഫാഷിസത്തിന്റെ ശത്രുസ്ഥാനത്ത് നിലയുറപ്പിക്കുന്ന മുസ്‌ലിം, ദലിത്, ആദിവാസി, പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ശാക്തീകരണത്തിന് വഴിവെച്ച ഒന്നായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ ഭൂപടങ്ങളില്‍ നിന്ന് ചരിത്രപരമായി മാറ്റിനിര്‍ത്തപ്പെട്ട പാര്‍ശ്വ വല്‍കൃത സമൂഹങ്ങളെ ഒന്നിച്ചിരുത്തുന്നൊരു രാഷ്ട്രീയ ഇടം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 25-ാം വര്‍ഷത്തോടടുക്കുന്ന മണ്ഡല്‍ ഓര്‍മകളെ അത്തരമൊരു രാഷ്ട്രീയ ഐക്യത്തിനുള്ള വഴിയാക്കി മാറ്റാം എന്നചിന്തയില്‍ നിന്നാണ് ഈ സംഗമം സംഘടിപ്പിക്കപ്പെട്ടത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കാരണം സംവരണ വിരുദ്ധ പ്രക്ഷോഭം ആര്‍.എസ്.എസ് ഉപയോഗിച്ചതാണ്. ഒ.ബി.സിക്കാരനായ മോഡിയാണ് പ്രധാനമന്ത്രിയെങ്കിലും കാര്യങ്ങള്‍ നീക്കുന്നത് സവര്‍ണ വാദികളായ ആര്‍.എസ്.എസുകാരാണ്. 95 ശതമാനം സവര്‍ണരും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ താഴ്ന്ന വിഭാഗക്കാര്‍ക്ക് അതിന് കഴിയുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രധാന സ്ഥാപനങ്ങളില്‍ താഴ്ന്ന വിഭാഗക്കാര്‍ പിന്തള്ളപ്പെടുന്നതിന് കാരണമിതാണ്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നിര്‍ത്തലാക്കി എല്ലാവര്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാവുന്ന ഒരേ രീതിയിലുള്ള സിലബസ് നടപ്പാക്കണം. ലോകത്ത് പ്രധാന രാജ്യങ്ങളിലെല്ലാം 12-ാം ക്ലാസുവരെ വിദ്യാഭ്യാസം നല്‍കുന്നത് സര്‍ക്കാര്‍ മാത്രമാണ്. മുസ്‌ലിം രാജ്യങ്ങളില്‍ പോലും പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നത് സവര്‍ണരാണ്. ബ്രിട്ടീഷുകാര്‍ ഇംഗ്ലീഷ് ഭരണ ഭാഷയാക്കിയപ്പോള്‍ പ്രതിഷേധിച്ച് മുസ്‌ലിംകള്‍ രാജിവെച്ചിട്ടും സവര്‍ണര്‍ അതിന് തുനിയാതെ ഇംഗ്ലീഷ് പഠിച്ച് ഭരണത്തില്‍ മുഖ്യ പങ്കാളി കളാവുകയായിരുന്നു. സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ ദലിത് പിന്നാക്ക ആദിവാസി മുസ്‌ലിം ഐക്യം അനിവാര്യമാണെന്നും പ്രഫ. കാഞ്ച എലയ്യ പറഞ്ഞു.ആര്‍.എസ്.എസ് സാംസ്‌കാരിക സംഘടനയല്ലെന്നുംദേശവിരുദ്ധ ശക്തി കളുടെ കൂട്ടായ്മയാണെന്നും ജനതാദള്‍-എസ് ദേശീയ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എ. നീലലോഹിത ദാസ് നാടാര്‍ പറഞ്ഞു. അദ്വാനി ജിന്ന യെ മതേതരവല്‍ക്കരിച്ചതോടെയാണ് സംഘ്പരിവാറിന് അനഭിമതനായ തെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല്‍ റിപ്പോര്‍ട്ടിനുശേഷമുള്ള കാല്‍ നൂറ്റാണ്ട് ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു മുമ്പുള്ള 25 വര്‍ഷത്തെ സമര പ്രവൃ ത്തനങ്ങള്‍ ഓര്‍ക്കണം. ചാതുര്‍വര്‍ണ്യത്തിന്റെ അടിത്തട്ടിലു ള്ളവര്‍ക്ക് ഹിന്ദു സമുദായത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതെങ്ങനെയെന്ന ഡോ. ബി. ആര്‍. അംബേ്ദ്കറുടെ ചോദ്യം ഇന്നും പ്രസക്തമാണ്. സംഘ പരിവാറിന്റെ കീഴിലേക്ക് കാലെടുത്തുവെക്കാന്‍ വെമ്പല്‍ കൊള്ളുന്ന ദലിത് കീഴാള സഹോദരന്മാര്‍ വസ്തുത മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പതിറ്റാണ്ടുകളോളം മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട രാജ്യത്തെ എണ്‍പതു ശതമാനം ജനങ്ങളുടെ തിരിച്ചറിവിന്റെ കൂടി പേരാണ് മണ്ഡല്‍ കമീഷനെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്ടി.ശാക്കിര്‍ പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷത്തിനിടയില്‍ രാഷ്ട്രീയ ഏകീകരണമുണ്ടാവാനും സാധ്യത നല്‍കിയ ഒരു സങ്കല്‍പനം കൂടിയായിരുന്നു മണ്ഡല്‍. അത് നടപ്പാക്കിയതിന്റെ പേരില്‍ രാജ്യം വലിയ വില നല്‍കേണ്ടിവന്നു. സംവത്‌സരങ്ങളോളം തങ്ങള്‍ക്കു ലഭിച്ചിട്ടി ല്ലാത്ത അവസരസമത്വത്തെക്കാളും അറിവിനെക്കാളും അധികാരത്തെ ക്കാളും പ്രധാനമാണ് ക്ഷേത്രങ്ങളും പള്ളികളുമെന്ന് വൈകാരികമായി മഹാഭൂരിപക്ഷം പിന്നാക്കവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് സംഘപരിവാര്‍ വിജയിച്ചത്. ഈ തിരിച്ചറിവില്‍ നിന്നാണ് സംഘ്പ രിവാറി നെതിരായ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംവരണം ഇനിയും കാര്യക്ഷമമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നോണ്‍ക്രീമിലയര്‍ വിഭാഗത്തില്ില്ലാത്തതിനാല്‍ മുന്നോക്ക സമുദായങ്ങളിലെ പിന്നാക്ക കാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണം. കേരളത്തില്‍ പരിമിതമായ തോതിലെങ്കിലും ഉള്ള ജനസംഖ്യാനുപതിക സംവരണം രാജ്യത്തുടനീളം നടപ്പിലാക്കണം. അത് ശരിയായി നടപ്പിലാക്കണമെങ്കില്‍ ജാതി സെന്‍സസ് പുറത്തുവിടേണ്ടതുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാന ങ്ങളില്‍ നടപ്പിലാക്കുന്ന സംവരണ സമൂഹങ്ങള്‍ക്കകത്ത് അതീവ പിന്നാ ക്ക സമുദായങ്ങളുടെ സംവരണവും അനിവാര്യമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സംവരണമെന്നത് ഒരു തൊഴില്‍ദാന സംവിധാനമല്ലെന്നും മറിച്ച് സാമുദാ യിക രാഷ്ട്രീയ അവകാശമാണെന്നും ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗത്തിന് കൈവരുന്ന അവസരസമത്വത്തിലൂടെ പുതിയ രാഷ്ട്രീയം ഉദയം ചെയ്യും. ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനം കിട്ടാതിരുന്ന ദലിത് പിന്നാക്കവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ കടന്നുവരാനും സ്വത്വപ്രകാശനത്തിനുള്ള സാഹചര്യമുണ്ടായത് മണ്ഡല്‍ കമീഷനിലൂടെയാ ണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പരമപ്രധാനമായ ഇടങ്ങളും താക്കോല്‍ടി.ശാക്കിര്‍ പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷത്തിനിടയില്‍ രാഷ്ട്രീയ ഏകീകരണമു ണ്ടാവാനും സാധ്യത നല്‍കിയ ഒരു സങ്കല്‍പനം കൂടിയായിരുന്നു മണ്ഡല്‍. അത് നടപ്പാക്കിയതിന്റെ പേരില്‍ രാജ്യം വലിയ വില നല്‍കേണ്ടിവന്നു. സംവത്‌സരങ്ങളോളം തങ്ങള്‍ക്കു ലഭിച്ചിട്ടില്ലാത്ത അവസരസമത്വ ത്തെക്കാളും അറിവിനെക്കാളും അധികാരത്തെക്കാളും പ്രധാനമാണ് ക്ഷേത്രങ്ങളും പള്ളികളുമെന്ന് വൈകാരികമായി മഹാഭൂരിപക്ഷം പിന്നാക്കവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് സംഘപരിവാര്‍ വിജയിച്ചത്. ഈ തിരിച്ചറിവില്‍ നിന്നാണ് സംഘ്പരിവാറിനെതിരായ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംവരണം ഇനിയും കാര്യക്ഷമമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നോണ്‍ക്രീമിലയര്‍ വിഭാഗത്തില്‍  ഇല്ലാത്തതിനാല്‍ മുന്നോക്ക സമുദായങ്ങളിലെ പിന്നാക്ക കാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണം. കേരളത്തില്‍ പരിമിതമായ തോതിലെങ്കിലും ഉള്ള ജനസംഖ്യാസ്ഥാനങ്ങളുമെല്ലാം കൈയടക്കിയിരി ക്കുന്നത് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കളായ സംഘ്പരിവാര്‍ ബ്രാഹ്മണരാണെന്ന് വിശ്വകര്‍മ സഭ സംസ്ഥാന നേതാവ് പി.എ കുട്ടപ്പന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജാതി സെന്‍സസ് പുറത്തുവിടാനും ജനസംഖ്യാനുപാതികമായ സംവരണത്തിനും ദലിത് പിന്നാക്ക മപക്ഷോഭം ഇനിയും വൈകാതെ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷ പദവിയുള്ള പിന്നാക്കവിഭാഗങ്ങളുടെ സ്ഥാപനങ്ങളില്‍ അമ്പതുശതമാനം അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് മാറ്റിവെക്കാന്‍ സമുദായ സംഘടനകള്‍ സന്നദ്ധരാവണമെന്ന് ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂര്‍ പുതുപ്പാടി പറഞ്ഞു. സംവരണാവകശങ്ങള്‍ നേടിയെടുക്കാന്‍ യാചകരായി നടക്കാതെ ഭരണാധികാരികളായി മാറാന്‍ പിന്നാക്ക സമുദായത്തിനാവണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ സര്‍വ്വശ്രമവും നടത്തിയവരാണ് ഇന്ന് പിന്നാക്കവിഭാഗക്കാരുടെ രക്ഷകവേഷം ചമയുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ചെക്കുട്ടി പറഞ്ഞു. വെള്ളാപള്ളിയെയും കെ.പി.എം.എസിനെയും പോലുള്ള പാവങ്ങള്‍ അവരുടെ പ്രചരണ വേലകളില്‍ വീണുപോവുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല്‍ കമീഷന്‍ നടപ്പാക്കിയതിന് വിപി സിംഗ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം പാസാക്കാന്‍ വോട്ട് ചെയ്തവരില്‍ പിന്നാക്ക സമുദായത്തിന്റെ എംപിമാരുമുണ്ടായിരുന്നുവെന്നും അത്തരം വഞ്ചന യുടെ ചരിത്രം കൂടി മണ്ഡലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഷോഷിക്കുന്ന വേളയില്‍ ഓര്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി അബ്ദുല്‍ വഹാബ്, പറഞ്ഞു.

ഒരു കാലത്ത് ദലിതരെ കാളകളെ പോലെ നുകങ്ങളില്‍ കെട്ടിവലിക്കു കയും വയലുകളില്‍ ചവിട്ടിതാഴ്ത്തുകയുംചെയ്തിരുന്നവര്‍ ഇന്ന് അവരെ തൊഴിലിടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയും മുഖ്യധാരയില്‍നിന്നും പുറത്താക്കുകയുമാണെന്ന് ദ്രാവിഡ ക്ലാസ് യുണൈറ്റഡ് ഫ്രണ്ട് സംസ്ഥാന നേതാവ് അനുരാജ് തിരുമേനി പറഞ്ഞു.

ചടങ്ങില്‍ ദലിത്, ആദിവാസി, പിന്നാക്ക, മുസ്‌ലിം നേതാക്കള്‍ ഐക്യ ദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ഐ. ഗോപിനാഥ് എഡിറ്റ് ചെയ്ത ബീഫിന്റെ രാഷ്ട്രീയം എന്ന പുസ്തകം കാഞ്ച എലയ്യ കെ.കെ കൊച്ചിന് നല്‍കി പ്രകാശനം ചെയ്തു. മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്ര് എഡിറ്റര്‍ ഒ. ആബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ധീവര സഭ സംസ്ഥാന ഉപാധ്യക്ഷന്‍ യു.ടി ബാലകൃഷ്ണന്‍, , കെ.ഡി.പി പ്രതിനിധി പ്രദീപന്‍, കേരളാ ജനതാപാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അപ്പാഞ്ചിറ പൊന്നപ്പന്‍, കണക്ക മഹാസഭ സംസ്ഥാന രക്ഷാധികാരി സുബ്രഹ്മണ്യന്‍, ദലിത് സ്റ്റുഡന്റ് മൂവ്‌മെന്റ് ജനറല്‍ കണ്‍വീനര്‍ ഒ.പി. രവീന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ദലിത് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും ജില്ലാപ്രസിഡന്റ് കെ.സി അന്‍വര്‍ നന്ദിയും പറഞ്ഞു.