"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 7, ശനിയാഴ്‌ച

അടിമവര്‍ഗങ്ങള്‍ സംവരണം ആവശ്യപ്പെടുന്നത്


(ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 72)

അടിമവര്‍ഗങ്ങള്‍ സംവരണം ആവശ്യപ്പെടുന്നത് ഭരണോപാധികള്‍ നിയന്ത്രിക്കുന്ന ഭരണവര്‍ഗത്തിന്റെ അധികാരത്തിനു പരിധി നിശ്ചയി ക്കാന്‍ വേണ്ടിയാണ്. സംവരണത്തിന് ദുഷ്‌കീര്‍ത്തിയുണ്ടാക്കാനാണ് ഭരണവര്‍ഗം ശ്രമിക്കുന്നത്. സംവരണവാദികളെ തൂക്കിലേറ്റാന്‍ പ്രാപ്തി നേടുകയാണ് അവരുടെ ലക്ഷ്യം. സംവരണം യഥാര്‍ത്ഥത്തില്‍ അമേരി ക്കക്കാര്‍ 'നിയന്ത്രണ സന്തുലനങ്ങള്‍' എന്നു പറയുന്ന സമ്പ്രദായത്തിന്റെ മറ്റൊരു പേരു മാത്രമാണ്.

ഈ നിയന്ത്രണ സന്തുലനങ്ങള്‍ എല്ലാ ഭരണഘടനക്കും ആവശ്യമാണ്. ജനാധിപത്യത്തെ അതിന്റെ ശത്രുക്കള്‍ കീഴ്‌പ്പെടുത്താതിരിക്കാന്‍ ഇത് അനിവാര്യമാണ്.