"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 1, ഞായറാഴ്‌ച

സുപ്രീംകോടതയില്‍ നിന്നും സംവരണ വിരുദ്ധ വേലിയേറ്റം ശക്തമാകുന്നു - സൈന്ധവമൊഴി


കേന്ദ്ര ഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ സര്‍വ്വീസുകളിലേക്കും തസ്തികകളിലേക്കും നിയമനം നടത്തുമ്പോള്‍ ഭരണത്തിന്റെ കാര്യക്ഷമത നിലനിര്‍ത്തുന്നതിനനുരൂപമായി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 335-ാം അനുച്ഛേദം പറയുന്നു. ഈ അനുച്ഛേദ ത്തിന്റെ അടിസ്ഥാ നത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സര്‍വ്വീസു കളില്‍ കാര്യക്ഷമത ഉണ്ടാകുന്നതിനുവേണ്ടി ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ ലഭ്യമാക്കേണ്ടത് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തവാദിത്വമാണ്. ഉന്നത വിദ്യാ ഭ്യാസ രംഗത്ത് സംവരണം ആവശ്യമില്ലെന്ന് ഈയിടെ സുപ്രീംകോടതി ജഡ്ജിമാര്‍ പറഞ്ഞ അഭിപ്രായവും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണമെന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭരഘടനാപരമായ ഉത്തരവാദിത്വവും പൊരുത്തപ്പെടാത്ത സാഹചര്യ മാണ് ഉണ്ടാക്കുന്നത്.

ലെജിസ്ലേറ്റീവ് (നിയമനിര്‍മ്മാണ വിഭാഗം), എക്‌സിക്യൂട്ടീവ് (ഭരണ നിര്‍വ്വഹണ വിഭാഗം), ജുഡീഷ്യറി (നീതിന്യായ നിര്‍വ്വഹണ വിഭാഗം) എന്നിവ ഇന്ത്യയില്‍ ഗവണ്‍മെന്റിന്റെ മൂന്നു സ്തംഭങ്ങളാണ്. ഇവയില്‍ ഓരോന്നിന്റെയും അധികാരാതിര്‍ത്തിയിലേക്കുള്ള മറ്റൊന്നിന്റെ കടന്നുകയറ്റം ഇല്ലാ താക്കുമ്പോഴാണ് ഇന്ത്യ ഒരു യഥാര്‍ത്ഥ ജനാധിപത്യ രാഷ്ട്രമാകുന്നത്. ഗവണ്‍മെന്റിന്റെ നയപരവും ഭരണനിര്‍വ്വഹണ പരവുമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് നിയമത്തിന്റെയും ഭരണ ഘടനാ വ്യവസ്ഥകളുടെയും പിന്‍ബലത്തില്‍ എക്‌സിക്യൂട്ടീവ് (രാഷ്ട്രപതി യുടെ നിയന്ത്രണമുള്ള കേന്ദ്രമന്ത്രി സഭയും ഗവര്‍ണ്ണര്‍മാര്‍ തലവനായ സംസ്ഥാന മന്ത്രിസഭകളും) ആണ്. എക്‌സിക്യൂട്ടീവ് വിഭാഗത്തിന്റെ ശുപാര്‍ശകള്‍ ഇല്ലാതെ സാധാരണ ലെജിസ്ലേറ്റീവ് വിഭാഗം സ്വമേധയാ നിയമനിര്‍മ്മാണം നടത്താറില്ല. നിയമനിര്‍മ്മാണ ത്തിന്റെ പ്രത്യേകാ വകാശം എക്‌സിക്യൂട്ടീവ് വിഭാഗത്തിനാണെന്ന് സാരം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, ജനാധിപത്യ ഗവണ്‍മെന്റിന് എതിര്‍പ്പില്ലാത്ത രീതിയില്‍, സുപ്രീംകോടതി നിയമനിര്‍മ്മാണം നടത്താറുണ്ട്. എല്ലായ്‌പ്പോഴും നിയമ നിര്‍മ്മാണം നടത്താന്‍ കോടതികള്‍ക്ക് കഴിയുമെങ്കില്‍ ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകള്‍ക്കും പാര്‍ലമെന്റിനും പ്രസക്തിയില്ലാതാകും.

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉദ്യോഗ ങ്ങളും ലഭിക്കുന്നതിനുള്ള ഭരണഘടനാപരമായ സംവരണം നിയമം ആക്കി നടപ്പാക്കിത്തുടങ്ങിയിട്ട് 65 വര്‍ഷമേ ആയിട്ടുള്ളൂ. വിദ്യാഭ്യാസ മേഖലയിലെയും ഉദ്യോഗമേഖലകളിലെയും സംവരണം നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചുവരുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചു തുടങ്ങിയിട്ടേ യുള്ളൂ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരില്‍ പലര്‍ക്കും ഇന്നും സംവരണ സംബന്ധമായ കാര്യങ്ങളില്‍ സാമാന്യ അറിവുപോലും ഉണ്ടായിട്ടില്ല. ഭരണഘടനാ വ്യവസ്ഥകള്‍ അറിഞ്ഞിരിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥ രാണെങ്കിലും സര്‍ക്കാരിന്റെ ഫലപ്രദമായ പ്രചാരണസംവിധാനത്തിന്റെ അഭാവത്തില്‍ പലര്‍ക്കും സംവരണ തത്വങ്ങള്‍ എന്താണെന്നു അറിയാന്‍ പോലും കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ച് അറിയുന്നതിനുമുമ്പ് സംവരണം വിസ്മൃതിയിലാക്കുന്നത് പട്ടികവിഭാഗങ്ങളോടു ചെയ്യുന്ന കൊടും ക്രൂരത യായിരിക്കും. ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്തിക്കൊണ്ടുള്ള നീതിനിര്‍വ്വഹണത്തിനുവേണ്ടിയാണ് രാഷ്ട്രപതി ജഡ്ജിമാരെ നിയമിച്ചിരി ക്കുന്നത്.

പട്ടികവിഭാഗങ്ങള്‍ക്ക് അവിടവിടെ സംഭവിച്ചിട്ടുള്ളത് നാമമാത്രമായ പുരോഗതി മാത്രമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണ ത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പട്ടികവിഭാഗങ്ങളുടെ എണ്ണം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അവരുടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ യാണെന്ന് അതു സംബന്ധമായി കണക്കെടുത്താല്‍ ബോദ്ധ്യമാകും. അപ്പോഴാണ് അവര്‍ എല്ലാം തികഞ്ഞവരാണെന്നപോലെ ഉന്നത വിദ്യാ ഭ്യാസ മേഖലയില്‍ സംവരണം ആവശ്യമില്ലെന്ന് ബഹു.സുപ്രീംകോടതി ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ പുരോഗതിയില്‍ അസഹിഷ്ണുതയുള്ളവര്‍ വാദിക്കുന്ന ഇമ്മാതിരിയുള്ള കേസ്സുകള്‍ സുപ്രീംകോടതിയുടെ വിശാലമായ ഭരണഘടനാ ബഞ്ച് വിചാരണ ചെയ്തിരുന്നുവെങ്കില്‍ ബഹു. ജഡ്ജിമാരുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു അഭിപ്രായപ്രകടനം ഉണ്ടാകുമായിരുന്നില്ലെന്ന് വിശ്വസി ക്കുന്നവരാണ് ജനങ്ങളില്‍ ഏറിയപങ്കും. ഇന്ത്യന്‍ നീതിന്യായ കോടതിക ളില്‍ ജനങ്ങള്‍ക്ക് അത്രമാത്രം വിശ്വാസമുണ്ട്.

ഇന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിന്നും വിദ്യാഭ്യാസ മേഖല യില്‍ മുന്നേറിയിട്ടുള്ളവര്‍ ബാഹ്യസഹായ ഹസ്തമില്ലാതെ ഞെങ്ങി ഞെരുങ്ങി കിളിര്‍ത്തുവന്ന പടുമുളകളാണ്. സംവരണ വ്യവസ്ഥകള്‍ ഉണ്ടായിട്ടുകൂടി അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പല സംസ്ഥാനങ്ങളി ലെയും ഗവണ്‍മെന്റുകള്‍ ഇന്ന് പ്രത്യേക ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാ ണറിവ്. എന്നിട്ടും ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുവേണ്ടി പട്ടിക ജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കു സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മിക്കപ്പോഴും അവസാന ദിവസങ്ങളില്‍ അവ സംവര ണേതര വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് പട്ടി കജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കി ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ അവരെ കൂടുതലായി പ്രവേശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സംവരണ കാര്യങ്ങളില്‍ ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ ഉണ്ടാകുന്ന രീതിയില്‍ കോടതികള്‍ തീരുമാനമെടുക്കുന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന പട്ടി കജാതി-പട്ടികവര്‍ഗ്ഗക്കാരുടെ കാര്യത്തില്‍ ഒട്ടും ശ്ലാഘനീയമല്ല. കൂടുതല്‍ പണം ചെലവാക്കി പഠിച്ച സമ്പന്നരായ മുന്നാക്ക വിഭാഗങ്ങളോടൊപ്പം കാര്യശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ദാരിദ്ര്യ ത്തില്‍ക്കിടന്നുഴലുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഇനിയും രണ്ടുമൂന്നു തലമുറക്കാലംകൊണ്ടുപോലും കഴിയുകയില്ല. അതുകൊണ്ട് സംവരണ സീറ്റുകളില്‍ പ്രവേശനത്തിനുവേണ്ടി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ അപേ ക്ഷിക്കുന്നിടത്തോളം കാലം ഉന്നതവിദ്യാഭ്യാസ മേഖലയിലെ അവരുടെ സംവരണം നിര്‍ത്തല്‍ ചെയ്യാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ സുചിന്തി തമായ അഭിപ്രായം. അവരുടെ ജനസംഖ്യാശതമാനത്തിന് തുല്യമായ ശതമാനം സംവരണം കൊടുത്താല്‍ മതി.

മേല്‍പ്പറഞ്ഞ അഭിപ്രായപ്രകടനം നടത്തിയ ബഹുമാന്യരായ സുപ്രീം കോടതി ജഡ്ജിമാര്‍ ഉന്നതവിദ്യാഭ്യാസത്തിനു നല്‍കുന്ന നിര്‍വ്വചനം പത്രറിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ബിരുദം, ബിരുദാ നന്തര ബിരുദം, മെഡിക്കല്‍ ബിരുദം, എന്‍ജിനീയറിംഗ് ബിരുദം. ഇവ യില്‍ ഏത് ബിരുദം (ബിരുദങ്ങള്‍) ലഭിക്കുന്നതാണ് ഉന്നത വിദ്യാഭ്യാ സമേഖല. ഭരണഘടനയുടെ 335-ാം അനുച്ഛേദത്തില്‍ ഭരണത്തിനുള്ള കാര്യശേഷിയെക്കുറിച്ചു പരാമര്‍ശിക്കുന്നത് താല്പര്യമുള്ളവര്‍ വായിച്ച് മനസ്സിലാക്കേണ്ടതാണ്.

സഹസ്രാബ്ദങ്ങളായി വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹി കമായും അടിച്ചമര്‍ത്തപ്പെട്ട ആദിമ ഭാരതീയരായ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ മൗലികാവകാശമാണ് ഉന്നത വിദ്യാഭ്യാസവും രാഷ്ട്രസ മ്പത്തായ തൊഴിലവസരങ്ങളും ലഭിക്കുകയെന്നത്. ഇന്ത്യന്‍ പൗരന്മാരായ അവരുടെ വിദ്യാഭ്യാസാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവണ്‍മെ ന്റിന്റെയും കോടതികളുടെയും കടമയാണ്. അതുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ സംവരണം ഉറപ്പാ ക്കത്തക്ക രീതിയില്‍ ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുത്ത് അത് ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍പ്പെടുത്തണമെന്ന് ബഹു. കേന്ദ്രഗവണ്‍ മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.