"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 10, ചൊവ്വാഴ്ച

കുടമണി കെട്ടിയ വില്ലുവണ്ടി - അരുണ്‍ തമ്പി



മറക്കുവാനാകുമോ
കുടമണികെട്ടിയ വില്ലുവണ്ടി

മറക്കുവാനാകുമോ മര്‍ത്ത്യ ജന്മത്തിലീ
കുടമണികെട്ടിയ വില്ലുവണ്ടി
മറക്കുവാനാകുമോ മര്‍ത്ത്യ ജന്മത്തിലീ
യജമാനന്‍ തെളിയിച്ച വില്ലു വണ്ടി

ചിത്രവ്യൂഹം തീര്‍ത്ത ജാതി പിശാചിന്റെ
നെഞ്ചിലൂടെ ചാഞ്ഞ വില്ലുവണ്ടി
വേണാട്ടു നാട്ടിലിനാണായ് പിറന്നവ -
രാരും തടുക്കാത്ത വില്ലുവണ്ടി
(മറക്കുവാ)

ചാട്ടവാര്‍ ചൂളയിലാഢ്യ സിംഹാസനം
കാളിതന്‍ കാല്‍യ്ക്കല്‍ പതിച്ചിടുന്നു
കാളിക്ക് തുണയായി നാരകതറ മേലെ
മാടനും മറുതയും വാണിടുന്നു.
കൂവള തറമേലുറപ്പിച്ച തേവിയേ
കാക്കണേ കലിപൂണ്ട കാളിയെ നീ
മാറു മറയ്ക്കുവാന്‍ മണ്ണില്‍ വസിക്കുവാന്‍
പോരാടി പായുന്ന കാബിയെ നീ 
(മറക്കുവാ)

പറയന്റെ പുലയന്റെ പെണ്ണിന്റെ മാനത്തിന്‍ 
വിലയിട്ട തമ്പ്രാന്റെ തലയുറക്കം
പഞ്ചമി പെണ്ണിനൊരക്ഷരം മായിച്ചു
രാര്യ സംസ്‌ക്കാരമീ മണ്ണില്‍ മായ്ക്കം
കാഞ്ഞിരത്തില്‍ തീര്‍ത്ത കത്തിയില്‍
ദ്രാവിഡ രാജ്യമീ മണ്ണില്‍ പടുത്തുയര്‍ത്തും
ഒരടിമയീ മണ്ണിന്റെ ഉടമയായ് മാറുന്ന 
കാലത്തിലേയ്ക്ക് കുതിച്ചു പായും
(മറക്കുവാ)
അടിമ വര്‍ഗ്ഗത്തിന് നരകം രചിക്കുന്ന
മനുവിന്റെ നെഞ്ച് പിളര്‍ന്നു കാളി
കണ്ണീര്‍ തുടയ്ക്കാത്ത ദൈവങ്ങളനവധി
കാളിതന്‍ കാല്ക്കലെത്തിഞമര്‍ന്നു
മാറാല കെട്ടിയ തത്വ ശാസ്ത്രങ്ങളെ
മാറ്റിയികല്ലങ്കിലിന്നയ്യന്റെ മക്കളീ
മണ്ണിന്റെ മാറില്‍ നിന്നും പരത്തും
(മറക്കുവാ)

ഇനിയെന്റെ അമ്മയും അണിയുമി കൈകളില്‍
അറിവിന്റെ അക്ഷര പുസ്തകവും
അറിവിന്റെ നെയ്ത്തിരി അണയാതെ കാക്കുവാന്‍ 
ഒരുമയോടിന്നു നാം മുന്നേറിടാം
പാഞ്ച ജന്യത്തിന്റെ കാഹള മിനിയുമീ
മണ്ണില്‍ നിനക്കായ് മുഴങ്ങിടുന്നു.
ഇനിയവന്‍ വന്നേക്കുമെന്നുള്ളരോര്‍മയില്‍
കുടമണി നാദം മുഴങ്ങിടുന്നു
(മറക്കുവാ)

ശുഭം